Updated on: 26 August, 2022 8:27 AM IST
Rose water

വിയര്‍പ്പ്, അന്തരീക്ഷത്തിലെ പൊടിപടലങ്ങളുമായി കലർന്ന് ചർമ്മത്തിന്‍റെ സ്വാഭാവിക തിളക്കം നഷ്ടപ്പെടുത്തുകയും ചര്‍മ്മത്തെ കൂടുതല്‍ എണ്ണമയമുള്ളതും അഴുക്ക് നിറഞ്ഞതുമാക്കി മാറ്റുന്നു.  ഇത് ഒഴിവാക്കാൻ പ്രത്യക ശ്രദ്ധ ആവശ്യമാണ്. റോസ് വാട്ടറിൽ ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ഇത് ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും  സഹായിക്കും. ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് റോസ് വാട്ടർ. ഏതുതരം ചര്‍മ്മത്തിനും റോസ് വാട്ടര്‍ അനുയോജ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇത്രയേറെ ഗുണങ്ങളുള്ള റോസ് വാട്ടർ വെറും രണ്ട് ചേരുവകൾ കൊണ്ട് തയ്യാറാക്കാം.

റോസ് വാട്ടര്‍ നല്ലൊരു സ്‌കിന്‍ ടോണറായാണ്  പ്രവര്‍ത്തിക്കുന്നത്.  അതിനാൽ വില കൂടിയ സ്‌കിന്‍ ടോണറുകള്‍ക്ക് പകരമായി റോസ് വാട്ടര്‍ ഉപയോഗിക്കാം. ഇത് ഉപയോഗിച്ചാലുണ്ടാകുന്ന ഗുണങ്ങൾ നോക്കാം.

- മുഖക്കുരു, ചര്‍മ്മത്തിലെ  കറുത്ത പാടുകള്‍  അകറ്റാന്‍ കോട്ടണ്‍ തുണി കൊണ്ട് റോസ് വാട്ടറില്‍ മുക്കി മുഖം ഇടയ്ക്കിടെ തുടയ്ക്കുന്നത് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണം കഴിച്ചാൽ മുഖക്കുരു ഉറപ്പാണ്

- രാത്രി ഉറങ്ങുന്നതിന് മുമ്പ് മുഖത്ത് റോസ് വാട്ടര്‍ മുഖത്ത് പുരട്ടുന്നത് ഒരു ശീലമാക്കൂ. നിറം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.

- ഏതുതരം ചര്‍മ്മത്തിനും റോസ് വാട്ടര്‍ അനുയോജ്യമാണ്.  നല്ലൊരു സ്‌കിന്‍ ടോണറായാണ് റോസ് വാട്ടര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വില കൂടിയ സ്‌കിന്‍ ടോണറുകള്‍ക്ക് പകരമായി റോസ് വാട്ടര്‍ ഉപയോഗിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ ചർമ്മത്തിനും ആരോഗ്യത്തിനും ഗ്രീൻ ടീയുടെ അത്ഭുതകരമായ ഗുണങ്ങൾ

- മുഖത്ത് അടിഞ്ഞു കൂടിയ അഴുക്കും എണ്ണയും എല്ലാം നീക്കി സൗന്ദര്യം നിലനിര്‍ത്താനും മുഖത്തെ പിഎച്ച് ലെവല്‍ നിയന്ത്രിച്ച് നിലനിര്‍ത്താനും  റോസ് വാട്ടര്‍ ഏറെ സഹായകമാണ്.

- ‌മേക്കപ്പ് റിമൂവറുകൾക്ക് ബദലായി ഉപയോഗിക്കാൻ കഴിയുന്ന സ്വാഭാവിക ചേരുവയാണ് റോസ് വാട്ടർ. മേക്കപ്പ് വളരെ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കും.

English Summary: These benefits can be achieved if rose water is used regularly on the face
Published on: 26 August 2022, 07:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now