മുഖസൗന്ദര്യത്തിന് ഏറ്റവും പ്രധാനം തിളങ്ങുന്ന ചര്‍മ്മം തന്നെയാണ്. അങ്ങനെയുള്ള ചർമ്മം ലഭിക്കണമെങ്കിൽ നല്ല ശ്രദ്ധയും പരിപാലനവും ചർമ്മങ്ങൾക്ക് കൊടുക്കണം. ഇതിന് ചർമ്മത്തെ വിഷമുക്തമാക്കി ആരോഗ്യപ്രദമായി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ചര്‍മ്മം അഴുക്കില്ലാതെ, വിഷമുക്തമാക്കി വയ്ക്കുമ്പോള്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ കുറയ്ക്കുവാനും സഹായകമാകും. എങ്ങനെയെല്ലാം ചര്‍മ്മത്തെ വിഷമുക്തമാക്കി വെയ്ക്കാമെന്ന് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മത്തെ മനോഹരമായി സംരക്ഷിക്കാൻ വൈറ്റമിൻ-ഇ ഉപയോഗിക്കാം
- വെള്ളം കുടിക്കുക: ശരീരത്തിലുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിനും കൂടുതൽ സഹായിക്കുന്നത് വെള്ളമാണ്. നമ്മളുടെ ശരീരത്തിലെ അവയവങ്ങളിലെ മാത്രമല്ല, ചര്‍മ്മത്തിലെ അഴുക്കും വിഷവുമെല്ലാം നീക്കം ചെയ്ത് ചര്‍മ്മം യുവത്വമുള്ളതാക്കുന്നതില്‍ വെള്ളത്തിന് പ്രധാന പങ്ക് ഉണ്ട്. ചര്‍മ്മം വരണ്ടുപോകാതെ തിളക്കം ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു. അതുകൊണ്ടുതന്നെ നന്നായി വെള്ളം കുടിക്കുക.
- നല്ല ഉറക്കം: നല്ല ഉറക്കം ആരോഗ്യം മാത്രമല്ല, നല്ല ചര്‍മ്മവും സ്വന്തമാക്കുവാന്‍ സാധിക്കും. നമ്മള്‍ ഒരു ദിവസം ആറ് മുതല്‍ എട്ട് മണിക്കൂര്‍വരെ ഉറങ്ങണം എന്നാണ് പറയുന്നത്. നന്നായി ഉറങ്ങിയാല്‍ തന്നെ സ്‌ട്രെസ്സ് കുറയ്ക്കുന്നതിനും ഇത് നല്ല ചര്‍മ്മം ലഭിക്കുന്നതിനും സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: രാത്രി നല്ല ഉറക്കം ലഭിക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
- നല്ല ഭക്ഷണം: മധുരം, ഉപ്പ്, എരിവ് എന്നിവയുടെ അമിത ഉപയോഗം ചര്‍മ്മത്തിന് ദോഷം ചെയ്യും. ഇത് ചര്‍മ്മത്തെ ടോക്‌സിക്കാക്കുന്നു. ഇത് ഇല്ലാതിരിക്കുവാൻ നല്ല കൃത്യമായ ഡയറ്റ് പിന്തുടരുന്നത് നല്ലതാണ്. നല്ല പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ നല്ല ചര്‍മ്മവും, ചര്‍മ്മം നല്ല ക്ലിയറാക്കി കിട്ടുന്നതിനും സഹായിക്കും.
- ശരിയായ വ്യായാമം: ദിവസേന നല്ലരീതിയില്‍ വ്യായാമം ചെയ്ത് വിയര്‍ക്കുമ്പോള്‍ ഇതിലൂടെ ചര്‍മ്മത്തിലേയും അതുപോലെതന്നെ ശരീരത്തിലേയും വിഷം നീക്കം ചെയ്യപ്പെടുന്നു. അതുകൊണ്ട് നന്നായി വയര്‍ക്കുന്ന വ്യായമങ്ങള്‍ ചെയ്ത് ശീലിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഒപ്പം നല്ല ചര്‍മ്മം സ്വന്തമാക്കുവാനും ഇത് സഹായിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: വേനൽക്കാലത്ത് വ്യായാമം ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം
- മദ്യപാനവും പുകവലിയും: മദ്യപാനവും പുകവലിയും ചര്‍മ്മത്തെ നല്ലവണ്ണം ബാധിക്കുന്ന കാര്യങ്ങളാണ്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം ഇല്ലാതാക്കുന്നതിനും പെട്ടെന്ന് പ്രായം തോന്നുക പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നു. അതിനാൽ നല്ല ചര്‍മ്മം ലഭിക്കുവാന്‍ ഈ ദുശ്ശീലങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്.
- ചൂടുവെള്ളത്തില്‍ കുളിക്കാതിരിക്കാം: ദിവസേന ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മത്തിലെ പിഎച്ച് ലെവല്‍ കുറയ്ക്കുന്നതിനും അതുപോലെ, പലവിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളിലേയ്ക്കും ഇവ നയിക്കുന്നു. മാത്രവുമല്ല, ഇത്തരത്തില്‍ നല്ല ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മ്മത്തില്‍ കുരുക്കള്‍ വരുന്നതിന് കാരണമാകുന്നുണ്ട്. അതുമാത്രമല്ല, ചൊറിച്ചില്‍ വരുന്നതിനും ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ, ചൂടുവെള്ളം ഒഴിവാക്കാം.
- മോയ്‌സ്ച്വറൈസ് ചെയ്യാം: ചര്‍മ്മം എല്ലായ്‌പ്പോഴും മോയ്‌സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്തുന്നത് നല്ലതാണ്. ഇത് സ്‌കിന്‍ വരണ്ടുപോകാതെ നല്ല ഹൈഡ്രേറ്റാക്കി നിലനിര്‍ത്തുന്നു. മാത്രവുമല്ല, മുഖക്കുരുപോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.