Updated on: 4 March, 2022 5:50 PM IST
ബ്രേക്ക് ഫാസ്റ്റിൽ നിർബന്ധമാക്കേണ്ടതാണ് ഈ വിഭവങ്ങൾ

രാജകീയമായിരിക്കണം പ്രാതലെന്നാണ് പഴമക്കാർ നമ്മളോട് ഉപദേശിക്കാറുള്ളത്. പഴമക്കാർ പറയുന്നതിൽ കഴമ്പുണ്ടെന്ന് പഠനങ്ങളും തെളിയിക്കുന്നു. ഇതിന് കാരണം ഒരു ദിവസത്തേക്കുള്ള മുഴുവൻ ഊർജ്ജവും പ്രഭാതഭക്ഷണത്തിൽ നിന്നുമാണ് ലഭിക്കുന്നതെന്നും ഇത് നമ്മുടെ പ്രവൃത്തിയെ പ്രത്യക്ഷമായി തന്നെ സ്വാധീനിക്കുമെന്നതുമാണ്. അതുകൊണ്ട് തന്നെ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണ പദാർഥങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തുന്നതിനായി ശ്രദ്ധിക്കുക. ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ പോലും നിർബന്ധമായും പ്രഭാത ഭക്ഷണം കഴിച്ചിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: സൂക്ഷിക്കുക! തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഈ രോഗങ്ങളെ ക്ഷണിച്ചുവരുത്തും

പ്രഭാത ഭക്ഷണത്തിൽ മുട്ട, പോഹ തുടങ്ങി പ്രോട്ടീൻ സമ്പുഷ്ടമായി ഉൾക്കൊള്ളുന്ന ഭക്ഷണങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത്. അതിനാൽ ഏതൊക്കെ ഭക്ഷണമാണ് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതെന്നാണ് ചുവടെ വിവരിക്കുന്നത്.

  • മുട്ട നിർബന്ധമാക്കുക (Must Include Eggs)

പ്രഭാതഭക്ഷണത്തിൽ മുട്ട തീർച്ചയായും ഉൾപ്പെടുത്തേണ്ടതാണ്. മുട്ട പുഴുങ്ങിയോ അല്ലെങ്കിൽ ഓംലെറ്റ് ആക്കിയോ കഴിക്കാവുന്നതാണ്. രാവിലെ മുട്ട കഴിയ്ക്കുന്നതിലൂടെ ശരീരത്തിലേക്ക് ധാരാളം പ്രോട്ടീൻ എത്തുന്നു. മുഖ്യമായും മുട്ടയുടെ വെള്ള കഴിയ്ക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. മഞ്ഞക്കരു ഇല്ലാതെ കഴിക്കുന്നതിനായി ശരീരഭാരം നിയന്ത്രിക്കുന്നവർ ശ്രമിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: പ്രഭാത ഭക്ഷണം ഒഴിവാക്കരുതേ

  • കറുത്ത കടല പതിവാക്കാം (Eat Black Gram Daily)

പ്രഭാതഭക്ഷണത്തിൽ കറുത്ത കടല സ്ഥിരമാക്കിയാൽ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും. കറുത്ത കടല രാത്രി വെള്ളത്തിൽ കുതിർത്ത് വച്ച ശേഷം രാവിലെ കഴുകിയെടുക്കുക. ഇത് പ്രാതലിനൊപ്പമുള്ള കറിയാക്കി കഴിയ്ക്കാം. പുഴുങ്ങി ഉപ്പിട്ട് കഴിച്ചാലും ശരീരത്തിന് പ്രയോജനം ചെയ്യും.
കടല കുതിർക്കാൻ വച്ച വെള്ളം കുടിക്കുന്നതും ശരീരത്തിന് ഗുണകരമാണ്. ശരീരത്തിന് നല്ല ഊർജ്ജം നൽകുന്നതിന് കടല തീർച്ചയായും കഴിയ്ക്കുക.

  • പോഹ പ്രാതലാക്കാം (Include Poha In Your Diet)

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് പോഹ. രാവിലെ ഭക്ഷണത്തിൽ പോഹ ഉൾപ്പെടുത്തിയാൽ ദിവസം മുഴുവൻ ഊർജ്ജസ്വലരാകാൻ സാധിക്കും. പോഹയ്ക്കൊപ്പം കറുത്ത കടലയോ ഡ്രൈ ഫ്രൂട്സോ കൂടി ഉൾപ്പെടുത്തുക. ഇത് ശരീരത്തിന് പല തരത്തിൽ പ്രയോജനം ചെയ്യും.

  • ഗ്രീക്ക് തൈര് ശീലമാക്കാം (Must Include Greek Yogurt)

പ്രഭാതഭക്ഷണത്തിൽ ദിവസവും തൈര് ഉൾപ്പെടുത്തുക. ഗ്രീക്ക് തൈര് അഥവാ തൈര് ചീസ് (Greek yogurt) എന്നറിയപ്പെടുന്ന ഭക്ഷണവിഭവത്തിൽ സാധാരണ തൈരിനേക്കാൾ പ്രോട്ടീൻ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഇത് ശാരീരിക പ്രവർത്തനങ്ങൾക്ക് വേണ്ട പോഷകങ്ങൾ പ്രദാനം ചെയ്യുന്നു. ഇതുകൂടാതെ, തൈരിനൊപ്പം അൽപം തേനും അണ്ടിപ്പരിപ്പും ചേർത്ത് സ്വാദിഷ്ടമായ പ്രഭാത ഭക്ഷണമാക്കാം.

ബന്ധപ്പെട്ട വാർത്തകൾ: കേട്ടുകേൾവി പോലുമില്ലാത്ത പഴങ്ങൾ; പഴങ്ങളിലെ മാണിക്യം മുതൽ സുൽത്താന്റെ പെർഫ്യൂം ഫ്രൂട്ട് വരെ

വെറും വയറ്റിൽ പഴങ്ങൾ കഴിയ്ക്കാതെ പ്രഭാത ഭക്ഷണത്തിനൊപ്പവും ശേഷവും അവ കൂടി ഉൾപ്പെടുത്തുക. പ്രഭാത ഭക്ഷണത്തിൽ എന്തൊക്കെ കഴിയ്ക്കണമെന്നത് പോലെ എപ്പോൾ കഴിയ്ക്കണമെന്നതും ശ്രദ്ധിക്കണം.
ഉറക്കമേഴുന്നേറ്റ് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രാതൽ കഴിച്ചിരിക്കണം. കാരണം പ്രഭാത ഭക്ഷണം വൈകിയാൽ അത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നിങ്ങളെ കൊണ്ടെത്തിച്ചേക്കാം.

English Summary: These Dishes Are A Must In Your Breakfast
Published on: 04 March 2022, 05:46 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now