Updated on: 7 September, 2022 11:43 AM IST
ഈ ഭക്ഷണങ്ങൾ കാലാവധി കഴിഞ്ഞും കഴിക്കാൻ സുരക്ഷിതം

പുറത്ത് നിന്ന് വാങ്ങുന്ന പാക്കറ്റ് ഫുഡ്ഡുകളും പഴങ്ങളും പച്ചക്കറികളുമെല്ലാം എക്സ്പിയറി തീയതി കഴിഞ്ഞ് ഉപയോഗിക്കുന്നത് അനാരോഗ്യത്തിലേക്ക് നയിക്കും. വയറിളക്കത്തിനും ഛർദിക്കും ദേഹാസ്വാസ്ഥ്യത്തിനും ഇത് കാരണമാകാറുണ്ട്. എന്നാൽ കാലാവധി കഴിഞ്ഞാലും ചില ഭക്ഷണങ്ങൾ കഴിച്ചാൽ ആരോഗ്യത്തിന് അപകടമൊന്നും ഉണ്ടാകില്ല. ഇത്തരത്തിലുള്ള ഭക്ഷണങ്ങളെ കുറിച്ച് അറിയാൻ താൽപ്പര്യമുണ്ടെങ്കിൽ തുടർന്ന് വായിക്കുക.

ഭക്ഷണത്തിന്റെ പുതുമ നിർണയിക്കുന്നതിന്…

പലപ്പോഴും പാക്കറ്റുകളിൽ എഴുതിയിരിക്കുന്ന തീയതികളായിരിക്കില്ല ഭക്ഷണത്തിന്റെ കാലാവധി നിർണയിക്കുന്നത്. കാരണം സാധാരണയുള്ള ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് പാൽ, തൈര്, മാസം, മത്സ്യം, ചീസ് എന്നിവയെല്ലാം പെട്ടെന്ന് ചീത്തയാകുന്നു.

എന്നാൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അഥവാ എഫ്ഡിഎ നിർദേശിക്കുന്നത് അനുസരിച്ച് ചില ഭക്ഷ്യവസ്തുക്കൾ ശരിയായി സൂക്ഷിച്ചാൽ അത് കൂടുതൽ മണിക്കൂറുകളോ ദിവസങ്ങളോ വരെ ഉപയോഗിക്കാൻ സാധിക്കും. അതായത് ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും പാക്കറ്റുകളിൽ എഴുതിയിരിക്കുന്ന തീയതികളിൽ അല്ലാതെ ഉപയോഗിക്കാനാകും.

കാലാവധി കഴിഞ്ഞ ശേഷവും കഴിക്കാൻ ഏറ്റവും സുരക്ഷിതമായ ഭക്ഷണങ്ങൾ

കാലാവധി കഴിഞ്ഞ് ഏതെങ്കിലും ഭക്ഷണത്തിൽ പൂപ്പലോ മറ്റ് അണുബാധകളോ ഉള്ളതായി തോന്നിയാൽ അത് കഴിക്കാനായി തെരഞ്ഞെടുക്കരുത്. എങ്കിലും, ടിന്നിലടച്ച ഭക്ഷണങ്ങൾ അടിസ്ഥാനപരമായി സുരക്ഷിതമാണ്. എന്നാൽ ഇവ 75 ഡിഗ്രിയിൽ താഴെയുള്ള താപനിലയിൽ സൂക്ഷിക്കുന്നതായിരിക്കും നല്ലത്. ചില ഭക്ഷണങ്ങൾ ദിവസങ്ങളും മാസങ്ങളും മാത്രമല്ല, വർഷങ്ങളോളം ഉപയോഗിക്കാനും ഈർപ്പമില്ലാത്ത ടിന്നിലടച്ച് ഉപയോഗിക്കുന്നതിലൂടെ സാധിക്കും.

ശീതീകരിച്ച ഭക്ഷണങ്ങളും ദീർഘനാളത്തേക്ക് നല്ലതാണ്. എന്നാൽ കാലക്രമേണ ഇവയുടെ ഗുണനിലവാരം കുറയുന്നു. അതിനാൽ കുറച്ച് മാസങ്ങളോളം ഇവ ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടാകില്ല.
മുട്ടകൾ വാങ്ങിയതിന് ശേഷം സാധാരണയായി മൂന്ന് മുതൽ അഞ്ച് ആഴ്ച വരെ കഴിക്കാം, ആ സമയപരിധി പെട്ടിയിൽ അച്ചടിച്ച തീയതി കടന്നാലും.

ബന്ധപ്പെട്ട വാർത്തകൾ: വേനലും വിയർപ്പ് നാറ്റവും; പരിഹാരം അടുക്കളയിലെ നാരങ്ങയും തക്കാളിയും ഉരുളക്കിഴങ്ങും…

റൊട്ടി, ചപ്പാത്തി എന്നിവയും അൽപം പഴകി കഴിച്ചാലും ആരോഗ്യത്തെ ബാധിക്കില്ല. എന്നാൽ അവയിൽ പൂപ്പൽ ബാധിച്ചിട്ടില്ലെന്നത് ഉറപ്പാക്കണം. ഇതിനായി റൊട്ടി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് മികച്ച ഓപ്ഷനാണ്. ധാന്യങ്ങളും ചിപ്സുകളും കാലാവധി കഴിഞ്ഞും ഭക്ഷിക്കുന്നത് കൊണ്ട് അപകടമില്ലെന്നാണ് പറയുന്നത്. ഇവ അണുബാധ ഏൽക്കാതെ സൂക്ഷിച്ചതാണെങ്കിൽ എക്സ്പയറി തീയതിക്ക് ശേഷവും ഉപയോഗിക്കാം.

അടച്ചുസൂക്ഷിച്ച പാസ്തയും തീയതി കഴിഞ്ഞ് ഭക്ഷിക്കാം. പാചകം ചെയ്യുന്നതിന് മുമ്പുള്ള പാസ്ത ടിന്നിലോ മറ്റോ അടച്ചു സൂക്ഷിച്ചിട്ടുള്ളതാണെങ്കിൽ ഒരു വർഷം വരെ ഉപയോഗിക്കാനാകും. ഇവ വാങ്ങിയ ശേഷം ടിന്ന് പൊട്ടിക്കാതെ വച്ചിരിക്കുകയാണെങ്കിൽ ഏകദേശം രണ്ട് വർഷത്തിന് ശേഷവും ഭക്ഷ്യയോഗ്യമാണ്.
കാലഹരണപ്പെടുമെന്ന ആശങ്ക ആവശ്യമില്ലാത്ത ഭക്ഷ്യവസ്തുക്കളാണ് പഞ്ചസാരയും പീനട്ട് ബട്ടറും. വാങ്ങിയ ശേഷം തുറക്കാത്ത പീനട്ട് ബട്ടറാണെങ്കിൽ അവയുടെ ഗുണനിലവാരത്തിൽ പ്രശ്നമുണ്ടാകുമെന്ന് ചിന്തിക്കേണ്ടതില്ല.

നിങ്ങൾ ശ്രദ്ധിക്കേണ്ട ചില ഭക്ഷണങ്ങൾ

ഏതാനും ചില ഭക്ഷണങ്ങൾ വളരെ പഴക്കമുള്ളതാണെങ്കിൽ അവ നിങ്ങൾ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. അതായത്, ബീഫ് പന്നിയിറച്ചി, ആട്ടിൻ മാംസം എന്നിവയുടെ ഉൽപ്പന്നങ്ങൾ വാങ്ങിയതിന് ശേഷം മൂന്നോ അഞ്ചോ ദിവസത്തിനുള്ളിൽ അവ ഉപയോഗിക്കണം. അതുപോലെ മാംസാഹാരങ്ങൾ ശീതീകരിച്ച് അധികം കഴിക്കാത്തതാണ് ശരീരത്തിന് നല്ലത്.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: these foods are good enough to eat after expiry date; know in detail
Published on: 07 September 2022, 11:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now