Updated on: 17 June, 2022 11:05 AM IST
Best food for skin

ചര്‍മ്മത്തിൻറെ തിളക്കത്തിനും സൗന്ദര്യത്തിനും ചർമ്മത്തിന് പുറത്തു ചെയ്യുന്ന സംരക്ഷണത്തിലാണ് അധികപേരും വിശ്വസിക്കാറ്.  എന്നാല്‍ ചര്‍മ്മ സൗന്ദര്യത്തിന് നമ്മൾ കഴിയ്ക്കുന്ന ഭക്ഷണങ്ങൾക്കും ഒരുപാടു പങ്കുണ്ട്.  ചർമ്മത്തിന് സൗന്ദര്യമേകാൻ കഴിവുള്ള  ചില ഭക്ഷണങ്ങളുണ്ട്.  ഇങ്ങനെയുള്ള ഭക്ഷണങ്ങൾ ചര്‍മ്മത്തെ സൗന്ദര്യത്തോടും ആരോഗ്യത്തോടും കൂടി കാത്തു സൂക്ഷിയ്ക്കും.  ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചാണ് വിശദീകരിക്കുന്നത്.

* ബീറ്റാ കരോട്ടിന്‍  അടങ്ങിയ മധുരക്കിഴങ്ങ് ചര്‍മ്മ സൗന്ദര്യത്തിന് ഗുണം ചെയ്യും.  ഇത് ചര്‍മ്മത്തെ സംരക്ഷിയ്ക്കുന്നു.  ഇത് ചര്‍മ്മത്തിലെ വീക്കം തടയുന്നു.

* ചര്‍മ്മത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണ് വാള്‍നട്‌സ്. ഇതില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നല്ല രീതിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിൻറെ ആരോഗ്യത്തിന് പ്രധാനമാണ്. ഇത് ചര്‍മ്മത്തിന് ഈര്‍പ്പം നൽകുന്നു.

* ഡാര്‍ക് ചോക്ലേറ്റ് ചര്‍മ്മ സൗന്ദര്യത്തിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിനുണ്ടാകുന്ന നാശം തടയുന്നു. ഇത് മിതമായി കഴിയ്ക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ചർമ്മത്തെ സ്വാഭാവികമായി തിളക്കും ഈ സസ്യങ്ങൾ

* തക്കാളിയിലെ ലൈക്കോപീന്‍ എന്ന ആന്റി ഓക്‌സിഡന്റ് ചര്‍മ്മത്തെ സംരക്ഷിയ്ക്കും. ഇതും  ചര്‍മ്മത്തിലുണ്ടാകുന്ന വീക്കം തടയും. ഇത് സാലഡുകളില്‍ ചേര്‍ത്ത് കഴിയ്ക്കാം.

* ബ്ലൂബെറിയും ചര്‍മ്മത്തിന് നല്ലതാണ്. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.  ഇത് ചര്‍മ്മത്തെ കോശനാശങ്ങളില്‍ നിന്നും തടയും.

* ചീര ചര്‍മത്തിന് ഗുണം നല്‍കുന്ന മറ്റൊന്നാണ്. ഇതില്‍ വൈറ്റമിന്‍ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ചര്‍മ്മത്തിന് പ്രധാനമാണ്. വൈറ്റമിന്‍ എ, സി എന്നിവ ചര്‍മത്തെ നാശത്തില്‍ നിന്നും തടയും. വൈറ്റമിന്‍ ഇ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കും. ഇത് സാലഡുകളില്‍ ചേര്‍ത്ത് കഴിയ്ക്കാം.

* ചര്‍മ്മത്തിന് ഗുണകരമാണ് വെളിച്ചെണ്ണയും. ഇതില്‍ ആരോഗ്യകരമായ ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കും. ഇത് ചര്‍മ്മത്തെ നാശത്തില്‍ നി്ന്നും തടയുന്നു. ഇത് പാചകത്തില്‍ ഉപയോഗിയ്ക്കുന്നത് നല്ലതാണ്.

* ബദാം ചര്‍മ്മത്തിന് നല്ലതാണ്.  ഇത് വൈറ്റമിന്‍ ഇയാല്‍ സമ്പുഷ്ടമാണ്. ഇത് ചര്‍മ്മത്തിന് ഈര്‍പ്പം നൽകും. ചര്‍മ്മത്തിന് ചെറുപ്പം നില നിര്‍ത്തും.

ബന്ധപ്പെട്ട വാർത്തകൾ: കാലം കൈമാറി വന്ന ചില സൗന്ദര്യ സംരക്ഷണ നുറുങ്ങുകൾ

* സണ്‍ഫ്‌ളവര്‍ സീഡുകള്‍ ചര്‍മ്മ സൗന്ദര്യത്തിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണ വസ്തുവാണ്. വൈററമിന്‍ ഇ അടങ്ങിയ ഒന്നാണിത്.

* ബ്രൊക്കോളിയും ചര്‍മ്മ സൗന്ദര്യത്തെ സഹായിക്കുന്ന ഒന്നാണ്. ഇതിന് ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ കഴിയുന്നതിനാല്‍ തന്നെ ചര്‍മ്മത്തിന് പ്രായം തോന്നുന്നത് തടയാന്‍ സാധിയ്ക്കുന്നു. ഇതിലെ വൈറ്റമിന്‍ സി ആണ് ഗുണകരമാകുന്നത്.

​* മുട്ട ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിനും ഏറെ നല്ലൊരു ഭക്ഷണ വസ്തുവാണ്. ഇതിലെ പ്രോട്ടീനുകള്‍ ആരോഗ്യമുളള ചര്‍മ്മത്തെ സംരക്ഷിയ്ക്കുന്നു. പ്രോട്ടീനുകള്‍ക്ക് ചര്‍മ്മത്തിലുണ്ടാകുന്ന കേടുപാടുകള്‍ തടയാന്‍ കഴിവുണ്ട്. ഇതു പോലെ ഇത് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു. ഇത് ആരോഗ്യകരമായ രീതിയില്‍ തയ്യാറാക്കി കഴിയ്ക്കുക. എണ്ണ ചേര്‍ക്കാതെയുള്ള പാചകമാണ് നല്ലത്. 

* ഗ്രീന്‍ ടീ ചര്‍മ്മത്തിന് സഹായിക്കുന്ന നല്ലൊരു ഭക്ഷണ വസ്തുവാണ്. ഇതില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മാരോഗ്യത്തിന് നല്ലതാണ്.

English Summary: These foods can be eaten for skin beauty
Published on: 17 June 2022, 09:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now