Updated on: 24 March, 2023 10:39 AM IST
These formulas can be used to repel mosquitoes

വേനൽക്കാലത്ത് വീട്ടിനകത്തും പുറത്തും ഏറ്റവും ശല്യപ്പെടുത്തുന്ന പ്രാണികളിൽ ഒന്ന് കൊതുക് ആയിരിക്കും. കൊതുക് കടിച്ചാൽ ചൊറിഞ്ഞ് തടിക്കുക മാത്രമല്ല അത് ഭൂമിയിലെ ഏതൊരു മൃഗങ്ങളെക്കഴിഞ്ഞും, പ്രാണികളെക്കഴിഞ്ഞും രോഗം പരത്താൻ കഴിവുള്ള പ്രാണിയാണ്.

സിക്ക വൈറസ്, ഡെങ്കി, ചിക്കുൻഗുനിയ, മലേറിയ, വെസ്റ്റ് നൈൽ തുടങ്ങിയ ഹാനികരമായ വൈറസുകളും പരത്തുന്നു. ധാരാളം കൊതുകുനിവാരണ മരുന്നുകൾ വിപണിയിൽ ലഭ്യമാണെങ്കിലും അവ മനുഷ്യർക്ക് ആരോഗ്യകരമല്ല മാത്രമല്ല ശ്വാസകോശത്തെ ബാധിക്കുകയും ചെയ്യും. ഗർഭിണികളോ അല്ലെങ്കിൽ കുട്ടികളോ ഉള്ള വീട്ടിൽ ഇത്തരത്തിലുള്ള സാധനങ്ങൾ ഉപയോഗിക്കുന്നതും നല്ലതല്ല.

നിങ്ങൾക്ക് ഇതിന് പകരം, ഈ വീട്ടിൽ തന്നെ ഉണ്ടാക്കിയ കൊതുകുനിവാരണ സ്പ്രേകൾ പരീക്ഷിക്കാവുന്നതാണ്.

കൊതുകിനെ തുരത്താൻ വീട്ടിൽ തന്നെ ഉണ്ടാക്കാം സ്പ്രേ..,

വേപ്പും വെളിച്ചെണ്ണയും തളിക്കുക

ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന വേപ്പിന് കൊതുകുകളെ അകറ്റുന്ന ശക്തമായ ഗന്ധമുണ്ട്. വെളിച്ചെണ്ണയിൽ കാണപ്പെടുന്ന ഫാറ്റി ആസിഡുകൾ കൊതുകുകൾക്കെതിരെ പോരാടുന്നു, -സിക വൈറസ് പടരുന്നതിന് കാരണമായ ഈഡിസ് ഉൾപ്പെടെ ഇല്ലാതാക്കാൻ ഇത് നല്ലതാണ്. വെളിച്ചെണ്ണയിൽ വേപ്പെണ്ണ കലർത്തുക. ഒരു സ്പ്രേ ബോട്ടിലിലേക്ക് തിളപ്പിച്ചാറിയ വെള്ളവും ഒഴിച്ച് നന്നായി കുലുക്കുക. ആവശ്യമുള്ള സ്ഥലങ്ങളിൽ തളിക്കുക.

വാനില, നാരങ്ങ നീര്, ലാവെൻഡർ ഓയിൽ സ്പ്രേ

ലാവെൻഡർ ഓയിലിന്റെ മണം നമുക്ക് സുഖകരവും ശാന്തവുമാണ്, പക്ഷേ കൊതുകുകൾക്ക് അല്ല. ലാവെൻഡർ അവശ്യ എണ്ണയിൽ ലിനാലൂൾ, ലിമോണീൻ, കർപ്പൂര, യൂക്കാലിപ്റ്റോൾ തുടങ്ങിയ സംയുക്തങ്ങളുടെ സാന്നിധ്യം കൊതുകുകളെ അകറ്റുന്നതിന് സഹായിക്കുന്നു. നാരങ്ങയുടെ അസിഡിറ്റി സ്വഭാവവും കൊതുകുകളെ അകറ്റാൻ സഹായിക്കുന്നു, ലാവെൻഡർ ഓയിലും വാനില എക്സ്ട്രാക്‌റ്റും മിക്സ് ചെയ്യുക, നാരങ്ങ നീരും വാട്ടിയെടുത്ത വെള്ളവും ചേർത്ത് നന്നായി ഇളക്കുക. ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ച് ഉപയോഗിക്കുക.

ആപ്പിൾ സിഡെർ വിനെഗറും പെപ്പർമിന്റ് അവശ്യ എണ്ണയും സ്പ്രേ

ഏറ്റവും മികച്ച കൊതുകുനിവാരണങ്ങളിലൊന്നായ ആപ്പിൾ സിഡെർ വിനെഗറിന്റെ ശക്തമായ സുഗന്ധം കൊതുകുകളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. നിങ്ങൾ ഇത് പതിവായി ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക ഗന്ധം മാറും, ഇത് കൊതുകുകളെ അകറ്റി നിർത്താൻ സഹായിക്കും. ആപ്പിൾ സിഡെർ വിനെഗർ കുറച്ച് വെള്ളത്തിൽ കലർത്തുക. ഇതിലേക്ക് പെപ്പർമിന്റ് അവശ്യ എണ്ണ ചേർത്ത് നന്നായി ഇളക്കുക. ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിക്കുക, കുലുക്കുക, ഉപയോഗിക്കുക.

കറുവപ്പട്ട എണ്ണയും വെള്ളവും തളിക്കുക

യൂജെനോൾ, സിന്നാമിൽ അസറ്റേറ്റ്, അനെത്തോൾ, സിന്നമാൽഡിഹൈഡ് തുടങ്ങിയ ശക്തമായ ചേരുവകൾ അടങ്ങിയ കറുവപ്പട്ട എണ്ണയ്ക്ക് കൊതുകുകളെ, പ്രത്യേകിച്ച് ഏഷ്യൻ ടൈഗർ കൊതുകുകളെ നശിപ്പിക്കാൻ കഴിയും. തായ്‌വാനിലെ ഒരു പഠനമനുസരിച്ച്, കൊതുക് മുട്ടകളെ നശിപ്പിക്കാൻ കറുവപ്പട്ട എണ്ണ ഫലപ്രദമാണ്. ഏകദേശം 24 തുള്ളി കറുവപ്പട്ട എണ്ണ വെള്ളത്തിൽ കലർത്തി ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിക്കുക. നിങ്ങളുടെ വീടിനും ചെടികൾക്കും ചർമ്മത്തിനും വസ്ത്രത്തിനും ചുറ്റും തളിക്കുക.

ലെമൺഗ്രാസ് ഓയിലും റോസ്മേരി ഓയിലും സ്പ്രേ

നാരങ്ങാ എണ്ണയിൽ അടങ്ങിയിരിക്കുന്ന ലിമോണിനും സിട്രോനെല്ലയും കൊതുകുകളെ അകറ്റുന്നതിന് സഹായിക്കുന്നു.
മറുവശത്ത്, റോസ്മേരി ഓയിലിൽ ലിമോണീൻ, കർപ്പൂരം, യൂക്കാലിപ്റ്റോൾ എന്നിവ അടങ്ങിയിട്ടുണ്ട്, അവ ഹെർബൽ കൊതുകുകളെ അകറ്റുന്നവയായി പ്രവർത്തിക്കുന്നു. റോസ്മേരി ഓയിലും ഒലിവ് ഓയിലും ലെമൺഗ്രാസ് ഓയിൽ മിക്സ് ചെയ്യുക. തിളപ്പിച്ചാറിയ വെള്ളവും വിച്ച് ഹാസലും ചേർത്ത് നന്നായി ഇളക്കുക. ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേക്ക് ഒഴിച്ച് എല്ലാം നന്നായി കുലുക്കുക. ഇത് ഉപയോഗിക്കാൻ തയ്യാറാണ്.

ബന്ധപ്പെട്ട വാർത്തകൾ: ചർമ്മത്തിൽ പാടുകളോ? പൂർണമായി ഇല്ലാതാക്കുന്നതിന് ഇത് മാത്രം മതി

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: These formulas can be used to repel mosquitoes
Published on: 24 March 2023, 10:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now