ഇന്നത്തെ കാലത്തെ ജീവിത ശൈലി വളരെയധികം വ്യത്യസ്തമാണ്. മിക്ക ആളുകൾക്കും അനോരാഗ്യകരമായ ഭക്ഷണക്രമവും ഉദാസീനമായ ജീവികശൈലികളും ഇന്നത്തെ കാലഘട്ടത്തിൽ സ്വാഭാവികമായി നടക്കുന്ന കാര്യമാണ്. എന്നാൽ ഇത്തരത്തിലുള്ള ഉദാസീനമായ ജീവിത ശൈലി, നമ്മുടെ പൊതുവായ ആരോഗ്യത്തിനെ ബാധിക്കുന്നു. അത്തരത്തിലൊന്നാണ് അകാല നര, മുടികൊഴിച്ചിൽ എന്നിവ. ഇന്നത്തെ കാലത്ത് 20 കളിൽ പോലും അകാല നരയും, മുടി കൊഴിച്ചിലും കണ്ട് വരുന്നുണ്ട്.
ഇതിനെ നിയന്ത്രിക്കുന്നതിന് വേണ്ടി പല തരത്തിലുള്ള കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ടെങ്കിലും എല്ലാം ഫലം കാണണമെന്നില്ല. എന്നാൽ ഭാഗ്യവശാൽ ചില ആയുർവേദ ഔഷധങ്ങൾ സ്വാഭാവികമായും മുടി വളർച്ച വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ശതാവരി
ശതാവരിയിൽ അടങ്ങിയിരിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ നിങ്ങളുടെ തലയോട്ടിക്ക് ആശ്വാസം നൽകുന്നതിന് സഹായിക്കുന്നു, ഇത് മുടി വീണ്ടും വളരുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇത് സമ്മർദ്ദത്തിനെ നേരിടുന്നതിന് സഹായിക്കുന്നു. മുടി കൊഴിച്ചിലിൻ്റെ പ്രധാന കാരണം തന്നെ സമ്മർദ്ദമാണ്. ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ ഒരു ടേബിൾസ്പൂൺ ശതാവരി ചേർത്ത് ദിവസേന കഴിക്കുക.
ഭൃംഗരാജ്
പുരാത കാലം മുതലേ ഭൃംഗരാജ് കേശസംരക്ഷണത്തിൽ ഉപയോഗിക്കുന്നവയാണ്. ഇത് തലയോട്ടിയിലെ ചൊറിച്ചിൽ, വരണ്ട മുടി, താരൻ, മുടി കൊഴിച്ചിൽ തുടങ്ങിയ അവസ്ഥകളെ ലഘൂകരിക്കുകയും ചെയ്യുന്നതിന് സഹായിക്കുന്നു. ഭൃംഗരാജ് ഓയിൽ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് നിങ്ങളുടെ തലയോട്ടിയിലെ രക്തവും പോഷകപ്രവാഹവും മെച്ചപ്പെടുത്തുന്നു, നിങ്ങളുടെ മുടി ശക്തമാകുന്നതിനും സഹായിക്കുന്നു.
ബ്രഹ്മി
മറ്റൊരു അതിശയകരമായ ഗുണങ്ങളുള്ള ആയുർവേദ സസ്യമാണ് ബ്രഹ്മി, ഇത് തലയോട്ടിയിലെ രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും അത് വഴി മുടി കൊഴിച്ചിൽ ഇല്ലാതാക്കുകയും, മുടി വളർച്ചയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിലടങ്ങിയിരിക്കുന്ന ആൽക്കലോയിഡുകൾ നിങ്ങളുടെ മുടിയിലെ ഫോളിക്കിളുകളിലെയും പ്രോട്ടീനുമായി ബന്ധിപ്പിക്കുകയും മുടി കൊഴിയാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഇത് നിങ്ങളുടെ ശരീരത്തിലെ കോർട്ടിസോൾ അതായത് സ്ട്രെസ് ഹോർമോൺ കുറയ്ക്കുകയും ഇത് മുടി കൊഴിച്ചിലിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.
നെല്ലിക്ക
മിക്ക ആയുർവേദിക്ക് ഹെയർ ഓയിലുകളിലും നെല്ലിക്ക അടങ്ങിയിരിക്കുന്നതിൻ്റെ കാരണം ഇതിൽ താരൻ നീക്കം ചെയ്യുകയും, തലയോട്ടിയിലെ ഘടന മെച്ചപ്പെടുത്തുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ ഉള്ളത്കൊണ്ടാണ്. നിങ്ങളുടെ മുടിയിൽ നിന്നും അകാലത്തിൽ തന്നെ പിഗ്മെൻ്റേഷൻ നഷ്ടപ്പെടാനുള്ളതിന് പ്രതൃതിദത്ത പരിഹാരമാണ് നെല്ലിക്ക. നിങ്ങളുടെ മുടി വളരുന്നതിന് ഒന്നുങ്കിൽ ഫ്രഷ് നെല്ലിക്ക ജ്യൂസ് കുടിക്കാവുന്നതാണ്, അല്ലെങ്കിൽ നെല്ലിക്ക ഓയിലാക്കി പുരട്ടാം.