ചർമ്മത്തിന് എപ്പോഴും പ്രത്യേക പരിഗണന ആവശ്യമാണ്. കാരണം മുഖക്കുരു വരുന്നതിനും ചർമ്മത്തിൻ്റെ തിളക്കം നഷ്ടപ്പെടുന്നതിനും കാരണമായേക്കാം. അത് കൊണ്ട് തന്നെ നിങ്ങളെ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ അലട്ടുകയാണോ? എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
ചർമ്മത്തിൻ്റെ ആരോഗ്യം എപ്പോഴും നിങ്ങളുടെ കയ്യിൽ തന്നെയാണ്. കാരണം നിങ്ങൾ എത്രത്തോളം ചർമ്മത്തിനെ സംരക്ഷിക്കുന്നുവോ അത്രയും മനോഹരമായിരിക്കും ചർമ്മം. അത് പോലെ തന്നെ പ്രധാനമാണ് ചർമ്മത്തിൽ ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങളും.
എപ്പോഴും പ്രകൃതി ദത്തമായ സാധനങ്ങൾ ഉപയോഗിക്കുക, വീട്ട് വൈദ്യങ്ങൾ പരീക്ഷിക്കുക. അത് ചർമ്മത്തിന് തിളക്കവും സ്വാഭാവികമായ നിറവും നൽകുന്നു. അത്തരത്തിൽ ചർമ്മത്തിന് വിശ്വസനീയമായ മാറ്റങ്ങൾ വരുത്തുന്ന സാധനങ്ങളാണ് പപ്പായയും, ഉരുളക്കിഴങ്ങും.
ചർമ്മത്തിന് ചില വീട്ട് വൈദ്യങ്ങൾ പരീക്ഷിക്കാം
• പപ്പായ മഞ്ഞൾ മിശ്രിതം
പഴുത്ത പപ്പായ എടുക്കുക, ഇതിനെ പേസ്റ്റ് രൂപത്തിലാക്കുക, ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് മഞ്ഞൾ അരച്ചും ചേർക്കാവുന്നതാണ്. ഈ മിശ്രിതത്തെ മുഖത്ത് പുരട്ടി 20 മിനിറ്റ് വിശ്രമിക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.
• കറ്റാർ വാഴ ബദാം മിശ്രിതം
ആദ്യം തന്നെ കറ്റാർ വാഴയുടെ ജെൽ എടുക്കുക ( നിങ്ങൾക്കിത് കടകളിൽ നിന്ന് കിട്ടുമേങ്കിലും നട്ട് വളർത്തിയ കറ്റാർ വാഴയുടെ ജെൽ ആണ് എപ്പോഴും നല്ലത് ), ഇതിലേക്ക് 4 അല്ലെങ്കിൽ 5 തുള്ളി ബദാം ഓയിൽ ഒഴിക്കുക, നന്നായി ഇളക്കിയതിന് ശേഷം നിങ്ങൾക്കിത് മുഖത്ത് പുരട്ടി കൈ വിരലുകൾ വെച്ച് പതുക്കെ മസാജ് ചെയ്യുക. രണ്ടാഴ്ച്ചക്കുള്ളിൽ തന്നെ നിങ്ങൾക്ക് വ്യത്യാസം തിരിച്ചറിയാൻ സാധിക്കും. ഇത് നിങ്ങളുടെ മുഖത്തെ കറുത്ത പാടുകൾ മാറ്റുകയും നല്ല തിളക്കം നൽകുകയും ചെയ്യും.
• ഉരുളക്കിഴങ്ങ് നീര്
ഉരുളക്കിഴങ്ങ് മുഖത്തിന് വളരെ നല്ലതാണ്. ഇത് കണ്ണിന് താഴെയുള്ള കറുപ്പ് മാറ്റുന്നതിനും, ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിനും, കറുത്ത പാടുകളെ ഇല്ലാതാക്കുന്നതിനും വളരെ നല്ലതാണ്. ഉരുളക്കിഴങ്ങ് അരച്ചെടുത്ത് അതിൻ്റെ നീര് എടുക്കുക, ഇത് മുഖത്തും ശരീത്തിൻ്റെ ഭാഗത്തും പുരട്ടുക. നിങ്ങൾക്ക് ഇത് ദിനവും ചെയ്യാവുന്നതാണ് അല്ലെങ്കിൽ ആഴ്ച്ചയിൽ ശ്രമിക്കുക.
• പഴത്തൊലി
ആൻ്റി ഓക്സിഡൻ്റുകളും ഫാറ്റി ആസിഡുകളും കൊണ്ട് സമ്പന്നമാണ് വാഴപ്പഴത്തിൻ്റെ തൊലി. മുഖം നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം പഴത്തൊലി കൊണ്ട് മുഖം നന്നായി മസാജ് ചെയ്യുക. ശേഷം 20 മിനിറ്റിന് ശേഷം നിങ്ങൾക്ക് കഴുകി കളയാവുന്നതാണ്.
• നാരങ്ങാ നീര് പഴത്തൊലി മിശ്രിതം
നാരങ്ങാ അസിഡിറ്റി കൊണ്ട് സമൃദ്ധമായതിനാൽ ഇത് ചർമ്മത്തിൽ അടിഞ്ഞഅ കൂടുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇതി മികച്ച ബ്ലീച്ചിംഗ് ഏജൻ്റ് കൂടിയാണ്. പഴത്തിൻ്റെ തൊലി നന്നായി അരച്ചെടുത്തതിന് ശേഷം ഒരു സ്പൂൺ നാരങ്ങാ നീര് ചേർക്കുക. പഞ്ഞി വെച്ച് ഇതിനെ മുഖക്കുരു ബാധിച്ച സ്ഥലങ്ങളിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം ചെറുചൂട് വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.
യുവത്വം നിലനിർത്താൻ വീട്ടിൽ തന്നെ തയ്യാറാക്കാം ഫേസ് സെറം
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.