Updated on: 18 December, 2023 3:38 PM IST
These plants can be easily grown at home

ഇൻഡോർ പ്ലാൻസിന് പ്രാധാന്യം കൂടി വരുന്ന കാലഘട്ടമാണ് ഇപ്പോഴുള്ളത്. അതിന് ഒരു കാരണം സ്ഥലപരിമിതിയാണ്. എല്ലാവരും ഫ്ലാറ്റുകളിലും വില്ലകളിലുമാണ് താമസിക്കുന്നത്. അത്കൊണ്ട് അവർക്ക് എളുപ്പം ഇൻഡോർ പ്ലാൻസ് വെക്കുന്നതിനാണ്. വീടിൻ്റെ സ്ഥലപരിമിതിക്ക് ഉള്ളിൽ നിന്ന് കൊണ്ട് തന്നെ ഇൻഡോർ പ്ലാൻസ് പിടിപ്പിക്കാൻ സാധിക്കും. ഇത് വീടിന് മനോഹാരിത കൂട്ടും എന്ന് മാത്രമല്ല മനസ്സിന് കുളിർമയും നൽകുന്നതിന് സഹായിക്കുന്നു. ഇൻഡോർ പ്ലാൻസ് വെക്കുന്നത് മനുഷ്യൻ്റെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. വെള്ളത്തിനും സൂര്യപ്രകാശത്തിനും അൽപം പരിചരണത്തിനും അപ്പുറം യാതൊന്നും ആവശ്യമില്ലാത്ത ചെടികളാണിവ. അത്കൊണ്ട് തന്നെ എളുപ്പത്തിൽ ഇത് വളർത്തിയെടുക്കാം.

കാരറ്റ് ഇലകൾ

കാരറ്റ് ചെടിയുടെ ഭക്ഷ്യയോഗ്യമായ ഇലകളെ കാരറ്റ് ഇലകൾ അല്ലെങ്കിൽ കാരറ്റ് ടോപ്പുകൾ എന്ന് വിളിക്കുന്നു, അവ വീടിനുള്ളിൽ എളുപ്പത്തിൽ വളർത്താം. കാരറ്റിൻ്റെ വളരുന്ന അറ്റം ഒരു പാത്രത്തിൽ ഇട്ട് കുറച്ച് ഇഞ്ച് മണ്ണ് കൊണ്ട് മൂടുക. വെയിലത്താണ് ഇരിക്കുന്നത് എന്ന് ഉറപ്പാക്കുക. ആഴ്ചയിൽ വെള്ളം നൽകിക്കൊണ്ട് മണ്ണ് ഈർപ്പമുള്ളതാക്കുക. ആഴ്ചകൾക്കുള്ളിൽ കാരറ്റിൽ നിന്ന് ഇലകൾ വരാൻ തുടങ്ങും, ഇത് നിങ്ങൾക്ക് സലാഡുകളോ അല്ലെങ്കിൽ സ്മൂത്തികളോ ആക്കാം.

പുതിന

ഇൻഡോർ ആയി വളർത്താൻ സാധിക്കുന്ന സസ്യങ്ങളിലൊന്നാണ് പുതിന. വീട്ടില്‍ ഉപയോഗശൂന്യമായ ഗ്ലാസ്, പ്ലാസ്റ്റിക് പാത്രങ്ങള്‍ തുടങ്ങി വെള്ളം നിറയ്ക്കാന്‍ പറ്റിയ എന്തും പുതിന വളര്‍ത്താന്‍ ഉപയോഗിക്കാം.കടയില്‍ നിന്ന് വാങ്ങുന്ന പുതിന തന്നെ വളര്‍ത്താനായി ഉപയോഗിക്കാം. ഇതില്‍ നിന്നും നല്ല കട്ടിയുള്ള മൂത്ത തണ്ടുകള്‍ വളര്‍ത്താനായി തെരഞ്ഞെടുക്കണം. വെള്ളത്തില്‍ മുങ്ങി കിടക്കാനുള്ള തണ്ടിന്റെ ഭാഗത്ത് നിന്ന് ഇലകള്‍ അടര്‍ത്തി മാറ്റണം. ഇലകള്‍ കിടന്ന് ചീഞ്ഞു വെള്ളം കേടാകാതിരിക്കാനാണിത്. വളര്‍ത്താന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ മുക്കാല്‍ ഭാഗത്തോളം വെള്ളം നിറയ്ക്കണം. പിന്നീട് ഇലകള്‍ കളഞ്ഞ ഭാഗം പാത്രത്തിന്റെ താഴെ തട്ടാത്ത വിധത്തില്‍ വെള്ളത്തില്‍ ഇറക്കി വയ്ക്കുക. ഒരു മാസത്തിനകം തന്നെ ഇലകൾ പറിച്ച് തുടങ്ങാവുന്നതാണ്.


ബേസിൽ

തുളസി പോലുള്ള സസ്യങ്ങൾ വളരെ എളുപ്പത്തിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുന്നവയാണ്. ആരോഗ്യമുള്ള തുളസി ചെടികളുടെ തണ്ടുകൾ ഏതാനും സെറ്റ് ഇലകൾ ഒരു ഗ്ലാസ് വെള്ളത്തിൽ ഇടുക. ഇലകൾ അതിന് മുകളിലായിരിക്കുമ്പോൾ തണ്ടുകൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ദിവസേന കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം ലഭിക്കണം. കുറച്ച് ദിവസത്തിലൊരിക്കൽ വെള്ളം മാറ്റുക

English Summary: These plants can be easily grown at home
Published on: 18 December 2023, 03:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now