മണ്ണിൽ വളരുന്ന ചെടികളാണ് അധികവും നമ്മൾ കാണുന്നത്. അതിനു പുറമെ നല്ല വളർച്ചയ്ക്ക് അവയ്ക്ക് വെള്ളത്തിൻറെയും ആവശ്യമുണ്ട്. എന്നാല്‍, വേര് പിടിച്ച് വളരാൻ ചില ചെടികൾക്ക് വെള്ളത്തിൻറെ ആവശ്യം മാത്രമേയുള്ളു. നഗരങ്ങളിലും മറ്റും പൈപ്പ് വഴി കിട്ടുന്ന വെള്ളത്തില്‍ ഇവ വളരാറുണ്ട്. വെള്ളം കുടിക്കാനുപയോഗിക്കുന്ന ഗ്ലാസിലും ചെറിയ ഗ്ലാസ് പാത്രങ്ങളിലുമെല്ലാം ചെടികളുടെ തണ്ടുകള്‍ക്ക് വേര് പിടിപ്പിക്കാന്‍ കഴിയും.
ബന്ധപ്പെട്ട വാർത്തകൾ: ചെടികള്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാം
ഇവ വീട്ടിനകത്തും വളർത്താം. പക്ഷെ നല്ല വെളിച്ചമുള്ള സ്ഥലം തിരഞ്ഞെടുത്ത് വേണം വളര്‍ത്താന്‍. ഈ ചെടികൾക്കുള്ള ഗുണമെന്തെന്നാൽ മണ്ണിലൂടെ പകരുന്ന രോഗങ്ങള്‍ ഈ ചെടികളെ ബാധിക്കില്ല എന്നതാണ്. ശുദ്ധമായ വെള്ളത്തില്‍ കുമിള്‍രോഗങ്ങളോ മറ്റുള്ള രോഗാണുക്കളോ കടന്നുവരാറില്ല. കൃത്യമായ ഇടവേളകളില്‍ വെള്ളം മാറ്റിയാല്‍ ചെടി നശിച്ചുപോകില്ല. വേര് പിടിച്ചുവന്നാല്‍ മണ്ണ് നിറച്ച ചെടിച്ചട്ടിയിലേക്ക് മാറ്റി നടാവുന്നതാണ്. രണ്ട് മുതല്‍ ആറ് ആഴ്ചകള്‍ കൊണ്ട് വേര് പിടിപ്പിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: നിലക്കടല വീട്ടിനകത്തും വളർത്താം
കൃഷ്ണതുളസി, പുതിന, കര്‍പ്പൂരതുളസി, പനിക്കൂര്‍ക്ക, സ്റ്റീവിയ എന്നിവയെല്ലാം വെള്ളത്തില്‍ നിന്ന് വേര് പിടിപ്പിക്കാവുന്നതാണ്. അതുപോലെ പോത്തോസ്, സ്വീഡിഷ് ഐവി, ഗ്രേപ് ഐവി, ആഫ്രിക്കന്‍ വയലറ്റ്, ക്രിസ്മസ് കാക്റ്റസ്, പോള്‍ക്ക ഡോട്ട് പ്ലാന്റ് എന്നിവയെല്ലാം വെള്ളത്തില്‍ വളര്‍ത്തിയെടുക്കാം.
ബന്ധപ്പെട്ട വാർത്തകൾ: തുളസി- ആയുര്‍വേദ ചികിത്സയില്‍ പ്രഥമ സ്ഥാനം
ഔഷധസസ്യങ്ങള്‍ വെള്ളത്തില്‍ വളര്‍ത്തുമ്പോള്‍, ആറ് ഇഞ്ച് നീളമുള്ള തണ്ടുകള്‍ എടുത്ത് താഴെ നിന്ന് 10 സെ.മീ ഉയരത്തിലുള്ള ഇലകള്‍ നീക്കം ചെയ്യുക. വലിയ വായവട്ടമുള്ള ജാറോ ശുദ്ധമായ വെള്ളം നിറച്ച ഗ്ലാസോ എടുക്കണം. ഡിസ്റ്റില്‍ഡ് വാട്ടര്‍ ഉപയോഗിക്കരുത്. ഇത്തരം വെള്ളത്തില്‍ സസ്യങ്ങള്‍ക്ക് വളരാനാവശ്യമായ ധാതുക്കള്‍ നഷ്ടമാകും. ഗ്ലാസിലെ വെള്ളം കൃത്യമായി മാറ്റിയില്ലെങ്കില്‍ ആല്‍ഗകള്‍ വളരാം.
വെള്ളം നിറച്ച പാത്രത്തില്‍ വെച്ച ശേഷം ചെടികള്‍ ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റണം. ഇലകള്‍ വളരുന്നതിനനുസരിച്ച് പറിച്ചുമാറ്റിയാല്‍ തണ്ടുകളില്‍ കൂടുതല്‍ ഇലകളുണ്ടാക്കാം.