Updated on: 27 September, 2022 10:56 AM IST
These skin care tips are harmful and you must avoid

സൗന്ദര്യ സംരക്ഷണത്തിന് (Beauty care) പല നാട്ടുവൈദ്യങ്ങളും പരീക്ഷണങ്ങളും പ്രയോഗിക്കുന്നവരാണ് നമ്മൾ. കൂടുതലായും ചർമസംരക്ഷണത്തിൽ തൽപ്പരരായി ഉള്ളത് സ്ത്രീകളാണ്. സമൂഹമാധ്യമങ്ങളിലും മറ്റും സൗന്ദര്യ വർധനവിനായി പല പൊടിക്കൈകളും പ്രയോഗിക്കാറുണ്ടെങ്കിലും അവ ചർമത്തിന് സുരക്ഷിതമാണെന്നതിൽ നിങ്ങൾക്ക് ഉറപ്പുണ്ടോ?

ബന്ധപ്പെട്ട വാർത്തകൾ: നഖം വൃത്തിയ്ക്ക് വളരാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന 5 പൊടിക്കൈകൾ

മുഖത്തിലും ചർമത്തിലുമെല്ലാം ഇത്തരം പൊടിക്കൈകൾ പരീക്ഷിക്കുമ്പോൾ അത് എത്രത്തോളം അപകടകരമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ചർമ സംരക്ഷണത്തിൽ വില്ലനാവുന്ന ഇത്തരം വീട്ടുവൈദ്യങ്ങൾ ഏതെല്ലാമെന്ന് ചുവടെ വിശദീകരിക്കുന്നു. എന്നാൽ എല്ലാ നാട്ടുവൈദ്യങ്ങളും അപകടമാണെന്ന് ഇത് കൊണ്ട് ഉദ്ദേശിക്കുന്നില്ല.

മുഖത്ത് പുരട്ടാൻ പാടില്ലാത്ത വീട്ടുവൈദ്യങ്ങൾ (Do Not to Apply on Face)

  • ബേക്കിങ് സോഡ (Baking soda)

ബേക്കിങ് സോഡ പോലുള്ളവ ചർമ സംരക്ഷണത്തിന് അത്ര നല്ലതല്ല. കാരണം ഇവ ചർമത്തെ പ്രകോപിപ്പിക്കുകയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിനും കാരണമാകുന്നു. ബേക്കിങ് സോഡ മുഖത്തും മറ്റും പുരട്ടുന്നതിനുള്ള പേസ്റ്റ് ആക്കുമ്പോൾ അതിനാൽ തന്നെ അതീവ ശ്രദ്ധ നൽകേണ്ടതാണ്.

  • ടൂത്ത്പേസ്റ്റ് (Toothpaste)

ബ്ലാക്ക്‌ഹെഡ്‌സും മുഖക്കുരുവും നീക്കം ചെയ്യാൻ ചിലർ ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കാറുണ്ട്. ടൂത്ത് പേസ്റ്റ് മുഖത്ത് പൊള്ളലിനും അണുബാധയ്ക്കും കാരണമാകും. കൂടാതെ, ടൂത്ത് പേസ്റ്റ് ഉപയോഗിച്ചതിന് ശേഷം ചർമം ചുവപ്പായി മാറിയേക്കാം.

  • വിനാഗിരി (Vinegar)

മുഖത്ത് പുരട്ടുമ്പോൾ ഒഴിവാക്കേണ്ട കാര്യങ്ങളുടെ കൂട്ടത്തിൽ വിനാഗിരിയും ഉൾപ്പെടുന്നു. കാരണം വിനാഗിരി മുഖത്തെ പൊള്ളലേൽപ്പിക്കുന്നതിന് കാരണമാകും. ചർമത്തിൽ പാടുകൾ ഉണ്ടാക്കുന്നതിനും ഇത് കാരണമാകുന്നു.

  • നെയിൽ പോളിഷ് (Nail polish)

മുഖത്ത് സൗന്ദര്യ വർധക വസ്തുക്കളായി ഉപയോഗിക്കുന്ന വസ്തുക്കൾ മാത്രമല്ല, കൈകളിലും നഖങ്ങളിലും നമ്മൾ ഉപയോഗിക്കുന്ന ചില സാധനങ്ങളും ചർമത്തിനെ ദോഷമായി ബാധിക്കുന്നു. ഇത്തരത്തിൽ ചർമത്തിന് പ്രശ്നമാകുന്നതാണ് നെയിൽ പോളിഷ്. നെയിൽ പോളിഷ് നിരന്തരം ഉപയോഗിക്കുന്നത് നഖത്തെ വരണ്ടതാക്കുകയും ഈർപ്പം ആഗിരണം ചെയ്യുന്നതിനും കാരണമാകുന്നു. ഇവയിൽ ഉപയോഗിക്കുന്ന നിറങ്ങളും ചർമത്തിന് നല്ലതല്ല.

  • രോമം നീക്കം ചെയ്യാനുള്ള ക്രീമുകൾ (Skin hair removal creams)

മുഖത്ത് കൈകളിലും കാലുകളിലും ഉപയോഗിക്കുന്ന മുടി നീക്കം ചെയ്യാനുള്ള ക്രീമും ചർമത്തിന് ദോഷം ചെയ്യും. മുഖത്തായാലും ശരീരത്തിന്റെ ഗുഹ്യഭാഗങ്ങളിലായാലുമുള്ള ചർമം ലോലമാണ്. ഇവിടെയുള്ള രോമങ്ങളും മുടിയും നീക്കം ചെയ്യാൻ ക്രീം ഉപയോഗിക്കുന്നത് ചർമത്തിന് പ്രശ്നമാകും. ചർമത്തിൽ ചുളിവുകളും മറ്റും ഉണ്ടാവുന്നതിന് ഇത് കാരണമാകും.

അതുപോലെ മുടി അഴിച്ചിടുന്നതും മുഖത്തിലെ ചർമത്തിനെ ബാധിക്കും. പ്രത്യേകിച്ച് എണ്ണമയമുള്ള മുടിയാണെങ്കിൽ അത് മുഖവുമായി സമ്പർക്കത്തിൽ വരുമ്പോൾ പ്രശ്നമാകും. ചർമത്തിലെ സുഷിരങ്ങൾ അടയുന്നതിന് ഇത് കാരണമാകും. ഹെയർ സ്‌പ്രേ, ഓയിലുകൾ, ജെൽസ് എന്നിവ ഉപയോഗിച്ചിട്ടുള്ള മുടിയാണെങ്കിൽ അതിലൂടെ ചർമത്തിൽ അഴുക്ക് നിറയുന്നതിനും മുഖക്കുരുവും മറ്റും ഉണ്ടാകുന്നതിനും കാരണമാകും.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: These skin care tips are harmful and you must avoid
Published on: 27 September 2022, 10:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now