ചിലർ തടി പെട്ടെന്ന് വയ്ക്കുന്ന പ്രകൃതക്കാരാണ്. വെള്ളം കുടിച്ചാൽ മതിയല്ലോ നിങ്ങൾക്ക് തടി വെയ്ക്കാൻ എന്നാണ് അവരെ പറയുക, എന്നാൽ അവർ പറയുന്നതോ കുറച്ചേ കഴിക്കാറുള്ളൂ എന്നാലും തടി വയ്ക്കുകയാണ് എന്നാണ്.
തടി കുറയ്ക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ കഴിക്കാൻ മടിയുള്ള കാര്യമാണ് പ്രഭാതഭക്ഷണം. ഇതിന് നമ്മുടെ തലച്ചോറിനുള്ള ഭക്ഷണമാകാമുള്ള കഴിവ് കൂടിയുണ്ട്. മാത്രമല്ല നമ്മളുടെ ശരീരഭാരം നിയന്ത്രിക്കുന്നതിലും ഇതിന് പ്രധാന പങ്കുണ്ട്. എന്നാൽ ചിലരാവട്ടെ രാവിലത്തേയും, ഉച്ചക്കത്തേയും ഭക്ഷണം ഒരുമിച്ച് കഴിക്കുന്നു.
ഇങ്ങനെ ചെയ്യുന്നത് തടി കൂടുന്നതിന് കാരണമാകുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. കാരണം രാവിലെ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ എത്തിക്കുന്നതിന് സഹായിക്കുന്നു. അത്കൊണ്ട് തന്നെ ഇത് ഒഴിവാക്കിയാൽ ആ ദിവസത്തിലെ മൊത്തം വിശപ്പ് അമിതമായി അനുഭവപ്പെടും എന്നാണ് പറയുന്നത്.
കൃത്യസമയത്ത് ഭക്ഷണം ശീലമാക്കുക
എപ്പോഴും ഭക്ഷണങ്ങൾ കഴിക്കുന്നത് കൃത്യസമയത്ത് ആക്കണം. പല നേരത്ത് കഴിക്കുന്നത് തടി കൂടുന്നതിന് കാരണമാകുന്നു.
എല്ലാ ദിവസവും കൃത്യ സമയത്ത് കഴിക്കുന്നത് കാലറീസ്, ദഹിപ്പിക്കുന്നതിനും, അത്പോലെ മധുരം, കൊഴുപ്പ്, എന്നിവ പോലുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കാനും സഹായിക്കുന്നു. ഇത് ശരീരത്തിന് മാത്രം അല്ല മനസ്സിനും ഏറെ നല്ലതാണ്.
വളരെക്കുറച്ച് ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക, അത് നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെങ്കിലും അതുമായി പൊരിത്തപ്പെടാൻ നിങ്ങൾക്ക് സാധിക്കും.
പഴങ്ങളും പച്ചക്കറികളും
പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കാൻ എപ്പോഴും ശ്രദ്ധിക്കുക. കാരണം ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം നല്ല രീതിയിൽ ആക്കുന്നതിനും, വയര്‍ നിറഞ്ഞ ഫീല്‍ വേഗത്തില്‍ ലഭിക്കുന്നതിനുമെല്ലാം സഹായിക്കുന്നു.
ജംഗ് ഫുഡ്‌സ്
ജംഗ് ഫുഡ്‌സ് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുന്നു. അതിന് പകരമായി നിങ്ങൾക്ക് നട്ട്സ് പോലുള്ളവ ഉപയോഗിക്കാം. ജംഗ് ഫുഡ്‌സ് പോലെ തന്നെ പുറത്ത് നിന്ന് വാങ്ങുന്ന ഒന്നും ഉപയോഗിക്കുന്നത് അത്ര നല്ലതല്ല.
ബന്ധപ്പെട്ട വാർത്തകൾ : പ്രഭാതഭക്ഷണം ഒഴിവാക്കരുതേ....