Updated on: 22 March, 2021 9:19 AM IST
Things no one knows about sleep
  • ഇതുവരെ ആർക്കും അറിയാത്ത ഒരു കാര്യമാണ് ഒരു വ്യക്തി എന്തിനാണ് ഉറങ്ങുന്നതെന്നും അല്ലെങ്കിൽ ഈ ഉറക്കം നമ്മുടെ ശരീരത്തിൽ എന്താണ് ചെയ്യുന്നതെന്നും.
  • നാം നമ്മുടെ ജീവിതത്തിന്റെ 33% വും ഉറക്കത്തിന് മാത്രമാണ് ചെലവഴിക്കുന്നത്.
  • 1998 ൽ നടന്ന പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ നിങ്ങളുടെ കാൽമുട്ടിന് പിന്നിൽ ലൈറ്റ് അടിച്ചാൽ നിങ്ങളുടെ ശരീര ഘടികാരം ഉറങ്ങാനും ഉണരാനും വ്യത്യസ്തമായി പ്രവർത്തിക്കാൻ തുടങ്ങുന്നുവെന്നാണ്. അതായത് ഇനി നിങ്ങൾക്ക് ഉറക്കം വരുന്നുവെങ്കിൽ കാൽമുട്ടിന് പിന്നിൽ ലൈറ്റ് അടിച്ചാൽ നിങ്ങളുടെ ഉറക്കം പറപറക്കും എന്നർത്ഥം.
  • ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ നിങ്ങൾ എല്ലാ രാത്രിയിലും 7 മണിക്കൂറിൽ താഴെ ഉറങ്ങുകയാണെങ്കിൽ നിങ്ങളുടെ ആയുസിന് തന്നെ അപകടമായേക്കാം എന്നാണ്. അതുകൊണ്ടാണ് 'Shorter Sleep, Shorter Life. എന്ന് പറയുന്നത്.
  • നിങ്ങൾ തുടർച്ചയായി ഒരാഴ്ച മുഴുവൻ ഉറങ്ങിയില്ലായെങ്കിൽ നിങ്ങളുടെ ഭാരം 900 ഗ്രാം വരെ വർദ്ധിക്കാം.
  • ഭക്ഷണം കഴിക്കാതെയും നിങ്ങൾക്ക് 2 മാസം ജീവിക്കാം എന്നാൽ ഉറക്കമില്ലാതെ (Sleeping) ജീവിക്കാൻ കഴിയുന്നത് വെറും 11 ദിവസം മാത്രം.
  • ജപ്പാനിൽ ഓഫീസിൽ ജോലിചെയ്യുമ്പോൾ നിങ്ങൾ ഉറങ്ങിപ്പോകുകയാണെങ്കിൽ അതിനെ പോസിറ്റീവായിട്ടാണ് അവർ കണക്കാക്കുന്നത്. ജപ്പാനിലെ ജനങ്ങൾ വിശ്വസിക്കുന്നത് നിങ്ങൾ അത്രയ്ക്കും കഠിനാധ്വാനം ചെയ്തിരിക്കണം അതുകൊണ്ടായിരിക്കും ഉറങ്ങിപ്പോയത് എന്നാണ്.
  • ഇനി നിങ്ങൾ ഉറക്കക്കുറവ് (Sleep Deprived) അനുഭവിക്കുകയാണെങ്കിൽ നിങ്ങളുടെ തലച്ചോറ് പ്രധാനപ്പെട്ടതും അല്ലാത്തതുമായ കാര്യങ്ങൾ തമ്മിലുള്ള വേർതിരിവ് തിരിച്ചറിയാതെ വരും.
  • പൂച്ചകൾ അവരുടെ ജീവിതത്തിന്റെ 70% വും ഉറങ്ങാനായി ചെലവഴിക്കുന്നു.
  • അമാവാസി രാത്രിയിൽ ഒരു വ്യക്തിക്ക് നന്നായി ഉറങ്ങാൻ സാധിക്കുമെന്നും ഒരു പഠനത്തിൽ വ്യക്തമായിരുന്നു. എന്നാൽ പൂർണ്ണചന്ദ്രന്റെ രാത്രി ഏറ്റവും മോശമാണ്.
  • ഇനി നിങ്ങൾ ശരിക്കും ഉറങ്ങിയില്ലയെങ്കിലും നന്നായി ഉറങ്ങിയെന്ന് മനസിനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചാൽ നിങ്ങളുടെ പെർഫോമൻസ് മെച്ചപ്പെടുത്താൻ നിങ്ങൾക്ക് കഴിയും എന്നാണ് വിശ്വാസം.
  1. പുരുഷന്മാരേക്കാൾ ഭയാനകമായ സ്വപ്‌നങ്ങൾ സ്ത്രീകളാണ് കാണുന്നതെന്നും മാത്രമല്ല അവരുടെ സ്വപ്നങ്ങൾ കൂടുതൽ വൈകാരികമാണെന്നും ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
  2. ഒന്നാം ലോകമഹായുദ്ധസമയത്ത് (World War I) ഒരു ഹംഗേറിയൻ (Hungary) സൈനികന് തലച്ചോറിന്റെ മുൻഭാഗത്ത് (Frontal Lobe) വെടികൊണ്ടിരുന്നു. ഇക്കാരണത്താൽ അയാൾക്ക് ഉറങ്ങുന്നത് അസാധ്യമായിരുന്നു. ആ വ്യക്തി ജീവിതകാലം മുഴുവൻ ഉറങ്ങാതെ കിടന്നു. 

എന്നാൽ ഇതുവരെയും ആർക്കും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല Frontal Lobe നീക്കം ചെയ്ത്കൊണ്ട് എന്തുകൊണ്ടാണ് അദ്ദേഹത്തിന് പിന്നെ ഉറങ്ങാൻ കഴിയാത്തത് എന്ന്.

English Summary: Things no one knows about sleep...
Published on: 21 March 2021, 08:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now