കാണാൻ മനോഹരവും ഉടുത്താൽ നല്ല കംഫർട്ടബിളായും തോന്നുന്ന ഒരു വസ്ത്രമാണ് കോട്ടൺ സാരികൾ. പക്ഷെ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ വിപരീതമായിരിക്കും ഫലം. വൃത്തിയായി സൂക്ഷിച്ചാൽ എത്രകാലം വരേയും അതേ പുതുമയിൽ ഇരിക്കും. കോട്ടൻ സാരികൾ കളർ മങ്ങാതെ നല്ല സ്റ്റിഫായി എങ്ങിനെ പരിപാലിക്കാമെന്നതിനെ കുറിച്ചാണ് വിശദമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ബെൽറ്റോ വസ്ത്രമോ വയറിന് മീതെ ടൈറ്റായി ധരിക്കുമ്പോൾ ഇവ ശ്രദ്ധിക്കൂ
- ഏത് സാരിയായാലും കഴുകിയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് കോട്ടൻ സാരി കഴുകുമ്പോൾ ശരിയായ രീതിയിൽ കഴുകി എടുത്തില്ലെങ്കിൽ സാരി വേഗത്തില് നശിച്ച് പോകാൻ കാരണമാകും. അലക്കാനായി വീര്യം കുറഞ്ഞ ഡിറ്റർജന്റ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇവ വേറെ അലക്കി എടുക്കുന്നതായിരിക്കും നല്ലത്. ആദ്യമായി ഉപയോഗിച്ച് അലക്കാൻ എടുക്കുന്ന സാരി ചൂടുവെള്ളത്തിൽ രണ്ടോ മൂന്നോ സ്പൂണ് ഉപ്പും ഇട്ട് അതിൽ ഒരു 15 മിനിറ്റ് മുക്കി വയ്ക്കുക. ഇത് നിങ്ങളുടെ സാരിയുടെ നിറം പോകാതെ സംരക്ഷിക്കാൻ സഹായിക്കും.
- കോട്ടൻ സാരി ഒരിക്കലും നേരിട്ട് വെയിലത്ത് ഇട്ട് ഉണക്കരുത്. നിങ്ങളുടെ സാരിയുടെ നിറം വേഗത്തിൽ മങ്ങുന്നതിനും പഴയ ലുക്ക് സാരിക്ക് ലഭിക്കുന്നതിനും ഇത് പ്രധാന കാരണമാണ്. എല്ലായ്പ്പോഴും തണലത്ത് മാത്രം ഇട്ട് കോട്ടൻ സാരി ഉണക്കിയെടുക്കാൻ ശ്രമിക്കുക. സാരിയുടെ നല്ലവശം അല്ലാതെ മറുവശം ഇട്ട് വേണം ഉണക്കാൻ ഇടാൻ. അതുപോലെ, തോരി ഇടുമ്പോൾ സാരി നീളത്തിൽ താഴോട്ട് വരുന്ന വിധത്തിൽ ഇടുക. ഇത് സാരിയിൽ ചുളിവുകൾ വീഴാതിരിക്കാൻ സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: വർക്കൗട്ടിന് വസ്ത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം
- കോട്ടൻ സാരികൾ നല്ല ഭംഗിയിൽ ഇരിക്കണമെങ്കിൽ കൃത്യമായി പശമുക്കി എടുക്കേണ്ടത് അനിവാര്യമാണ്. എന്നാൽ മാത്രമാണ് സാരി നല്ല സ്റ്റിഫ് ആയിരിക്കുകയുള്ളൂ. നമുക്ക് വീട്ടിൽ തന്നെ പലവിധത്തിൽ സ്റ്റാർച്ച് തയ്യാറാക്കി എടുക്കാവുന്നതാണ്. കഞ്ഞിവെള്ളം കട്ടികുറച്ച് അതിൽ സാരി മുക്കി വയ്ക്കുക, അല്ലെങ്കിൽ രണ്ട് കപ്പ് വെള്ളത്തിലേയ്ക്ക് ഒരു ടീസ്പൂൺ കോൺസ്റ്റാർച്ച് ലയിപ്പിച്ച് സ്പ്രേ ബോട്ടിലിൽ ഒഴിക്കുക. ഇവ നന്നായി കുലുക്കിയതിന് ശേഷം സ്പ്രേ ചെയ്യാവുന്നതാണ്.
- അലക്കി ഉണക്കിയെടുത്ത സാരികൾ നന്നായി മടക്കി ഹാങ്ങറിൽ തൂക്കിയിടുന്നതാണ് സാരികളുടെ ക്വാളിറ്റി നിലനിർത്താൻ ഏറ്റവും നല്ലത്. ഇത് സാരിയുടെ ഫാബ്രിക് നശിക്കാതെ നല്ലരീതിയിൽ ചുളിവുകൾ വീഴാതെ സംരക്ഷിക്കുന്നു.
- സാരിയിൽ എണ്ണ, ഗ്രീസ്, ലിപ്സ്റ്റിക്ക് എന്നിങ്ങനെയുള്ള കറകളായാൽ ഇവ വേഗത്തിൽ പോയി ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുന്നത് സാരി നശിക്കുന്നതിന് കാരണമാണ്. പകരം, ഡ്രൈ ക്ലീനിംഗ്, പെട്രോൾ വാഷ്, ബേക്കിംഗ് സോഡയും വിനാഗിരിയും ഉപയോഗിച്ച് പേയ്സ്റ്റ് പരുവത്തിലാക്കി അത് കറ ആയ ഭാഗത്ത് പുരട്ടി കറ നീക്കം ചെയ്യാവുന്നതാണ്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.