Updated on: 16 October, 2021 3:57 PM IST
This can be done to avoid cockroach

നമ്മൾ വീടുകളിൽ നേരിടുന്ന വലിയ പ്രശ്‌നമാണ് പാറ്റാ ശല്യം. നമ്മുടെ ആഹാരങ്ങളിലും, പലഹാരങ്ങളിലും അനാവശ്യമായി കയറി ആഹാരം ഉപയോഗ ശൂന്യമാക്കി മാറ്റുന്നു. എന്നാൽ വീട്ടിലെ വൃത്തിയില്ലായ്മ മൂലമാണ് ഒരു പരിധി വരെ പാറ്റകൾ പെരുകാൻ കാരണം. വീടുകളിലെ പൊടിയൊക്കെ കളഞ്ഞ് വീട് വൃത്തിയാക്കിയാല്‍ തന്നെ പാറ്റ ശല്യം ഇല്ലാതെയാക്കാം.

ഭക്ഷണം കഴിച്ച് പാത്രങ്ങള്‍ കഴുകാതെ സിങ്കിൽ തന്നെ വെക്കുന്നത്, ഭക്ഷണം അശ്രദ്ധമായി തുറന്നു വെക്കുന്നത്, എന്നിവയൊക്കെ ചെയ്യുന്നത് മൂലം പാറ്റകളെ വളരെ പെട്ടെന്ന് തന്നെ വീട്ടിലേക്ക് ആകര്‍ഷിക്കും. അത് കൊണ്ട് അത്തരം കാര്യങ്ങള്‍ നന്നായി ശ്രദ്ധിക്കുക. പാറ്റകളെ ഇല്ലാതാക്കാൻ എന്തൊക്കെ ചെയ്യണം ?

വീടും തറയും ഫിനോയിൽ ഉപയോഗിച്ച് നന്നായി കഴുകി തുടയ്ക്കുക.
നാരങ്ങ നീര് മുറിയുടെ ഓരോ കോർണറുകളിൽ സ്പ്രേ ചെയ്യുക
പാത്രങ്ങൾ അപ്പപ്പോൾ തന്നെ കഴുകി വെയ്ക്കുക,
ഭക്ഷണ മാലിന്യങ്ങൾ എവിടെയും വലിച്ചെറിയാതിരിക്കുക.
വീടും പരിസരവും കൃത്യമായി അടിച്ചു വാരണം

കറുവ ഇല കൊണ്ട് പാറ്റകളെ തുരത്താൻ കഴിയും. കറുവ ഇലയുടെ രൂക്ഷ ഗന്ധമാണ് പാറ്റകളെ തുരത്തുന്നത്. കൂടുതലായി പാറ്റകളുള്ള സ്ഥലങ്ങളിലും കറുവ ഇലകള്‍ പൊടിച്ച് വീടിന്റെ പലഭാഗങ്ങളിലായി വിതറുന്നതും പാറ്റകളെ തുരത്താന്‍ സഹായിക്കും.

വയന ഇല
വഴന ഇലകൊണ്ട് പാറ്റകളെ തുരത്താന്‍ സാധിക്കും, ഇവ മസാല ഇനത്തിൽ പെട്ട ഇലയാണ്. കറുവ ഇലയെപ്പോലെത്തന്നെ വയന ഇലയുടെയും രൂക്ഷ ഗന്ധം തന്നെയാണ് പാറ്റകളെ തുരത്തുന്നത്. പാറ്റകള്‍ കൂടുതല്‍ ഉള്ളിടത്തും ഷെല്‍ഫിലും ഒക്കെ വഴന ഇല പൊടിച്ച് വിതറുക.

വെളുത്തുള്ളിയും നാരങ്ങയും
പാറ്റകളെ തുരത്താൻ നല്ലൊരു മാർഗമാണ്. വെളുത്തുള്ളി ചതച്ചു അല്പം നാരങ്ങാ നീരും കൂടി ചേർത്തു വെള്ളം തളിക്കുക, ഇങ്ങനെ ഇടവേളകൾ ഇട്ടു ചെയ്താൽ പാറ്റകളെ തുരത്താം.

പാറ്റ ചോക്ക് വെച് വീടിന്റെ മൂലകളിൽ വരയ്ക്കുക, പാറ്റകളെ മാത്രമല്ല ഉറുമ്പുകളെയും ഇങ്ങനെ തുരത്താൻ കഴിയും

ബന്ധപ്പെട്ട വാർത്തകൾ

വെളുത്തുള്ളിയും കൃഷി ചെയ്യാം

തെങ്ങിൻ തൈ നടുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

English Summary: This can be done to avoid cockroach
Published on: 16 October 2021, 03:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now