Updated on: 9 June, 2022 9:48 PM IST
Tips for cleaning pots

ചെടികൾ വളർത്തുന്ന പാത്രങ്ങളും മറ്റും കുറേക്കാലം ഉപയോഗിക്കുമ്പോൾ കറകളും മറ്റു പാടുകളും സ്വാഭാവികമാണ്. ഇത് അവയുടെ ആകര്‍ഷകത്വത്തിന് ഭംഗമേൽപ്പിക്കുന്നു.  ഇങ്ങനെ കുറേകാലമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പാത്രങ്ങളിൽ കീടാണുക്കൾ വരാനും അവ ചെടികളെ ആക്രമിക്കാനും സാധ്യതയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ചെടികൾ തഴച്ചു വളരണോ മികച്ച 5 ജൈവ വളങ്ങൾ ഉണ്ടാക്കി ചെടികൾക്കുപയോഗിക്കൂ.

ചെടികള്‍ വളര്‍ത്തുന്ന പാത്രങ്ങളും ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതാണ് ഉത്തമം. സെറാമികും പ്ലാസ്റ്റികും ഉപയോഗിച്ച് നിര്‍മിക്കുന്ന പാത്രങ്ങള്‍ സാധാരണ ചൂടുവെള്ളവും സോപ്പ് വെള്ളവും പഴയ ടൂത്ത്ബ്രഷുമൊക്കെ ഉപയോഗിച്ച് വൃത്തിയാക്കാം. പക്ഷേ, ടെറാകോട്ട പാത്രങ്ങളില്‍ ചെടികള്‍ വളര്‍ത്തിയാല്‍ വൃത്തിയാക്കുന്നത് വെല്ലുവിളിയാകും.

ബന്ധപ്പെട്ട വാർത്തകൾ: ബോണ്‍സായി ചെടികള്‍ വളര്‍ത്താം

ടെറാകോട്ട പാത്രങ്ങളില്‍ ധാതുക്കളും ലവണങ്ങളും അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. വിനാഗിരി ഉപയോഗിച്ച് ഇത്തരം പാത്രങ്ങള്‍ വൃത്തിയാക്കിയാല്‍ എളുപ്പത്തില്‍ കറകള്‍ നീക്കം ചെയ്യാം. അതുകൂടാതെ പാത്രങ്ങളുടെ പുറത്തുണ്ടാകുന്ന ബാക്റ്റീരിയകളെ നീക്കം ചെയ്യാനും ഇത് സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: വാസ്തുശാസ്ത്രം പറയുന്നു വീട്ടുമുറ്റത്തെ ഈ 5 ചെടികൾ സമ്പത്ത് വർധിപ്പിക്കും

ഒരു പാത്രത്തില്‍ വിനാഗിരിയും നാലിരട്ടി ചൂട് വെള്ളവും യോജിപ്പിക്കുക. അതിലേക്ക് അല്‍പം പാത്രം കഴുകുന്ന സോപ്പ് ലായനി ഒഴിക്കുക. നിങ്ങളുടെ പാത്രം വലുതാണെങ്കില്‍ പുറത്ത് ബക്കറ്റില്‍ ഇതുപോലെ വെള്ളം ശേഖരിച്ച് കഴുകാം. ചെടികള്‍ വളര്‍ത്തുന്ന പാത്രങ്ങള്‍ ഒരു മണിക്കൂര്‍ ഈ വെള്ളത്തില്‍ കുതിര്‍ത്തുവെച്ചാല്‍ ഏതു കറയും ഇളകിപ്പോകും. വളരെ കടുപ്പമുള്ള അഴുക്കുകളാണെങ്കില്‍ നീക്കം ചെയ്യാനായി അര ലിറ്റര്‍ വിനാഗിരിയില്‍ അര ലിറ്റര്‍ ചൂടുവെള്ളം എന്ന കണക്കില്‍ ശക്തി കൂടിയ ലായനി ചേര്‍ത്ത് കഴുകാം.

ചെടികള്‍ വളര്‍ത്തുന്ന പാത്രങ്ങളും സാനിറ്റൈസ് ചെയ്യാനുള്ള നല്ലൊരു മാര്‍ഗമാണിത്. വിനാഗിരി ലായനിയില്‍ കഴുകിയെടുത്ത പാത്രങ്ങള്‍ സാധാരണ വെള്ളത്തില്‍ കഴുകിയെടുത്ത് വിനാഗിരിയുടെ അംശം ഇല്ലാതാക്കണം. അല്ലെങ്കില്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ബ്ലീച്ചിന്റെ അംശം ചെടിക്ക് ഹാനികരമായി മാറും. ഇങ്ങനെ കഴുകിയെടുത്ത പാത്രങ്ങള്‍ നല്ല വെയിലത്ത് വെച്ച് ഉണക്കണം. ഇപ്രകാരം വൃത്തിയാക്കിയ പാത്രത്തില്‍ മണ്ണ് നിറച്ച് ചെടികള്‍ നടാവുന്നതാണ്.

English Summary: Tips for cleaning pots used for plants
Published on: 09 June 2022, 09:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now