Updated on: 20 August, 2022 8:54 PM IST
Tips to remove stains from the clothes

പുതിയ വസ്ത്രങ്ങളിലും മറ്റും കറ പുരളുന്നത് വളരെ സങ്കടമുള്ള കാര്യമാണ് പ്രത്യേകിച്ചും വെള്ള നിറത്തിലുള്ള വസ്ത്രങ്ങളിൽ. ഇങ്ങനെ കറപുരണ്ട വസ്ത്രങ്ങൾ പിന്നീട് കൂടുതൽ പൈസ കൊടുത്ത് ഡ്രൈ ക്ലീനിങ് ചെയ്യിക്കുന്നു അല്ലെങ്കിൽ ഉപയോഗിക്കുവാന്‍ കഴിയാതെ എടുത്ത് വെച്ചിട്ടുണ്ടാകും. ഇഇങ്ങനെ  വസ്ത്രങ്ങളില്‍ വീഴുന്ന കറകള്‍ നീക്കുവാന്‍ ഉപകരിക്കുന്ന ചില ടൈപ്പുകളെ കുറിച്ചാണ് വിശദമാക്കുന്നത്.

പലതരത്തിലുള്ള കറകളും വസ്ത്രങ്ങളിൽ ആകാറുണ്ട്. ചിലപ്പോള്‍ പേനയുടെ മഷി ആകാം. അല്ലെങ്കില്‍ എണ്ണയാകാം. ഇത്തരത്തില്‍ ആകുന്ന കറകള്‍ കൃത്യമായി നീക്കം ചെയ്യുവാന്‍ കുറച്ച് പൊടികൈകള്‍ ഉണ്ട്.

നിങ്ങളുടെ വസ്ത്രത്തില്‍ എണ്ണ അല്ലെങ്കില്‍ കറിയാണ് ആയിരിക്കുന്നതെങ്കില്‍ വീട്ടിലെ ടൂത്ത്‌പേയ്സ്റ്റ് എടുത്ത് പ്രയോഗിക്കാവുന്നതാണ്. വെള്ള നിറത്തിലുള്ള ടൂത്ത്‌പേയ്സ്റ്റാണ് നിങ്ങളുടെ പക്കലുള്ളതെങ്കില്‍ അത് കറവന്ന ഭാഗത്ത് പുരട്ടുക. അതിനുശേഷം ഈ വസ്ത്രം രണ്ടോ മൂന്നോ ദിവസം അനക്കാതെ ഒരു സ്ഥലത്ത് വിരിച്ചിടുക. അതിനുശേഷം ഈ ടൂത്ത്‌പേയ്സ്റ്റ് കഴുകി കളയാവുന്നതാണ്. ആദ്യത്തെ വട്ടം കറ കുറച്ചുമാത്രമാണ് പോയതെങ്കില്‍ വീണ്ടും ഇത് ആവര്‍ത്തിക്കുക. കറ പൂര്‍ണ്ണമായും പോകുന്നതുവരെ ഇത് ചെയ്യാവുന്നതാണ്.

അതുപോലെ വസ്ത്രത്തില്‍ സോസാണ് വീണതെങ്കില്‍ അപ്പോള്‍തന്നെ കൈകള്‍കൊണ്ട് തുടയ്ക്കാതെ വീട്ടില്‍ ബ്രഡ് ഉണ്ടെങ്കില്‍ അത് എടുത്ത് ഇതില്‍വെച്ചാല്‍ സോസ് ബ്രഡ് വലിച്ചെടുക്കും.  കറികളിലെ എണ്ണയോ മറ്റോ വസ്ത്രത്തില്‍ വീണിട്ടുണ്ടെങ്കിൽ ക്ലബ്ബ് സോഡ ഒരു ചെറിയ ടിഷ്യു ഉപയോഗിച്ച് കറയില്‍ പുരട്ടാവുന്നതാണ്. ഇത് എണ്ണമയം ഇല്ലാതാക്കുന്നതിന് സഹായിക്കും. ഇതൊന്നുമല്ലെങ്കില്‍ വീട്ടിലെ വാഷിംഗ് മെഷീനില്‍ വസ്ത്രം അലക്കുവാന്‍ ഡിന്റര്‍ജന്റിനൊപ്പം ഇടുമ്പോള്‍ കറപുരണ്ട ഭാഗത്ത് നാരങ്ങാ നീര് പുരട്ടിയതിനുശേഷം ഇടുക. ഇത് എണ്ണമയം പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കും.

ചിലരുടെ വസ്ത്രങ്ങളില്‍ രക്തകറകള്‍ വീഴാറുണ്ട്. ഈ കറകള്‍ ഒട്ടും പോവുകയില്ല എന്നാണ് മിക്കവരും ചിന്തിക്കുന്നുണ്ടാവുക. എന്നാല്‍, ഇത് മാറ്റുവാനും ഒരു എളുപ്പവഴിയുണ്ട്. അതായത് കുറച്ച് ഹൈഡ്രജന്‍ പെറോക്‌സൈഡ് കറയുള്ള ഭാഗത്ത് ഒഴിക്കുക. കുറച്ചുനേരം ഇങ്ങനെ കുതിര്‍ത്ത് വെച്ചതിനുശേഷം ഒരു ബ്ലേയ്ഡ് അല്ലെങ്കില്‍ കത്തി ഉപയോഗിച്ച് ചെരണ്ടി കളയാവുന്നതാണ്. രക്തം വസ്ത്രത്തിലായാല്‍ ഉടനടി ഇത് ചെയ്യുന്നത് പെട്ടെന്ന് റിസള്‍ട്ട് ലഭിക്കുന്നതിന് സഹായിക്കും.

ചിലര്‍ക്ക് വസ്ത്രങ്ങളുടെ കഴുത്തില്‍ കോളറില്‍ ചെളിപുരണ്ട് കറ പിടിക്കാറുണ്ട്. നന്നായി ഇത്തരത്തില്‍ കറപുരണ്ടാല്‍ ചിലപ്പോള്‍ സാധാരണഗതിയില്‍ അലക്കിയാലും പോകണമെന്നില്ല. എന്നാല്‍, ഈ കറ ആയിരിക്കുന്ന സ്ഥലത്ത് ഷാംപൂ ഒഴിച്ച് നന്നായി ഉരയ്ക്കുക. അതിനുശേഷം ഒരു പതിനഞ്ച് മുതല്‍ 30 മിനിറ്റ് വരെ മുക്കിവയ്ക്കുക. അപ്പോഴേയ്ക്കും വസ്ത്രത്തിലെ കറകള്‍ നല്ലരീതിയില്‍ മാറിയിട്ടുണ്ടാകും.

ചിലപ്പോള്‍ കടകളുടെ ഷട്ടറില്‍ നിന്നും അല്ലെങ്കില്‍ വണ്ടിയില്‍ നിന്നുമെല്ലാം വസ്ത്രത്തില്‍ ഗ്രീസ് ആകാം. ഇത് കളയുവാന്‍ കോണ്‍സ്റ്റാര്‍ച്ച് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ വസ്ത്രങ്ങള്‍ കുറച്ചുനേരം മുക്കിവയ്ക്കാവുന്നതാണ്. ഇത് ഇത്തരം കറകള്‍ വേഗത്തില്‍ നീക്കം ചെയ്യുന്നതിന് സഹായിക്കും.

കുട്ടികളുടെ യൂണിഫോമില്‍ മിക്കതും പേനമഷി ആയിരിക്കുന്നത് കാണാം. ഇത് കളയുവാന്‍ നല്ല തണുത്ത വെള്ളത്തിൽ  നന്നായി സോപ്പ് ഉപയോഗിച്ച് കഴുകി എടുക്കുന്നത് ഇത് മാറ്റുന്നതിന് സഹായിക്കും. അതുപോലെ, ആല്‍ക്കഹോള്‍ കുറച്ച് മഷി പുരണ്ടിടത്ത് ആക്കിയാല്‍ ഇത് മാറികിട്ടുന്നതാണ്. അല്ലെങ്കില്‍, ചൂടുവെള്ളത്തില്‍ കുറച്ച് നേരം മുക്കി വെച്ചതിനുശേഷം ഡിറ്റര്‍ജന്റ് ഉപയോഗിച്ച് കഴുകാവുന്നതാണ്. ഇത്തരത്തില്‍ കഴുകുവാന്‍ ഇടുന്നതില്‍ അമോണിയ ചേര്‍ത്താലും ഇത്തരം കറകള്‍ മാറ്റാവുന്നതണ്. ചായക്കറയാണ് നിങ്ങളുടെ വസ്ത്രത്തില്‍ ആയിരിക്കുന്നതെങ്കില്‍ സാധാ സോപ്പുംപൊടി ഉപയോഗിച്ച് നന്നായി ഉരച്ച് തണുത്തവെള്ളത്തില്‍ കഴുകിയെടുക്കാവുന്നതാണ്. ഇത് കറമാറ്റിയെടുക്കും. വേണമെങ്കില്‍ ബേക്കിംഗ് സോഡ കറ ആയിടത്ത് ഇട്ട് ഉരയ്ക്കാവുന്നതാണ്.

English Summary: Tips to help remove various types of stains from clothes
Published on: 20 August 2022, 08:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now