തുണികൾ ഉണങ്ങി കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കാലമാണ് മഴക്കാലം. ഉണങ്ങാതിരിന്നാൽ വല്ലാത്തൊരു മണം ഉണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. ഫാനിന്റെ ചുവട്ടില്‍ ഇട്ട് ഉണക്കി എടുക്കുകയാണെങ്കിലും അതിനെല്ലാം ഒരു പരിധിയുണ്ട്. ഇങ്ങനെയുണ്ടാകുന്ന മണമകറ്റാൻ സഹായിക്കുന്ന ചില ടിപ്പുകളെ കുറിച്ചാണ് വിവരിക്കുന്നത്.
- ഉപയോഗിച്ച വസ്ത്രങ്ങള്‍ ഉടനെ തന്നെ അലക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ ഇവയിൽ നിന്ന് കെട്ട മണത്തിന് കാരണമാകും.
- ഒരു പ്രാവശ്യം ഇട്ട വസ്ത്രങ്ങള്‍ കൂട്ടി വെക്കാതെ നല്ലപോലെ വായുസഞ്ചാരമുള്ള സ്ഥലത്തിട്ട് വിയര്‍പ്പും വെള്ളത്തിന്റെ അംശവും നീക്കം ചെയ്തതിന് ശേഷം മാത്രം അലക്കാനോ അല്ലെങ്കില്‍ അലമാരയിലോ വെക്കുക.
- അലക്കി കഴിഞ്ഞ വസ്ത്രങ്ങൾ നല്ലവണ്ണം വെള്ളം നീക്കം ചെയ്‌തശേഷം വായുസഞ്ചാരമുള്ള സ്ഥലത്ത് വിരിച്ചിടാന്‍ പ്രത്യേകേം ശ്രദ്ധിക്കുക. ഇത് വസ്ത്രങ്ങള്‍ ഉണങ്ങി കിട്ടാനും, ദുർഗന്ധം വരാതിരിക്കാനും സഹായിക്കും.
- തുണികൾ വിരിച്ചിടാൻ സ്ഥലപരിമിതിയുണ്ടെങ്കിൽ ഒരു വസ്ത്രത്തിന്റെ മുകളില്‍ തന്നെ മറ്റൊന്ന് ഇടാതെ, അമിതമായി വസ്ത്രകൾ ഒന്നിച്ചു അലക്കാതെ സ്ഥലത്തിനനുസരിച്ചുള്ള തുണികൾ മാത്രം അലക്കുക. ഇതും കെട്ട മണത്തിന് വഴിയൊരുക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലം കടമ്പിന് പൂക്കാലം
ഫാബ്രിക് കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത് വസ്ത്രങ്ങളിലെ ദുര്‍ഗന്ധം നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. നല്ല സോപ്പും പൊടി ഉപയോഗിച്ച് വസ്ത്രങ്ങള്‍ അലക്കി എടുത്താലും മതിയാകും. അതുമല്ലെങ്കില്‍ ഡിറ്റര്‍ജന്റില്‍ കുറച്ച് വിനാഗിരി ചേര്‍ത്ത് മിക്‌സ് ചെയ്ത് ഇതില്‍ വസ്ത്രങ്ങള്‍ 30 മിനിറ്റ് മുക്കി വെക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് വസ്ത്രങ്ങളില്‍ നിന്നും ബാക്ടീരിയ ഇല്ലാതാക്കാന്‍ സഹായിക്കും.