Updated on: 9 March, 2022 3:31 PM IST
വേനൽക്കാലത്ത് മുടിയ്ക്ക് അധിക പരിചരണം നൽകണം

വേനൽക്കാലമാണ് കേശസംരക്ഷണത്തിന് അധിക പ്രാധാന്യം നൽകേണ്ടത്. സൗന്ദര്യ സംരക്ഷണത്തിൽ ചർമ സംരക്ഷണം പോലെ മുടിയ്ക്കും കൂടുതൽ കരുതൽ നൽകേണ്ട സമയമാണിതെന്നും പറയാം. കാലാവസ്ഥയും പൊടിപടലങ്ങളും മുടിയ്ക്ക് കേടുപാടുകൾ ഉണ്ടാക്കും. കൂടാതെ, ചൂട് കൂടുതലായതിനാൽ മുടിയിലെ തിളക്കവും എണ്ണമയവും നഷ്ടപ്പെടാനും സാധ്യത ഏറെയാണ്. മുടിയുടെ മൃദുലത നഷ്ടപ്പെട്ട്, സ്വാഭാവികത തന്നെ മാറാൻ ഇത് കാരണമാകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മദ്യപിക്കാൻ മാത്രമല്ല വോഡ്ക; മുടിയ്ക്കും മുഖത്തിനും വായ്നാറ്റത്തിനും ഉപയോഗിക്കാം

വേനൽക്കാലത്ത് തലയിൽ വെയിൽ ഏൽക്കുന്നതിലൂടെ ശിരോചർമം വരണ്ടതാകുന്നു. ഇത് മുടിയുടെ വേരുകളെ ദുർബലപ്പെടുത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: നെല്ലിക്കയും തുളസിയും എള്ളും; അകാലനരയ്ക്ക് 5 പ്രതിവിധികൾ

ഈ കാലാവസ്ഥയിലാണ് അമിതമായ വിയർപ്പും പൊടിയും അടിയുന്നത്. ഇതുമൂലം താരൻ, മുടിയുടെ അറ്റം കീറൽ, പരുപരുത്ത മുടി എന്നിവയ്ക്കുള്ള സാധ്യതയും അധികമാണ്.
വെയിൽ പതിവായി ശിരോചർമത്തിൽ പതിക്കുന്നതിലൂടെ മുടിയുടെ സ്വാഭാവിക നിറം ഇല്ലാതാകും. ഇങ്ങനെ മുടിയുടെ നിറം മങ്ങിത്തുടങ്ങും.

എന്നാൽ ഇങ്ങനെ മുടി പൊട്ടിപ്പോകാതിരിക്കാനും മുടി കൊഴിച്ചിൽ ഒഴിവാക്കുന്നതിനുമായി അധിക ശ്രദ്ധ കൊടുത്താൽ മതി. വേനൽച്ചൂടിൽ നിന്ന് മുടിയെ എങ്ങനെ സംരക്ഷിക്കാമെന്നാണ് ചുവടെ വിവരിക്കുന്നത്. അതായത്, കുളിക്കുമ്പോഴും മുടി ചീകുമ്പോഴുമെല്ലാം വളരെ കരുതൽ നൽകേണ്ടതുണ്ട്.

  • ശ്രദ്ധിച്ച് ഷാംപൂ ഉപയോഗിക്കാം (Use Shampoo With Care)

അമിതമായി ഷാംപൂ ഉപയോഗിക്കാതിരിക്കുക. കാരണം, അമിതമായാൽ അത് ശിരോചർമത്തിനെയും മുടിയെയും കൂടുതൽ വരണ്ടതാക്കും. അഴുക്കും എണ്ണമയവും വിയർപ്പും നീക്കം ചെയ്യണമെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഷാംപൂ ഉപയോഗിച്ചാൽ മതി. വീര്യം കുറഞ്ഞ ഷാംപൂ ഈ കാലാവസ്ഥയ്ക്കായി തെരഞ്ഞെടുക്കുന്നതിനും ശ്രദ്ധിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഉള്ളി അമിതമായാൽ അപകടമാകും

  • കണ്ടീഷണർ നിർബന്ധം (Conditioner Is Mandatory)

സൺസ്ക്രീൻ അടങ്ങിയ ഹെയർ കണ്ടീഷണറുകളാണ് ചൂടുകാലത്ത് ഉപയോഗിക്കേണ്ടത്. മുടിയുടെ സ്വഭാവം അനുസരിച്ചുള്ള കണ്ടീഷണറാണോ ഇതെന്നും ശ്രദ്ധിക്കുക.

  • കൃത്രിമ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക (Control The Use Of Chemical Cosmetics)

കൃത്രിമ സൗന്ദര്യ വർധക വസ്തുക്കൾ പരിമിതമായി മാത്രം ഉപയോഗിക്കണം. കാരണം, ഇങ്ങനെയുള്ളവ മുടിയെ കൂടുതൽ വരണ്ടതാക്കാൻ കാരണമാകുന്നു. മുടി കളർ ചെയ്യുന്നതും കഴിവതും ഒഴിവാക്കുക.

ബന്ധപ്പെട്ട വാർത്തകൾ: മുടി കളർ ചെയ്യുന്നതിനൊപ്പം താരനും അകറ്റാം; വീട്ടിൽ നിന്ന് തന്നെ

  • മുടി കെട്ടി വയ്ക്കുക (Tie Your Hair)

മുടി കൂടുതൽ വരണ്ട് മോശമാകാതിരിക്കാനായി തലമുടി കെട്ടി വയ്ക്കുന്നത് നല്ലതാണ്. മുടി പിന്നി കെട്ടുന്നതാണ് ഏറ്റവും ഉത്തമം. ശിരോചർമത്തിൽ വിയർപ്പ് അടിഞ്ഞു കൂടാതിരിക്കാനും ഇത് സഹായിക്കുന്നു.

  • നന്നായി വെള്ളം കുടിക്കുക (Drink Water In Good Quantity)

കേശത്തിന് പുറമെ നിന്ന് നൽകുന്ന പരിചരണം പോലെ ശരീരത്തിന് നൽകുന്ന ആന്തരിക പരിചരണവും മുഖ്യമാണ്. മുടിയിൽ ശരിയായ രീതിയിൽ ജലാംശം ഇല്ലെങ്കിൽ, അത് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കും. ശരീരത്തിൽ നന്നായി വെള്ളം എത്തിയാൽ അതിലുള്ള പോഷകങ്ങൾ മുടിയെ ആന്തരികമായി സംരക്ഷിക്കുമെന്നത് ഉറപ്പാണ്.
മുടി ആരോഗ്യകരവും ജലാംശം ഉള്ളതുമാക്കി നിലനിർത്താനും ഇത് സഹായിക്കും. വെള്ളം കുടിച്ച് ജലാംശം നിലനിർത്തുന്ന പോലെ തന്നെ അവശ്യ പോഷകങ്ങൾ ശരീരത്തിൽ എത്തിക്കുന്നതിനായി പുതിയ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നതിലും ശ്രദ്ധിക്കുക.

English Summary: Top Hair Care Tips You Must Follow In Summer Season
Published on: 09 March 2022, 03:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now