Updated on: 20 March, 2024 12:51 AM IST
Try coconut oil face massage to look younger

ചർമ്മം തിളക്കാനുള്ളതാക്കാനും പ്രായക്കുറവ് തോന്നിയ്ക്കാനും വെളിച്ചെണ്ണ ഒരു നല്ല ഉപാധിയാണ്. ഇത് ശരീരത്തും മുഖത്തുമെല്ലാം പുരട്ടാം.  ഇതിനായി ശുദ്ധമായ വെളിച്ചെണ്ണ വേണം ഉപയോഗിക്കാൻ.   ഒരു പ്രകൃതിദത്ത മോയിസ്ചറൈസിംഗ് ഏജൻറായ വെളിച്ചെണ്ണ ചര്‍മ്മത്തിലേയ്ക്ക് ആഴത്തില്‍ ഇറങ്ങി ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു. വരണ്ട ചര്‍മ്മം പ്രായക്കൂടുതല്‍ തോന്നിപ്പിക്കുന്നതിനും ചര്‍മ്മത്തില്‍ ചുളിവുകളും വരകളും വരാനും കാരണമാകുന്നു. ഇതിനുള്ള നല്ലൊരു പരിഹാരമാണ് വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത്.  ദിവസേന മുഖത്ത് വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്താൽ താഴെ പറയുന്ന ഗുണങ്ങള്‍ നേടാം.

- ചര്‍മ്മത്തിന് തിളക്കവും മിനുസവും നല്‍കാന്‍ വെളിച്ചെണ്ണ മസാജ് ഏറെ നല്ലതാണ്. ഇത് ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നു.  ആരോഗ്യകരമായ കൊഴുപ്പുകള്‍ വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുണ്ട്.  ഇതാണ് കൂടുതല്‍ ഗുണം നല്‍കുന്നത്. ഇത് ചര്‍മ്മം മൃദുവാകാന്‍ സഹായിക്കുന്നു.  മോയിസ്ചറൈസിംഗ് ഗുണം ഉള്ളതുകൊണ്ടു  ഇത് മുഖത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴിയാണ്. 

- മുഖത്തുണ്ടാകുന്ന പാടുകളും വരകളുമെല്ലാം മാറാനും സ്‌ട്രെച്ച് മാര്‍ക്‌സ് പോലുള്ളവ പ്രായാധിക്യം കാരണം വരുന്നത് തടയാനും മികച്ചതാണ് വെളിച്ചെണ്ണ കൊണ്ടുള്ള മസാജ്. ഇതുപോലെ കണ്‍തടത്തില്‍ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുന്നത് കണ്‍തടത്തിലെ കറുപ്പകറ്റാന്‍ നല്ലാതണ്. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയും തടിപ്പും ചുവപ്പുമെല്ലാം മാറാന്‍ ഏറെ നല്ലതാണ് വെളിച്ചെണ്ണ. നല്ല ശുദ്ധമായ വെളിച്ചെണ്ണ ചര്‍മത്തിന് നല്ല ടോണ്‍ നല്‍കുകയും ചെയ്യുന്നു.

- ശുദ്ധമായ വെളിച്ചെണ്ണ ഡബിള്‍ ബോയില്‍ ചെയ്ത് ചെറുചൂടോടെ മുഖത്ത് പുരട്ടി മസാജ് ചെയ്യാം. ഇത് ദിവസവും ചെയ്യാവുന്നതാണ്. പ്രത്യേകിച്ചും വരണ്ട ചര്‍മമുള്ളവര്‍ക്ക്. എണ്ണമയമുള്ള ചര്‍മമെങ്കില്‍ ഇത് മുഖക്കുരുവിന് കാരണമാകുമോയെന്ന കാര്യത്തില്‍ ശ്രദ്ധ വേണം ഇത്തരക്കാര്‍ ഇത് ദിവസവും ഉപയോഗിയ്ക്കണം എന്നില്ല. മാത്രമല്ല, ഇത് മറ്റേതെങ്കിലും എസന്‍ഷ്യല്‍ ഓയിലിനൊപ്പമോ അല്ലെങ്കില്‍ കറ്റാര്‍വാഴ പോലുള്ളവയ്‌ക്കൊപ്പമോ ചേര്‍ത്ത് പുരട്ടി മസാജ് ചെയ്യാം.

English Summary: Try coconut oil face massage to look younger
Published on: 20 March 2024, 12:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now