നിങ്ങൾ പതിവായി വാക്‌സിങ്ങോ ഷേവിങ്ങോ (Waxing or shaving) ചെയ്യുന്നവരായിരിക്കാം. എന്നാലും കാലുകൾക്ക് നിങ്ങൾ വിചാരിച്ചത്ര ഭംഗി ഉണ്ടാവണമെന്നില്ല. അതുമാത്രമല്ല, ഷേവിങ്ങിലും വാക്സിങ്ങിലൂടെയും രോമം പൂർണമായും നീങ്ങിയിരിക്കാം എന്നും ഉറപ്പുവരുത്താനാകില്ല. ഇങ്ങനെ കാലുകളിലെ രോമം പൂർണമായി നീക്കം ചെയ്യാനായില്ലെങ്കിൽ അതിനെ സ്ട്രോബെറി ലെഗ് അഥവാ സ്ട്രോബറി കാൽ (Strawberry Leg) എന്ന് വിളിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മുഖക്കുരുവിനും മുടി കൊഴിച്ചിലിനും ഒരു കപ്പ് കട്ടൻചായ
പ്രത്യേകിച്ച് വാക്സിങ് കഴിഞ്ഞാൽ പാദങ്ങളിലെ സുഷിരങ്ങളിൽ ചെറിയ രോമങ്ങൾ നിലനിൽക്കും. വേരിലുള്ള രോമങ്ങൾ ഇരുണ്ട കുത്തുകൾ പോലെയും ചിലപ്പോൾ സ്ട്രോബെറി വിത്തുകൾ പോലെ തോന്നിപ്പിക്കുന്ന രീതിയിലും കാണപ്പെടുന്നു.
ഇങ്ങനെയുള്ളപ്പോൾ ഷോർട്സുകളോ ചെറിയ ഫ്രോക്കുകളോ ധരിക്കുമ്പോൾ നിങ്ങളുടെ കാലുകൾ മനോഹരമാകണമെന്നില്ല. ഇത്തരം സ്ട്രോബറി ലെഗ്ഗുകൾക്കെതിരെ വളരെ ലളിതമായി ചെയ്യാവുന്ന ചില പോംവഴികളുണ്ട്. ഈ സൂത്രവിദ്യകളിലൂടെ സ്ട്രോബെറി കാലുകളിൽ നിന്ന് മുക്തി നേടാമെന്ന് മാത്രമല്ല, ഇത് കാലുകളെ വൃത്തിയാക്കി മൃദുവും മിനുസവുമാക്കും.
കാലുകളിലെ രോമം കളയാനും മനോഹരമാക്കാനുമുള്ള വിദ്യ (techniques to remove hair from the legs)
1. സ്‌ക്രബ്ബിങ് (Scrubbing)
വാക്‌സിങ് ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ്, കാലിൽ സ്‌ക്രബ്ബിങ് ചെയ്യുക. നിങ്ങൾക്ക് വേണമെങ്കിൽ ഹോം മെയ്ഡ് സ്ക്രബ് അല്ലെങ്കിൽ റെഡിമെയ്ഡ് സ്ക്രബ് ഉപയോഗിക്കാം. ഇത് കാലുകളിലെ സുഷിരങ്ങളിലുള്ള രോമം നീക്കം ചെയ്യുന്നു. അതിനാൽ കാലുകൾ കൂടുതൽ വൃത്തിയായി തോന്നും.
2. വാക്സിങ് (Waxing)
ഷേവ് ചെയ്യുന്നതിനേക്കാൾ നല്ലത് വാക്സിങ് ആണ്. കാലുകളിൽ ചെറിയ രോമങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിൽ, ഷേവിങ്ങിനെക്കാൾ കൂടുതൽ വാക്‌സിങ് തെരഞ്ഞെടുക്കുന്നതാണ് നല്ലത്. വാക്സിങ് കഴിഞ്ഞ്, പാദങ്ങൾ കൂടുതൽ മിനുസമാർന്നതും വൃത്തിയുള്ളതുമായി കാണപ്പെടും.
3. ചെറുചൂടുള്ള വെള്ളവും സോഡയും (Warm water and soda)
കാലുകൾ വൃത്തിയാക്കാൻ പെഡിക്യൂർ ചെയ്യുന്നത് നല്ലതാണ്. അതായത്, 1 ടീസ്പൂൺ ബേക്കിങ് സോഡ, 1 ടീസ്പൂൺ ലെഗ്ഗുകൾ വൃത്തിയാക്കപ്പെടും.
4. കെമിക്കൽ പീലിങ് (Chemical peeling)
കെമിക്കൽ പീലിങ് കാലിലെ രോമം വൃത്തിയാക്കി, കൂടുതൽ മനോഹരമാക്കുന്നതിന് ഏറ്റവും മികച്ച രീതിയാണ്. ഗ്ലൈക്കോളിക് ആസിഡ് ഉപയോഗിച്ചാണ് കെമിക്കൽ പീലിങ് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ കാലിൽ നിന്ന് രോമം പുറത്തുവരുന്നു.
5. മികച്ച റേസർ ഉപയോഗിക്കുക (Use the best razor)
ഷേവിങ് ആണ് നിങ്ങൾ തെരഞ്ഞെടുക്കുന്നത് എങ്കിൽ കാലിലെ രോമങ്ങളെ ആഴത്തിൽ വൃത്തിയാക്കുന്നതിനായി നല്ല റേസർ ഉപയോഗിക്കുക. കാലിലെ രോമങ്ങൾ കൂടുതൽ വൃത്തിയാക്കാൻ ഇത് സഹായിക്കും.