Updated on: 4 August, 2023 9:09 PM IST
Try these natural remedies to get rid of dark patches on your face!

മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ പലരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. ഇതിന് കാരണങ്ങള്‍ പലതുമുണ്ട്.  മുഖത്തെ കറുത്തപാടുകള്‍ അകറ്റി മുഖം തിളങ്ങാൻ സഹായിക്കുന്ന അടുക്കളയിൽ തന്നെ ലഭ്യമാകുന്ന ചില ഭക്ഷ്യപദാർത്ഥങ്ങളെ പരിചയപ്പെടാം.

ബന്ധപ്പെട്ട വാർത്തകൾ: പഴത്തൊലികൊണ്ട് മുഖത്തെ കറുത്ത പാടുകൾ എളുപ്പത്തിലകറ്റാം

കടലമാവ്, മഞ്ഞള്‍ എന്നിവ പാലിൽ ചേർത്തി മുഖത്ത് പുരട്ടാം. കടലമാവ് പൊതുവേ ചര്‍മത്തിന് നിറം നല്‍കാന്‍ നല്ലതാണ്. മഞ്ഞളിനും ഈ ഗുണമുണ്ട്. മഞ്ഞളിന് ആന്റി ഓക്‌സിഡന്റ് ഗുണവുമുണ്ട്.പാല്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കാൻ സഹായിക്കുന്നു. ഇതിന് ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ കടലമാവ് എന്ന ആനുപാതത്തില്‍ എടുത്ത് ആവശ്യത്തിന് പാല്‍ ചേര്‍ത്ത് മുഖത്ത് പുരട്ടാം.

ഒരു ടീസ്പൂണ്‍ കോഫിപ്പൊടി, ഒന്നര ടീസ്പൂണ്‍ തിളപ്പിക്കാത്ത പാല്‍ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന്ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയണം.

ഒരു ടേബിള്‍സ്പൂണ്‍ തക്കാളി നീരിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ വെള്ളരിക്കാ നീര്, ഓട്സ് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരുവിന്‍റെ കറുത്ത പാടുകളെ അകറ്റാന്‍ ഈ പാക്ക് സഹായിക്കും.

അര കപ്പ് പപ്പായ നന്നായി ഉടച്ചെടുത്ത ശേഷം ഇതിലേക്ക് രണ്ട് ടീസ്പൂൺ പാലും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം. ശേഷം മുഖത്തും കഴുത്തിലും ഈ മിശ്രിതം പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം.

English Summary: Try these natural remedies to get rid of dark spots on your face!
Published on: 04 August 2023, 08:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now