Updated on: 28 July, 2022 5:05 PM IST
പാൽ തിളച്ചുതൂകാതിരിക്കാൻ പരീക്ഷിച്ച് നോക്കൂ ഈ നുറുങ്ങുകൾ

മിക്കപ്പോഴും തിരക്കുകൾക്കിടയിൽ പറ്റുന്ന അമളിയാണ് പാൽ തിളച്ച് തൂകുന്നത്. ഒരേസമയം, ഒന്നിലധികം ജോലികൾ ചെയ്യുമ്പോൾ പാൽ തിളപ്പിക്കാൻ (Boiling milk) വച്ചിട്ടുണ്ടെന്ന കാര്യം നമ്മൾ വിട്ടുപോകും. അത് തിളച്ചുതൂകുന്നത് വരെ നമ്മള്‍ ശ്രദ്ധിക്കാറുമില്ല. ചിലപ്പോഴൊക്കെ അടുപ്പിന് അടുത്ത് നിന്നാലും, ഇടയ്ക്കൊന്ന് കണ്ണ് തെറ്റിയാൽ പാൽ തിളച്ച് പുറത്തേക്ക് ചാടും.

ഇങ്ങനെ പാൽ തിളച്ചു പോകുമ്പോൾ പാല്‍ നഷ്ടപ്പെടുന്നു എന്നത് മാത്രമല്ല, പാലിന്റെ ഗുണങ്ങളും അതിനൊപ്പം നഷ്ടമാകും. ഒപ്പം, അടുപ്പ് അടക്കം പാചകം ചെയ്യുന്ന ഭാഗം വൃത്തികേടാവുകയും ചെയ്യുന്നു. ഇത് വൃത്തിയാക്കുന്നതും പിന്നീട് ബുദ്ധിമുട്ടാകും.

ബന്ധപ്പെട്ട വാർത്തകൾ: അടുക്കള മാലിന്യങ്ങൾ ഈ പറയുന്ന രീതിയിൽ ചെയ്താൽ ഏത് ചെടിയും തഴച്ചുവളരും

പലപ്പോഴും ഇത് അടുക്കള കൈകാര്യം ചെയ്യുന്നവർക്ക് പിണയാറുള്ള അബദ്ധമാണ്.
എന്നാൽ പാൽ തിളച്ച് തൂകാതിരിക്കാനുള്ള ചില പൊടിക്കൈകളാണ് ഇവിടെ വിശദീകരിക്കുന്നത്.

  • മരത്തവി വയ്ക്കാം (Use wood ladle)

പാൽ തിളച്ചുപോകാതിരിക്കാൻ എളുപ്പം ചെയ്യാവുന്ന ഒരു വിദ്യയാണ് തിളപ്പിക്കാൻ വയ്ക്കുന്ന പാത്രത്തിന് മുകളിലായി ഒരു മരത്തവി കുറുകെ വയ്ക്കുക എന്നത്. ഇത് പാൽ തിളച്ചുപൊങ്ങിയാലും പുറത്ത് പോകുന്നതിനെ തടയും.

മരത്തവിക്ക് പകരം സ്റ്റീല്‍ തവിയോ മറ്റോ വച്ചാൽ ഫലം കാണില്ല. കാരണം, ഇത് പെട്ടെന്ന് ചൂട് പിടിക്കും. മരമാണെങ്കിൽ ചൂട് പിടിക്കില്ല. തിളച്ച് പൊങ്ങുന്ന പാൽ പുറത്തേക്ക് പോകാതെ നീരാവിയായി മുകളിലേക്ക് പോവുകയും, ഇങ്ങനെ പാത്രത്തിന് താഴെ സമ്മർദം കുറയുകയും ചെയ്യുന്നു. പാല്‍ പുറത്തേക്ക് നഷ്ടമാകാതെ, പാത്രത്തിനുള്ളില്‍ തന്നെ ശേഷിക്കുന്നതിനുള്ള വിദ്യയാണിത്.

  • ഉപ്പ് കൊണ്ടൊരു പ്രയോഗം (Use salt in milk)

കൂടാതെ, പാൽ തിളപ്പിക്കുന്നതിന് മുൻപ് വേണമെങ്കിൽ ഒരു നുള്ള് ഉപ്പ് തൂവുന്നതും പാൽ തൂകിപ്പോകാതിരിക്കാൻ സഹായിക്കും.

  • വെളിച്ചണ്ണയിൽ ഒരു സൂത്രം (Tips using coconut oil)

പാൽ തിളപ്പിക്കാൻ ഉപയോഗിക്കുന്ന പാത്രത്തിന്റെ മുകൾ വശത്ത് അൽപം വെളിച്ചണ്ണയോ അല്ലെങ്കിൽ നെയ്യോ തടവി കൊടുക്കുന്നതും പാൽ തിളച്ചുപോകാതിരിക്കാൻ സഹായിക്കും.

  • പാൽ തിളപ്പിക്കാനുള്ള പാത്രം (Special utensil for boiling milk)

പാൽ തിളച്ച് തൂകാതിരിക്കാൻ ആവശ്യമെങ്കില്‍ മില്‍ക്ക് ബോയിലര്‍ ഉപയോഗിക്കാം. എന്നാല്‍ ഇപ്പോഴും മിക്കവരും പാല്‍ തിളപ്പിക്കാന്‍ സാധാരണ പാത്രങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നത്.

പാൽ തിളപ്പിക്കുമ്പോൾ മാത്രമല്ല, അടുക്കളയിൽ പാചകം ചെയ്യുമ്പോഴും മറ്റും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അതായത്, പാചകത്തിന് സര്‍ജിക്കല്‍ സ്റ്റീല്‍ കൊണ്ടുണ്ടാക്കുന്ന പാത്രങ്ങൾ കൂടുതലായി ഉപയോഗിക്കണം. മസാലകളും മറ്റും ഇട്ടു വയ്ക്കാന്‍ എപ്പോഴും ഗ്ലാസ് പാത്രങ്ങൾ തെരഞ്ഞെടുക്കണം. ഉപ്പ് പ്ലാസ്റ്റിക് പാത്രങ്ങളിലും അലുമിനിയം പാത്രങ്ങളിലും ഇട്ടു വയ്ക്കുന്നതും ഒഴിവാക്കണം. അതുപോലെ, ടെഫ്‌ളോണ്‍ പ്രതലമുള്ള പാത്രങ്ങൾ കഴുകാന്‍ സ്‌പോഞ്ച് ഉപയോഗിക്കാം.

പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
English Summary: Try These Simple Ways To Stop Spilling Of Milk While Boiling
Published on: 28 July 2022, 04:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now