Updated on: 19 October, 2023 10:10 PM IST
Try these tips to increase your facial beauty

മുഖകാന്തി വർദ്ധിപ്പിക്കാൻ പലതും പരീക്ഷിക്കുന്നവരാണ് നമ്മളെല്ലാം.  കെമിക്കലുകൾ അടങ്ങിയ പല ക്രീമുകളും ഉപയോഗിക്കുന്നവരുണ്ട്.  എന്നാൽ ഇവ വിപരീത ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ചർമ്മ സംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം.  ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് മുഖകാന്തി എങ്ങനെ വര്ധിപ്പിക്കാമെന്ന് നോക്കാം:

-  ഓട്‌സ്, പാൽ എന്നിവ ചർമ്മം സുന്ദരമാക്കാൻ ഏറ്റവും മികച്ചതാണ്. ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു. ഓട്‌സ് കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും ചർമ്മത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും ഓട്‌സ് സഹായിക്കുന്നുണ്ട്. പാൽ ആന്റിഓക്‌സിഡന്റുകൾ പ്രായമാകുന്നതിന്റെയും കോശങ്ങളുടെ നാശത്തിന്റെയും ലക്ഷണങ്ങളെ തടയുകയോ മന്ദഗതിയിലാക്കുകയോ ചെയ്യുന്നു. ഇത് ചർമ്മത്തെ മനോഹരവും തിളക്കവുമുള്ളതാക്കുന്നു. പാലിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ അതിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാൻ സഹായിക്കുന്നു, ഇത് ആരോഗ്യകരവും തിളക്കവുമുള്ളതാക്കുന്നു.

രണ്ട് ടീസ്പൂൺ ഓട്സ് പൊടിച്ചതും രണ്ട് ടീസ്പൂൺ പാലും നന്നായി മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

- മുഖത്തിന് നല്ല നിറം ലഭിക്കാനും ചർമ്മം നല്ലപോലെ സോഫ്റ്റാക്കി നിലനിർത്താനും മികച്ചതാണ് മുട്ടയുടെ വെള്ള. മുട്ടയുടെ വെള്ള ചർമ്മത്തെ ഇലാസ്തികത വർദ്ധിപ്പിക്കുകയും നേർത്ത വരകളും ചുളിവുകളും തടയുന്നതിന് സഹായിക്കുന്നു. കൂടാതെ, ചർമ്മത്തിലെ സെബത്തിന്റെ അളവ് സന്തുലിതമാക്കുന്നതിനും മുട്ട ഫേസ് പാക്ക് സഹായിക്കുന്നു. മുട്ട കൊണ്ടുള്ള പാക്ക് മുഖത്ത് പുരട്ടിയാൽ എണ്ണമയമില്ലാത്ത ആരോഗ്യവും തിളക്കവുമുള്ള ചർമ്മം സ്വന്തമാക്കാം. രണ്ട് മുട്ടയുടെ വെള്ളയും കറ്റാർവാഴ ജെല്ലും മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

English Summary: Try these tips to increase your facial beauty
Published on: 19 October 2023, 09:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now