ഒരുപാടു ആളുകളിൽ കാണുന്ന ഒരു ദുഃശീലമാണ് കൂർക്കംവലി. ഇത് കൂടെ കിടന്നുറങ്ങുന്നവരെയാണ് കൂടുതൽ അലട്ടുന്നത്. ജലദോഷ പ്രശ്‌നമുള്ളപ്പോൾ കൂർക്കംവലി ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ മറ്റു പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകുന്നുണ്ട്. അതിനാൽ കാരണം കണ്ടുപിടിക്കുകയാണ് ആദ്യം വേണ്ടത്. അമിത വണ്ണം, മദ്യപാനം, പുകവലി തുടങ്ങിയവയെല്ലാം കൂർക്കംവലിയ്ക്ക് കാരണമാകാം. കൂർക്കംവലിയ്ക്ക് പരിഹാരമായി ചെയ്യാൻ സാധിക്കുന്ന ചില ടിപ്പുകളാണ് പങ്കുവയ്ക്കുന്നത്.
- അമിത വണ്ണം കൂർക്കംവലിയ്ക്ക് കരണമായതുകൊണ്ട് ഈ പ്രശ്‌നമുള്ളവർ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാൽ കൂർക്കം വലിക്ക് ആശ്വാസം ലഭിക്കും. പൊതുവെ വ്യായാമം പതിവാക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും. വ്യായാമം ഉറക്കത്തിന്‍റെ ആഴവും തീവ്രതയും കൂട്ടാൻ സഹായിക്കും. ഇതിലൂടെ കൂര്‍ക്കംവലി കുറയ്ക്കാം.
- ഉറങ്ങാൻ കിടക്കുന്ന രീതികള്‍ പ്രധാനമാണ്. ഒരു വശം തിരിഞ്ഞ് കിടക്കുന്നത് കൂര്‍ക്കംവലി കുറയ്ക്കാൻ സഹായിക്കും.
- അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്ക് കാരണമാകാം. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കുക.
- നിര്‍ജ്ജലീകരണം കൊണ്ടും കൂര്‍ക്കംവലിയുണ്ടാകാം. അതിനാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് ധാരാളം വെള്ളം കുടിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: മദ്യപാനം ഉപേക്ഷിക്കാൻ സഹായിക്കുന്ന ടിപ്പുകൾ
- പുകവലിക്കുന്നവരിലും കൂര്‍ക്കംവലി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് പുകവലിയും ഒഴിവാക്കുക
- നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും. ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും രാത്രി ഒഴിവാക്കാം.
- ചിലര്‍ വായ തുറന്നു ഉറങ്ങാറുണ്ട്. അത്തരക്കാരിലും കൂര്‍ക്കംവലി ഉണ്ടാകാം. അതിനാല്‍ വായ അടച്ചു കിടക്കാന്‍ ശ്രദ്ധിക്കുക.
- അധിക തലയിണകൾ ഉപയോഗിച്ച് തല ഉയർത്തി കിടക്കുന്നത് ശ്വാസനാളങ്ങൾ തുറക്കുന്നതിനും, കൂർക്കംവലി കുറയ്ക്കുന്നതിനും സഹായിക്കും.