Updated on: 4 May, 2022 3:10 PM IST

പരീക്ഷ ദിവസങ്ങളിൽ കുട്ടികൾക്ക് പേടിയും സമ്മര്‍ദ്ദങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്.  ഈ സാഹചര്യത്തിൽ അവർക്ക് പഠിച്ച കാര്യങ്ങൾ പോലും ശരിയായ രീതിയിൽ എഴുതാൻ കഴിയാതെ പോകുന്നു.   ഇങ്ങനെയുള്ള പ്രശ്‌നങ്ങളൊഴിവാക്കാനും കുട്ടികളില്‍ ഓര്‍മ്മശക്തി നിലനില്‍ക്കാനും ചില കാര്യങ്ങള്‍ നമുക്ക് ചെയ്യാൻ കഴിയും. അങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചാണ് ഇവിടെ പങ്കുവയ്ക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഓർമ്മശക്തി കൂട്ടാൻ ഈ കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ

* പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മ നില്‍ക്കാന്‍ പഠനം മാത്രം ശ്രദ്ധിച്ചാല്‍ പോര. മറിച്ച് മറ്റ് ജീവിതരീതികളും ശ്രദ്ധിക്കണം. വ്യായാമം ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ സഹായകമായ സംഗതിയാണ്. അതിനാല്‍ കുട്ടികളിലെ വ്യായാമം ചെയ്ത് ശീലിപ്പിക്കുക. ഇതിന്റെ ഗുണവും കുട്ടികളെ പറഞ്ഞുമനസിലാക്കുക.

ബന്ധപ്പെട്ട വാർത്തകൾ: എന്തുകൊണ്ടാണ് പ്രമേഹരോഗികൾ വ്യായാമം ചെയ്യേണ്ടത്? ഏതൊക്കെ തിരഞ്ഞെടുക്കണം

* ഭാരിച്ച ഒരു കാര്യം ചെയ്യുന്നത് പോലെയോ ജോലി ചെയത് തീര്‍ക്കുന്നത് പോലെയോ പഠനത്തെ കാണാതിരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കാം. ക്രിയാത്മകമായ പഠനരീതികള്‍ ഇതിനായി അവലംബിക്കാം. കഥ പോലെ പഠിപ്പിക്കുകയോ, വരച്ചുകാണിക്കുകയോ എല്ലാം ചെയ്യാം.

* പഠിച്ച കാര്യങ്ങള്‍ ഓര്‍മ്മയില്‍ നില്‍ക്കാന്‍ വേണ്ടി ഇവയെ തമ്മില്‍ ബന്ധപ്പെടുത്തി 'map'കള്‍ സൃഷ്ടിച്ച് മനസിലുറപ്പിക്കാം. 'map' അഥവാ ഭൂപടമെന്നാല്‍ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളും അടയാളപ്പെടുത്തിയ ഒരു വലിയ ചിത്രമെന്ന പോലെ.

ബന്ധപ്പെട്ട വാർത്തകൾ: മറവിരോഗം വരാതിരിക്കാൻ ചെറുപ്പം മുതലേ നെല്ലിക്ക ശീലമാക്കുക

* കുട്ടികളെ മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരുത്തി പഠിപ്പിക്കരുത്. ഇങ്ങനെ പഠിപ്പിക്കുന്നത് കൊണ്ട് വലിയ ഫലമൊന്നുമുണ്ടാകില്ലെന്ന് മനസിലാക്കുക. മറിച്ച് പഠനത്തിന്റെ ഇടയ്ക്ക് ചെറിയ ഇടവേളകള്‍ നല്‍കുക. ചെറിയ നടത്തം, സ്‌ട്രെച്ചിംഗ്, ചായ, ലഘുവായ സംസാരം എല്ലാം ഈ ഇടവേളകളില്‍ ആവാം.

* കുട്ടികളിലെ ഓര്‍മ്മശക്തി നിലനിര്‍ത്താന്‍ ഭക്ഷണത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക. അവശ്യം വേണ്ടുന്ന ചില പോഷകങ്ങള്‍ മുടങ്ങാതെ അവര്‍ക്ക് നല്‍കാന്‍ രക്ഷിതാക്കള്‍ കരുതുക. ആന്റി-ഓക്‌സിഡന്റുകള്‍-, ഒമേഗ- 3- ഫാറ്റി ആസിഡുകള്‍ എന്നിവയെല്ലാം നിര്‍ന്ധമായും ഡയറ്റിലുള്‍പ്പെടുത്തുക.

English Summary: Try these to increase children's memory during exams
Published on: 02 April 2022, 08:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now