ശാരീരികാരോഗ്യം പോലെ തന്നെ മുടിയുടെ ആരോഗ്യത്തിനും പോഷകങ്ങളേറിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. ചില പച്ചക്കറികള്‍ കഴിക്കുന്നത് മുടികൊഴിച്ചിൽ മാറ്റി മുടി നന്നായി വളരുന്നതിന് സഹായിക്കുന്നു. മുടി സമൃദ്ധമായി വളരാൻ സഹായിക്കുന്നതിനായി നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം. ഇവ കഴിക്കുന്നത് മുടിക്ക് ഊര്‍ജ്ജവും കരുത്തും നല്‍കും.
- ഇത്തരത്തിൽ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ചീര. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍, അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ ഇരുമ്പ്, സിങ്ക്, എന്നിവയെല്ലാം മുടിയ്ക്ക് ഗുണം ചെയ്യുന്നവയാണ്. കാരണം സിങ്കിന്റെയും ഇരുമ്പിന്റെയും അഭാവം പലരിലും മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു.
- വിറ്റാമിന്‍ ബി 7 അഥവാ ബയോട്ടിൻ സമൃദ്ധമാണ് കാരറ്റ്, ഇത് ആരോഗ്യകരമായ മുടിക്ക് വളരാൻ സഹായിക്കുന്നു. മുടി വളര്‍ച്ച പ്രോത്സാഹിപ്പിക്കാന്‍ ബയോട്ടിന്‍ അത്യാവശ്യമാണ്. ഇത് മുടി കൊഴിയാതിരിക്കാനും മുടിവേരുകള്‍ ശക്തിപ്പെടുത്താനും സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഔഷധഗുണങ്ങളുള്ള സൗഹൃദ ചീര കൃഷി ചെയ്യൂ, ആദായം ഇരട്ടിയാക്കാം
- മുടിവളർച്ചയ്ക്ക് സഹായിക്കുന്ന സിങ്ക്, ഇരുമ്പ്, ബയോട്ടിന്‍ എന്നിവയുടെ ഉറവിടമായ മറ്റൊരു പച്ചക്കറിയാണ് സവാള. ഇത് അകാല നര തടയാനും സഹായിക്കുന്നു.
- ആരോഗ്യമുള്ള മുടി നേടാന്‍ കക്കിരിപേസ്റ്റ് തലയോട്ടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. ഇതിലേക്ക് കുറച്ച് ഉലുവ പൊടി ചേര്‍ക്കുന്നതും മികച്ച ഫലങ്ങള്‍ നല്‍കും.
- ആന്റിഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടങ്ങളാണ് തക്കാളി. ഫലപ്രദമായ കോശ സംരക്ഷണ ഏജന്റുകളാണ് ആന്റിഓക്‌സിഡന്റുകള്‍. തലയോട്ടിയിലെ ഉപരിതലത്തില്‍ നിന്ന് മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കംചെയ്യാന്‍ അവ സഹായിക്കുന്നു. മെച്ചപ്പെട്ട ഫലത്തിനായി തക്കാളി അസംസ്‌കൃതമായി നിങ്ങള്‍ക്ക് കഴിക്കാം, അല്ലെങ്കില്‍ തലയോട്ടിയില്‍ തക്കാളി പള്‍പ്പ് നേരിട്ട് പുരട്ടാം. മുടിയുടെ തിളക്കം മെച്ചപ്പെടുത്താനും തക്കാളി സഹായിക്കുന്നു.
- കെരാറ്റിന്‍ അടങ്ങിയ കറിവേപ്പില മുടി കൊഴിച്ചിലിനുള്ള മികച്ച മരുന്നാണ്. മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ നിറഞ്ഞ കറിവേപ്പില മാസ്‌ക് ആയും പ്രയോഗിക്കാം.