മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കാത്തവർ ആരുംതന്നെ ഉണ്ടാവില്ല. മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിൽ കണ്ണുകൾക്ക് വലിയൊരു പങ്കുണ്ട്. കണ്ണുകൾ ഭംഗിയേറിയതാകണമെങ്കിൽ കൺപീലികൾ അഴകുള്ളതാകണം. തിങ്ങി വളർന്ന കൺപീലികൾ കണ്ണുകൾക്ക് ഭംഗിയേകുന്നു. നീളമുള്ളതും കട്ടിയുള്ളതുമായ കൺപീലികൾക്ക് വീട്ടിൽ ചെയ്യാവുന്ന ചില മാർഗ്ഗങ്ങളുണ്ട്. ഏതൊക്കെയാണെന്ന് നോക്കാം.
- ആവണക്കെണ്ണ രാത്രി ഉറങ്ങുന്നതിനു മുമ്പായി പീലികളിൽ പതിവായി പുരട്ടുന്നത് കൺപീലികളുടെ വളർച്ചയ്ക്കും കൂടുതൽ കറുപ്പ് നിറത്തിനും അത്യുത്തമമാണ്.
- പീലികളുടെ നീളവും കട്ടിയും വർധിപ്പിക്കുന്നതിന് ഒലീവ് ഓയിലിന്റെ പങ്കും തീരെ ചെറുതല്ല. ഉറങ്ങുന്നതിനു മുമ്പ് ഒലീവ് ഓയിൽ പീലികളിൽ പുരട്ടുക. രാവിലെ ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാൻ പ്രത്യേകം ശ്രദ്ധിക്കണം. കൺപീലികൾ ബലമേറിയതാകും.
ബന്ധപ്പെട്ട വാർത്തകൾ: ആവണക്ക് എണ്ണയുടെ ഗുണങ്ങള്‍.
- ഒരല്പം ബദാം എണ്ണയിൽ മുട്ടയുടെ വെള്ള ചേർത്ത് മിക്സ് ചെയ്ത മിശ്രിതം കൺപീലികളിൽ പുരട്ടി അല്പനേരത്തിനു ശേഷം കഴുകാം. പീലികളുടെ കൊഴിച്ചിൽ ഇതുവഴി ക്രമേണ തടയാം.
ബന്ധപ്പെട്ട വാർത്തകൾ: കുതിർത്ത ബദാം കഴിച്ചാൽ ഗുണം ഇരട്ടി
- രാത്രി ഉറങ്ങുന്നതിന് മുമ്പ് അല്പം പെട്രോളിയം ജെല്ലി കൺപീലികളിൽ പുരട്ടുന്നത് പീലികൾ വളരാനും അവയ്ക്ക് ബലം കിട്ടാനും സഹായിക്കും. കിടക്കുന്നതിനു മുമ്പ് ഒരു നേർത്ത ബ്രഷ് ഉപയോഗിച്ച് പെട്രോളിയം ജെല്ലി പുരികങ്ങളിലും പീലികളിലും പുരട്ടുക. രാവിലെ ഉണരുമ്പോൾ ഇളം ചൂടുവെള്ളത്തിൽ ഇത് കഴുകി കളയുക.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.