മുടി നരയ്ക്കുന്ന പ്രശ്‌നം ഇന്ന് വളരെ കൂടുതലാണ്. ദിവസേന മുടി കഴുകുവാൻ ഉപയോഗിക്കുന്ന വെള്ളം, ഷാംപൂ, കൂടാതെ ഭക്ഷണരീതിയെല്ലാം മുടിയുടെ നരയ്ക്ക് കരണമാകുന്നുണ്ട്. എങ്ങനെയായാലും, നരച്ച മുടി നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. എത്ര പ്രായമായാലും മുടി കറുത്ത് തന്നെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. അതിനായി പല തരത്തിലുള്ള കളറുകൾ ആളുകൾ ഉപയോഗിക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: മുടി നല്ല സ്റ്റൈലിഷ് ആകാൻ ഒരു ഹെയർ സ്പാ വീട്ടിൽ തന്നെ എങ്ങനെ ചെയ്യാം
മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പലപ്പോഴും പ്രശ്‌നങ്ങൾ സൃഷ്ട്ടിക്കുന്ന ഒന്നാണ് അകാല നര. അകാല നര ഇല്ലാതാക്കി നല്ല കറുത്ത മുടി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും മുടി നരക്കുക തന്നെയാണ് പതിവ്. ഇതിനാൽ മാനസിക സമ്മര്‍ദ്ദത്തിലാകുന്നവരും ഉണ്ട്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് പലരും ശ്രദ്ധിക്കുന്നില്ല. നമുക്ക് ചെയ്യാൻ പറ്റുന്നതിൽ ഏറ്റവും നല്ലത് നര വരുന്നതിന് മുൻപ് തന്നെ, അത് വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുക എന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: മുടി നരയ്ക്കുന്നത് തടയാൻ വിറ്റാമിൻ ഇ - സസ്യാഹാരത്തിലേയോ മാംസാഹാരത്തിലേയോ
ഇങ്ങനെയുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്. ചെറുപ്പത്തിലേ മുടി നരക്കുന്നവര്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തില്‍ നമ്മളെ ടെന്‍ഷനടിപ്പിക്കുന്നു. അത് മുടി നരക്കുന്നതിന് ആക്കം കൂട്ടുന്നു. എന്നാല്‍ മുടി നരക്കാതിരിക്കാന്‍ ചില ഒറ്റമൂലികളുണ്ട്. നെല്ലിക്കയും വെളിച്ചെണ്ണയും കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നിലാണ്.
ബന്ധപ്പെട്ട വാർത്തകൾ: നെല്ലിക്ക - അറിയാതെ പോയ അത്ഭുത ഗുണങ്ങൾ
ഈ ഒറ്റമൂലി ഉണ്ടാക്കേണ്ട വിധം
രണ്ട് ടേബിള്‍ സ്പൂണ്‍ നെല്ലിക്കപ്പൊടി മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഈ രണ്ട് മിശ്രിതവും കൂടി നല്ലതുപോലെ യോജിപ്പിച്ച് ചെറുതായി ചൂടാക്കുക. ഇത് തണുത്ത് കഴിഞ്ഞ ശേഷം തലയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. നന്നായി തലയോട്ടി മസ്സാജ് ചെയ്ത ശേഷം ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്താല്‍ മതി അകാല നരയ്ക്ക് നല്ല പരിഹാരം കാണുന്നതാണ്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.