Updated on: 11 December, 2021 3:10 PM IST
ഇരുന്നുളള ഉറക്കം ധാരാളം ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും

ഉറക്കം വന്നാല്‍ സ്ഥലകാലബോധമില്ലെന്ന് നമ്മള്‍ ചിലരെപ്പറ്റി പറയും. അത്തരത്തില്‍ ഇരുന്നുറങ്ങുന്നവരെ നമ്മള്‍ പലപ്പോഴും കണക്കിന് കളിയാക്കാറുമുണ്ട്. 

ബസ്സിലും ട്രെയിനിലും ഓഫീസിലും വീട്ടിലുമെല്ലാം ഇത്തരത്തില്‍ ഇരുന്നുറങ്ങുന്ന ധാരാളം പേരുണ്ട്. എങ്കില്‍ ഇത്തരക്കാര്‍ ജാഗ്രതൈ. ഇരുന്നുളള ഉറക്കം ധാരാളം ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും.
ഇരുന്ന് കൊണ്ടുളള ഉറക്കം ശീലമാക്കിയാല്‍ ഭാവിയില്‍ പലതരത്തിലുളള ശരീരവേദനകള്‍ക്ക് കാരണമായേക്കും. കഴുത്ത് വേദന, നടുവേദന, തോള്‍വേദന പോലുളള പ്രശ്‌നങ്ങള്‍ സ്ഥിരമായി അനുഭവപ്പെട്ടേക്കും. ദീര്‍ഘനേരം നിശ്ചലമായി ഇരിക്കുമ്പോള്‍ നമ്മുടെ  ശരീരം പ്രകടിപ്പിക്കുന്ന അസ്വസ്ഥതകളാണിവയെല്ലാം. അനക്കമില്ലാതെ ഒരേയിരിപ്പ് ഇരിക്കുന്നത് സന്ധികള്‍ മരവിച്ച പോലെയാകാന്‍ ഇടയാക്കും.

എന്നാല്‍ ഇതുമാത്രമല്ല കേട്ടോ. പതിവായി ഇരുന്നുറങ്ങുന്നവര്‍ക്ക് ഡീപ് വെയിന്‍ ത്രോംബോസിസ് പോലുളള രോഗങ്ങള്‍ക്കുളള സാധ്യതകളും കൂടുതലാണ് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കാലുകളിലെയും മറ്റും ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്ന അസുഖമാണിത്. ഇത്തരം പ്രശ്‌നങ്ങള്‍ കൃത്യസമയത്ത് കണ്ടെത്തി നിയന്ത്രിച്ചില്ലെങ്കില്‍ ജീവന്‍ പോലും അപകടത്തിലായേക്കും. ഉപ്പൂറ്റിയിലെ വേദന, കാല്‍പ്പത്തിയിലും ഉപ്പൂറ്റിയിലും നീര് എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

കൃത്യമായ ഇടവേളകളില്‍ ശരീരം സ്‌ട്രെച്ച് ചെയ്യാന്‍ ശ്രദ്ധിക്കാം. ദീര്‍ഘനേരം ഒറ്റയിരിപ്പില്‍  ജോലി ചെയ്യുന്നവരാണെങ്കില്‍ ഇടയ്ക്ക് ഇരുന്നുറങ്ങാന്‍ തോന്നുന്നത് സ്വാഭാവികമാണ്.  ഇത്തരക്കാര്‍ക്ക് ശരീരവേദനകളും പതിവായിരിക്കും. ഇവര്‍ക്കും സ്‌ട്രെച്ചിങ് ചെയ്യാന്‍ ശ്രമിക്കാം. ഏത് പ്രായക്കാരായാലും ഇരുന്നുകൊണ്ടുളള ഉറക്കം വേണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം.  ഇരുന്ന് ഉറങ്ങേണ്ട ഘട്ടത്തില്‍ റിക്ലൈനര്‍ പോലുളളവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൂര്‍ക്കംവലിക്കാര്‍ ശ്രദ്ധിക്കൂ ; ഇക്കാര്യങ്ങള്‍ ഇനിയും അവഗണിക്കരുത്

നല്ല ഉറക്കം ലഭിക്കാന്‍ ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍ ...

English Summary: try to avoid sleeping while sitting
Published on: 11 December 2021, 01:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now