വിവാഹം, ആഘോഷങ്ങള്‍ തുടങ്ങിയവയ്ക്ക് പുതിയ വസ്ത്രങ്ങൾ വാങ്ങുന്നത് പതിവാണ്. ഇങ്ങനെ തുടർച്ചയായി വസ്ത്രങ്ങൾ വാങ്ങുമ്പോൾ പഴയ വസ്ത്രങ്ങൾ ഉപയോഗിക്കാതെ വയ്ച്ച് നിറം മങ്ങിപോകുന്നു. എന്നാൽ ചില രീതികൾ ഉപയോഗിച്ച് ഇവ നമുക്ക് പുനരുപയോഗിക്കാം. എന്തൊക്കെയാണെന്ന് നോക്കാം:
- ഇങ്ങനെ നിറം മങ്ങിയ വസ്ത്രങ്ങളെ ഡൈ ചെയ്‌ത് പുതിയ വസ്ത്രങ്ങളാക്കി മാറ്റാം. വസ്ത്രങ്ങള്‍ വെള്ളയാണെങ്കില്‍ ഇഷ്ടമുള്ള നിറത്തിലേയ്ക്ക് അത് ഡൈ ചെയ്‌തെടുത്ത് മാറ്റി എടുക്കാം. നിറമുള്ള വസ്ത്രങ്ങളാണെങ്കില്‍ അതില്‍ പാറ്റേണ്‍സ് വരുന്ന രീതിയില്‍ ഡൈ ചെയ്ത് എടുപ്പിക്കാം. ഇതിനായി ഡൈ ചെയ്ത് തരുന്ന നല്ല ബുട്ടീക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഇവര്‍ നിങ്ങളുടെ ആഗ്രഹത്തിനൊത്ത് ഡിസൈന്‍ ചെയ്തുതരും.
- വേറൊരു വഴി ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ഡൈ ചെയ്‌ത് തലയണ കവറാക്കി മാറ്റാം. വര്‍ക്കൊന്നും ഇല്ലാത്ത പ്ലെയ്ന്‍ വസ്ത്രങ്ങളാണെങ്കില്‍ അതില്‍ നിങ്ങള്‍ക്ക് എംബ്രോയ്ഡറി ചേര്‍ക്കാം. അല്ലെങ്കില്‍ നല്ല ഫാബ്രിക്ക് പെയ്ന്റ് ചെയ്‌തെടുക്കാം. ഇതെല്ലാം തലയണ കവറിനെ മനോഹരമാക്കും. അതുപോലെ പഴ വസ്ത്രങ്ങള്‍ നിങ്ങള്‍ക്ക് നല്ല ആര്‍ട് വര്‍ക്കാക്കി മാറ്റി ഫ്രെയിം ചെയ്ത് ചുമരില്‍ തൂക്കാം.
- പഴയ സാരികളാണെങ്കില്‍ അതിനെ കുർത്തി, സൽവാർ കമ്മീസ് തുടങ്ങിയവ ഉണ്ടാക്കാം. പഴയ വസ്ത്രങ്ങളെ കുട്ടികളുടെ വസ്ത്രമാക്കി മാറ്റാവുന്നതാണ്. വേണമെങ്കില്‍ ഇവ ഉപയോഗിച്ച് പുതിയ ബ്ലൗസ് സ്റ്റിച്ച് ചെയ്‌തെടുക്കാവുന്നതാണ്.
- പഴയ വസ്ത്രങ്ങള്‍ ഉപയോഗിച്ച് നല്ല കര്‍ട്ടന്‍ തയ്യാറാറാക്കാം. പല വസ്ത്രങ്ങളുടേയും പീസുകള്‍ വെച്ച് നല്ല കര്‍ട്ടന്‍ തയ്യാറാക്കാം. പഴയ വസ്ത്രങ്ങള്‍ ഉപയോഗിച്ച് നല്ല ചവിട്ടി തയ്യാറാക്കി എടുക്കാവുന്നതാണ്. സോഫയ്ക്ക് നല്ല കവര്‍ തൈച്ച് എടുക്കാവുന്നതാണ്. പുസ്തകങ്ങൾ പൊതിയാല്‍ നല്ല ഭംഗിയുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കാണാന്‍ നല്ല ക്രിയേറ്റീവ് ലുക്ക് നല്‍കുന്നതാണ്. അതുപോലെ നിങ്ങള്‍ക്ക് ബാഗ്, വോളറ്റ് എന്നിവയും ഉണ്ടാക്കാവുന്നതാണ്.