വൃത്തിയുള്ളതും തിളങ്ങുന്നതുമായ വസ്ത്രങ്ങൾ ധരിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. പക്ഷേ, പലപ്പോഴും എന്തെങ്കിലും കഴിക്കുമ്പോഴോ മറ്റോ വസ്ത്രങ്ങളിൽ കറകൾ വീഴാറുണ്ട്. വിയർപ്പിന്റെ പ്രശ്നങ്ങളും വസ്ത്രങ്ങൾക്ക് ഭീഷണിയാണ്. ഇത്തരത്തിൽ ഉണ്ടാകുന്ന കറകളിൽ നിന്ന് മുക്തി നേടാൻ ഡിറ്റർജന്റിന് സാധിക്കില്ല.
ഇത്തരമൊരു സാഹചര്യത്തിൽ, പ്രകൃതിദത്തമായ ചില ക്ലെൻസർ ഉപയോഗിച്ചാൽ വസ്ത്രങ്ങളിലെ ദുർഘടമായ കറകൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയുന്നതാണ്. വസ്ത്രങ്ങളിലെ കറയെ അനുനിമിഷം ഇല്ലാതാക്കാൻ അടുക്കളയിൽ സുലഭമായി ലഭിക്കുന്ന ചില നുറുങ്ങുവിദ്യകൾ പരീക്ഷിച്ച് നോക്കാം.
വസ്ത്രങ്ങളിലെ കറകൾ നീക്കുന്നതിന് പുറമെ, വസ്ത്രങ്ങളുടെ ഗുണനിലവാരം മോശമാക്കാതിരിക്കാനും ഈ വിദ്യ സഹായകരമാണ്.
വസ്ത്രങ്ങളിൽ പറ്റിപിടിക്കുന്ന 5 തരം കറകൾ നീക്കം ചെയ്യാൻ നാരങ്ങ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
നിങ്ങളുടെ വസ്ത്രത്തിൽ നെയിൽ പോളിഷിന്റെ കറ പറ്റിയാൽ, അതിന് നാരാങ്ങാനീര് കൊണ്ടുള്ള ഈ വിദ്യ പ്രയോജനപ്പെടും. അതായത്, നാരങ്ങാനീരിൽ അല്പം ബേക്കിങ് സോഡ ചേർത്ത് മിശ്രിതം ഉണ്ടാക്കുക. ഈ മിശ്രിതം നിങ്ങളുടെ തുണിയുടെ കറയുള്ള ഭാഗത്ത് 10 മിനിറ്റ് വയ്ക്കുക. ഇത് നെയിൽ പോളിഷ് കൊണ്ടുള്ള കറ എളുപ്പത്തിൽ നീക്കം ചെയ്യുന്നു.
ഭക്ഷണം കഴിക്കുമ്പോഴും മറ്റും കറിയോ മസാലയോ വസ്ത്രത്തിൽ വീഴുകയോ മഞ്ഞൾ കറ കാണപ്പെടുകയോ ചെയ്തേക്കാം. ഡിറ്റർജന്റ് കൊണ്ട് ഇത് ഒരിക്കലും നീക്കം ചെയ്യാൻ സാധിക്കാതെ വരുന്നു. കാരണം ഈ കറ നിങ്ങളുടെ വസ്ത്രത്തിൽ വളരെ ആഴത്തിലാണ് പടരുന്നത്. ഇത്തരം സാഹചര്യങ്ങളിൽ, നാരങ്ങയാണ് ഏറ്റവും മികച്ച ഓപ്ഷൻ.
മഞ്ഞളിലെ കറ മാറാൻ നാരങ്ങാനീരിൽ അൽപം ഉപ്പ് ചേർത്ത് കറയുള്ള ഭാഗത്ത് പുരട്ടിയ ശേഷം ഉരസുക. ഇത് മഞ്ഞളിന്റെ കറ എളുപ്പത്തിൽ നീക്കം ചെയ്യുന്നു. നിങ്ങളുടെ വസ്ത്രങ്ങളിലെ തുരുമ്പ് പോലുള്ള പാടുകൾ നീക്കം ചെയ്യാനാണെങ്കിൽ ഡിറ്റർജന്റിൽ നാരങ്ങ നീര് കലർത്തുക. നാരങ്ങയുടെയും ഡിറ്റർജന്റിന്റെയും മിശ്രിതം തുരുമ്പ് കറ നീക്കം ചെയ്യാൻ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ വസ്ത്രങ്ങൾ തിളങ്ങുകയും ചെയ്യും.
കറികളിൽ നിന്നുള്ളതോ പഴച്ചാറുകളിൽ നിന്നുള്ളതോ ആയ പാടുകൾ നീക്കം ചെയ്യാൻ വളരെ പ്രയാസമാണ്. ഈ സാഹചര്യത്തിൽ, കാൽ കപ്പ് നാരങ്ങ നീരും മുക്കാൽ കപ്പ് വെള്ളവും കലർത്തി ഉണ്ടാക്കുന്ന മിശ്രിതം കറ പറ്റിയ ഭാഗത്ത് മൃദുവായി തടവുക. കറ പോയിക്കഴിഞ്ഞാൽ, നിങ്ങളുടെ വസ്ത്രങ്ങൾ ഡിറ്റർജന്റ് ഉപയോഗിച്ച് കഴുകാം.
ബന്ധപ്പെട്ട വാർത്തകൾ: Health Tips: അകാലനര ഇനി പേടിക്കണ്ട; തൈരും ഉണക്കമുന്തിരിയും മാത്രം മതി
വസ്ത്രങ്ങൾക്ക് മാത്രമല്ല, ലെതർ ഷൂ വൃത്തിയാക്കാനും നാരങ്ങാനീര് വളരെ നല്ലതാണ്. അതായത്, ഒരു തുണി എടുത്ത് അതിൽ കുറച്ച് നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുക. പാടുകൾ നീക്കം ചെയ്യാനും വൃത്തിയുള്ളതും തിളക്കമുള്ളതുമാക്കാനും ഈ വിദ്യ പരീക്ഷിക്കാം. ഈ തുണി ഉപയോഗിച്ച് നിങ്ങളുടെ ഷൂസ് മൃദുവായി സ്‌ക്രബ് ചെയ്താൽ ഷൂസിൽ അത്ഭുതകരമായ മാറ്റം കാണാം.