വണ്ണം കുറയ്ക്കുവാൻ ഓട്സ് മികച്ചതാണെന്ന് പലരും പറയാറുണ്ട്. എന്നാൽ ഓട്സ് ശരിയായ വിധത്തിൽ ഉപയോഗിച്ചില്ലെങ്കിൽ അത് വണ്ണം കുറയ്ക്കുവാൻ ഉപകരിക്കില്ല. രാത്രിസമയം ഓട്സ് കഴിച്ചാൽ വണ്ണം കുറയും എന്ന ധാരണ തെറ്റാണ്. കലോറി കുറവായ ഭക്ഷണപദാർത്ഥം ആയതുകൊണ്ടാണ് പലരും ഓട്സ് കഴിച്ചാൽ വണ്ണം കുറയും എന്ന് പറയുന്നത്. എന്നാൽ ഓട്സ് ഉണ്ടാക്കുമ്പോൾ നാം ചേർക്കുന്ന പല ചേരുവകളും വണ്ണം കൂട്ടുവാൻ കാരണമാകും.
ബന്ധപ്പെട്ട വാർത്തകൾ: വണ്ണം കുറയ്ക്കുവാൻ ഇതിലും മികച്ച പാനീയം ഇല്ല...
പ്രധാനമായും രണ്ട് തരത്തിലുള്ള ഓട്സ് ആണ് വിപണിയിലെത്തുന്നത്. ഷുഗർ കണ്ടൻറ് ഉള്ള ഫ്ളേവേർഡ് ഓട്സ്, കുറഞ്ഞ രീതിയിൽ പ്രോസസ് ചെയ്യുന്ന റോൾഡ് ഓട്സ്. പഞ്ചസാരയുടെ അംശം കാണപ്പെടുന്ന റോൾഡ് ഓട്സ് വണ്ണം കുറക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അത്ര ഗുണകരമല്ല. ഇനി ഓട്സ് പാകം ചെയ്യുമ്പോൾ ചേർക്കുന്ന ചേരുവകളും പ്രത്യേക പ്രാധാന്യമർഹിക്കുന്ന ഘടകങ്ങളാണ്. പലരും പാൽ ചേർത്ത് ഓട്സ് പാചകം ചെയ്യാറുണ്ട്. ഇങ്ങനെ പാചകം ചെയ്തു കഴിച്ചാൽ വണ്ണം ഒരിക്കലും കുറയില്ല.
ബന്ധപ്പെട്ട വാർത്തകൾ: വാതരോഗ ചികിത്സ ഫലപ്രദമാകുന്നത് ജീവിതരീതികളില്‍ കൂടി മാറ്റങ്ങള്‍ വരുത്തുമ്പോൾ മാത്രമെന്ന് പഠനം
നിങ്ങൾ കഴിക്കുന്ന ചോറിൽ ഉള്ള അത്രതന്നെ കലോറി ഈ ഭക്ഷണം കഴിക്കുമ്പോഴും ലഭ്യമാകുന്നു. ഇതുകൊണ്ട് പ്രത്യേകിച്ച് ഗുണമോ ദോഷമോ ശരീരത്തിന് ഇല്ല. പാൽ ഉപയോഗിച്ച് മാത്രം ഓട്സ് കഴിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് കൊഴുപ്പു കുറഞ്ഞ പാൽ വിപണിയിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ച് പഞ്ചസാര കൂടാതെ ഓട്സ് പാകം ചെയ്ത് കഴിക്കുന്നത് നല്ലതാണ്. പഞ്ചസാരയ്ക്കു പകരം തേൻ ഉപയോഗിക്കുന്നത് നല്ലതാണ്. പക്ഷേ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പഞ്ചസാരയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം. പച്ചക്കറികൾ, പഴവർഗങ്ങൾ, നട്സ് തുടങ്ങിയവ ഓട്സിന് ഒപ്പം ചേർത്ത് കഴിക്കുന്നതും അമിതവണ്ണമുള്ളവർക്ക് ഗുണകരമല്ല. പച്ചക്കറികളിൽ തന്നെ സ്റ്റാർച്ച് അധികമുള്ളവ ഓട്സിൽ ചേർത്ത് കഴിക്കുമ്പോൾ അനാവശ്യ കൊഴുപ്പ് ഉണ്ടാകുകയും ശരീരഭാരം കൂടുകയുമാണ് ചെയ്യുന്നത്. ഓട്സ് രാത്രി സമയത്ത് കഴിക്കുമ്പോൾ ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപെങ്കിലും കഴിക്കണം. ഓട്സ് പാചകം ചെയ്യുമ്പോൾ ഒരിക്കലും ഓയിൽ ഉപയോഗിക്കരുത്. ഓട്സ് കഴിക്കുന്നത് കൊണ്ട് ഗുണം ലഭിക്കണമെങ്കിൽ ഇതോടൊപ്പം ചോക്ലേറ്റ്, ഐസ്ക്രീം, മറ്റു മധുര പലഹാരങ്ങൾ തുടങ്ങിയവയുടെ ഉപയോഗം പൂർണമായി നിർത്തണം. എണ്ണയിൽ വറുത്തെടുക്കുന്ന ചിപ്സുകളുടെ ഉപയോഗം പൂർണമായി നിർത്തുക. ഓട്സ് തയ്യാറാക്കുമ്പോൾ ചേർക്കാൻ ഏറ്റവും ഉത്തമമായ പച്ചക്കറി ക്യാരറ്റ് ആണ്. ഇതുകൂടാതെ ഫ്രഷ് ഫ്രൂട്ട്സ് ഓട്സ് തയ്യാറാക്കുമ്പോൾ ഇട്ടു നൽകുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
വണ്ണം കുറയ്ക്കുവാൻ ആഗ്രഹിക്കുന്നവർ മേൽപ്പറഞ്ഞ രീതിയിൽ മാത്രം പാകം ചെയ്ത കഴിക്കുക. വണ്ണം കുറയ്ക്കുവാൻ മാത്രമല്ല ഓട്സ്,മറ്റു ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ് ഓട്സ്. ഇതിൽ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട ധാതുക്കളാണ് ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം, കോപ്പർ, സിങ്ക്, മാംഗനീസ്, ജീവകങ്ങൾ ആയ B1, B5, B6 തുടങ്ങിയവ. ഓട്സ് ശരിയായവിധത്തിൽ ഉപയോഗിച്ചാൽ പല ജീവിതശൈലി രോഗങ്ങളും ഇല്ലായ്മ ചെയ്യാം. കുടലിലെ ക്യാൻസർ വരെ പ്രതിരോധിക്കാൻ കഴിവുള്ള ഒന്നാണ് ഓട്സ്. ഇതുകൂടാതെ അസിഡിറ്റി പ്രശ്നം ഉള്ളവർക്കും ഓട്സ് ശീലമാക്കുന്നത് നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിലെ കൂടുതലായ കൊഴുപ്പിനെ അകറ്റാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.