Updated on: 11 January, 2024 11:36 PM IST
Use these tips to get rid of insects from lentils

പല വീടുകളിലും ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് പരിപ്പ്, പയറുവർഗ്ഗങ്ങൾ എന്നിവയിൽ പ്രാണികൾ കയറി തിന്നു നശിപ്പിക്കുന്നത്.  ഇങ്ങനെ കേടുവന്നു പോകുന്ന സാധനങ്ങൾ വലിച്ചെറിച്ചെറിയുക അല്ലാതെ വേറെ ഒരു മാർഗ്ഗവും ഇല്ല. അങ്ങനെ ഇവ പാഴായിപ്പോകുന്നു.  എന്നാല്‍ ഇങ്ങനെ പരിപ്പിലും മറ്റും പ്രാണികൾ വരാതെ സൂക്ഷിച്ച് വെക്കാൻ ചില ടിപ്പുകൾ ഉപയോഗിക്കാവുന്നതാണ്.  ഏതൊക്കെയാണ് ആ ടിപ്പുകൾ എന്നു നോക്കാം.

- പരിപ്പും മറ്റു പയറുവർഗ്ഗങ്ങളും സൂക്ഷിക്കുന്ന പാത്രങ്ങൾ നനവില്ലാത്തതും വായു കടക്കാത്തതാണെന്നും ഉറപ്പാക്കുക.

- പരിപ്പ് സൂക്ഷിക്കുന്ന പാത്രത്തിൽ ഒന്നോ രണ്ടോ തണ്ട് കറിവേപ്പില ഇടുക.  ഇത് നല്ലൊരു പ്രകൃതിദത്ത കീടനാശിനിയാണ്. കറിവേപ്പില ഇടുന്നതിലൂടെ അത് പ്രാണികളെ നശിപ്പിക്കുകയും പരിപ്പ് കേടാകാതെ സൂക്ഷിക്കുകയും ചെയ്യുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: കറിവേപ്പില എങ്ങനെ നട്ടുവളർത്താം?

- കറിവേപ്പില പോലെ തന്നെ ആര്യവേപ്പിലയും പ്രകൃതിദത്ത കീടനാശിനിയാണ്.  ഇത്  ഉപയോഗിച്ചും പ്രാണികളെ അകറ്റാം. പരിപ്പ് ഇട്ട് വെക്കുന്ന പാത്രത്തില്‍ ആര്യവേപ്പിന്റെ അല്‍പം ഇലകള്‍ ഇട്ട് ഇത് നല്ലതുപോലെ അടച്ച് വെക്കുക.

-  ആരോഗ്യ ഗുണങ്ങളില്‍ മുന്നിൽ നിൽക്കുന്ന വെളുത്തുള്ളി പ്രാണികളെ തുരത്താനും ഉപയോഗിക്കാം. എന്നാൽ മുളപ്പിച്ച വെളുത്തുള്ളി ഉപയോഗിക്കാന്‍ പാടില്ല. അഥവാ മുളപ്പിച്ച വെളുത്തുള്ളി ആണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ മുകുളങ്ങള്‍ കളഞ്ഞ് വേണം ഇത് ഉപയോഗിക്കാൻ. അല്ലാത്ത പക്ഷം വെളുത്തുള്ളി ചീഞ്ഞ് പോവുന്നതിനുള്ള സാധ്യതയുണ്ട്.

- വെളിയിൽ നിന്ന് വാങ്ങിയ ഉടനെ പരിപ്പ് വെയിലത്ത് വെച്ച് ഉണക്കിയ ശേഷം വായു കടക്കാത്ത പത്രങ്ങളിൽ സൂക്ഷിക്കുക.  ഇങ്ങനെ ഉണക്കുന്നത് പയറിലെ ജലാംശം ഇല്ലാതാക്കാനും അങ്ങനെ പ്രാണികളുടെ ശല്യമില്ലാതെ സൂക്ഷിക്കാനും സാധിക്കും. 

- ഗ്രാമ്പൂവും പരിപ്പിലെ പ്രാണികളെ അകറ്റാൻ സഹായിക്കുന്നു. പരിപ്പ് ഇടുന്ന പാത്രത്തില്‍ 8-10 വരെ ഗ്രാമ്പൂ ഇട്ട് വെക്കുക. പ്രാണികളുടെ ശല്യം ഉണ്ടാവില്ല. 

English Summary: Use these tips to get rid of insects from lentils
Published on: 11 January 2024, 11:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now