Updated on: 21 November, 2023 9:02 PM IST
Use these tips to reduce facial wrinkles

മുഖത്ത് ചുളിവുകൾ വരാതിരിക്കാനും പ്രായം തോന്നിക്കാതിരിക്കാനും പല വഴികളും നോക്കുന്നവരുണ്ട്. പ്രായമാകുമ്പോൾ മുഖത്ത് ചുളിവുകൾ വരുന്നത് സാധാരണമാണ്. എന്നാൽ പ്രായമാകാത്തവരിലും ഈ പ്രശ്‌നം കണ്ടുവരാറുണ്ട്.  കൊളാജെൻ എന്ന പ്രോട്ടീൻ ആണ് മുഖത്ത് ചുളിവുകൾ വരാതെയിരിക്കാൻ സഹായിക്കുന്നത്.  പ്രായമേറുംതോറും കൊളാജൻ ഉത്പാദനം കുറയും. ചിലരില്‍ പ്രായമല്ലാതെ മറ്റ് ചില ഘടകങ്ങളും കൊളാജെൻ ഉത്പാദനം കുറയ്ക്കും.  കൊളാജൻറെ ഉൽപ്പാദനം വർദ്ധിപ്പിച്ച് ചര്‍മ്മത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ വരാതിരിക്കാൻ സഹായിക്കുന്ന ചില ടിപ്പുകളെ കുറിച്ചാണ് വിവരിക്കുന്നത്.

- മുതിർന്നവർ ചുരുങ്ങിയത് ഒരു ദിവസം എട്ടോ ഒമ്പതോ ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. അമിതമായി വെള്ളം കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം. ദിവസം മുഴുവൻ ശരീരത്തില്‍ ജലാംശം നില്‍ക്കും വിധം പലപ്പോഴായി വേണം വെള്ളം കുടിക്കാൻ. ധാരാളം ജലാംശം അടങ്ങിയ തണ്ണിമത്തൻ, കക്കിരി, കരിക്ക് പോലുള്ളവ കഴിക്കാം. ഇത് കൊളാജെൻ ഉത്പാദനം കൂട്ടാൻ സഹായിക്കും.

- ഡയറ്റില്‍ ധാരാളം ആന്‍റി-ഓക്സിഡന്‍റ്സ് ഉള്‍പ്പെടുത്തുക. ഇതിന് അനുയോജ്യമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കുകയാണ് വേണ്ടത്. ഇത് രക്തയോട്ടവും ഓക്സിജനും കൂട്ടുകവഴി ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഒപ്പം കൊളാജെൻ ഉത്പാദനവും കൂടും.

ബന്ധപ്പെട്ട വാർത്തകൾ: തേൻ ഈ രീതിയിൽ ഉപയോഗിച്ചാൽ മുഖത്തെ ചുളിവ് മാറ്റാം

- ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് അത്യാവശ്യമായ ഒരു ഘടകമാണ് വൈറ്റമിൻ സി. ഇതും അധികവും ഭക്ഷണത്തിലൂടെയാണ് ലഭിക്കുന്നത്. വൈറ്റമിൻ - സി ആവശ്യത്തിനുണ്ടെങ്കിലാണ് കൊളാജെൻ ഉത്പാദനവും കൃത്യമായി നടക്കുക.

- മദ്യപാനം പൂർണ്ണമായും ഉപേക്ഷിക്കുക.  അല്ലാത്തപക്ഷം അത് ചര്‍മ്മത്തെ ഏറെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച് കൊളാജെൻ ഉത്പാദനം കുറഞ്ഞ് ചര്‍മ്മത്തില്‍ ചുളിവുകളോ വരകളോ വീഴുന്നതിനാണ് ഇത് കൂടുതലും കാരണമാവുക.

- ആവശ്യത്തിന് പഴങ്ങളോ പച്ചക്കറികളോ കഴിക്കാതിരിക്കുന്നതും ചര്‍മ്മത്തെ ബാധിക്കാറുണ്ട്. അതിനാൽ കൊളാജെൻ ഉത്പാദനം കൃത്യമായി നടക്കാൻ ഡയറ്റില്‍ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക.

English Summary: Use these tips to reduce facial wrinkles
Published on: 21 November 2023, 08:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now