നമുക്കെല്ലാം ഇഷ്ടപ്പെട്ട പഴങ്ങളിലൊന്നാണ് പേരയ്ക്ക. മിക്കയിടങ്ങളിലും ഇവ എളുപ്പത്തില്‍ ലഭ്യമാകുന്നു. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഈ പഴത്തില്‍ അടങ്ങിയിട്ടുണ്ട്. അതിനാൽ പേരയ്ക്ക കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്. എന്നാൽ പേരയ്ക്കയ്ക് ആരോഗ്യഗുണങ്ങൾ മാത്രമല്ല സൗന്ദര്യഗുണങ്ങളുമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: പേരയ്ക്ക: ചെറിയ തോതിൽ മുതൽ മുടക്കി ലാഭമുണ്ടാക്കാൻ സാധിക്കുന്ന കൃഷി
മുടിയുടെ സംരക്ഷണത്തിന് പേരയില ഉപയോഗിക്കുന്ന ഒരുപാട് പേരുണ്ട്. എന്നാൽ മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ പേരയില സഹായിക്കുമെന്ന് അധികമാർക്കും അറിയാത്ത കാര്യമാണ്. പേരയിലയിൽ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ചര്‍മ്മത്തിൻറെയും മുടിയുടേയും ആരോഗ്യത്തിൽ അത്ഭുതങ്ങള്‍ സൃഷ്ടിക്കാൻ കഴിയുന്ന ഒരു പഴമാണ് പേരയ്ക്ക.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ മുടി കൊഴിച്ചിൽ, താരൻ എന്നിവ നിയന്ത്രിക്കാൻ ഈ ഹെയർ മാസ്കുകൾ ഉപയോഗിക്കാം
പേരയില അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുന്നതിലൂടെ അത്ഭുതകരമായ മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കും. കറുത്ത പാടുകൾ, മുഖക്കുരു, വരൾച്ച എന്നിവ അകറ്റി ചർമ്മത്തിന് തിളക്കവും മിനുസവും ലഭിക്കുന്നു. പേരയുടെ ഇളം ഇലകളാണ് ഇതിന് ഏറ്റവും ഉത്തമം.
പേരയില അരച്ച് ഫെയ്സ് പാക്ക് ആക്കുക. വരണ്ട ചർമ്മമാണ് നിങ്ങൾക്കെങ്കിൽ ഫേയ്സ്പാക്ക് ഉണ്ടാക്കുമ്പോൾ തേൻ ചേർക്കണം. എണ്ണമയം ഉള്ള ചർമ്മമാണെങ്കിൽ നാരങ്ങാ നീര് ചേർക്കണം. മുഖക്കുരു ഉള്ളയാളാണെങ്കിൽ ഒരു നുള്ള് മഞ്ഞളും ഒരു സ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് മുഖത്ത് പുരട്ടാം.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മ പ്രശ്‌നങ്ങൾക്കുള്ള പരിഹാരം: കാപ്പിപ്പൊടിയുടെ ഫേസ്‌പാക്ക്
മുഖം വൃത്തിയായി കഴുകിയ ശേഷം അഞ്ചുമിനിറ്റ് ആവി പിടിക്കുക. അതിനുശേഷം ഫെയ്സ് പാക്ക് മുഖത്ത് പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകി കളയാം.
പേരയില അരച്ച് കുറച്ച് വെളളം ചേർത്ത് മിശ്രിതമാക്കിയാൽ സ്‌ക്രബ് ആയി ഉപയോഗിക്കാം. സ്‌ക്രബ് ചെയ്യുന്നതിലൂടെ ബ്ലാക് ഹെഡ്സിനെയും അകറ്റാം.