വീടുകൾ മനോഹരമാക്കാൻ നാം എല്ലാവരും ശ്രദ്ധിക്കാറുണ്ട്. അതിന് വേണ്ടി നമ്മൾ പലതരത്തിലുള്ള കാര്യങ്ങളാണ് നാം ചെയ്യുന്നത് അല്ലെ?
ചിലർ മൽസ്യങ്ങളെയാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. മനോഹരവും ആകര്‍ഷകവുമായ മത്സ്യങ്ങളും, അക്വേറിയങ്ങങ്ങളും എല്ലാ വീട്ടിലേയും ആകര്‍ഷണ വസ്തു തന്നെയാണ്. എന്നാൽ ഇത് വെറും ആകർഷണ വസ്തു മാത്രമല്ല, ചില വാസ്തു ശാസ്ത്രങ്ങളിലും പ്രധാനമാണ് ഇത്തരത്തിലുള്ള മല്‍സ്യങ്ങള്‍.
വാസ്തു ശാസ്ത്രത്തില്‍, ഒരു മത്സ്യ അക്വേറിയവും അലങ്കാര മൽസ്യങ്ങളും നിരവധി വാസ്തു കാര്യങ്ങള്‍ക്കുള്ള ഒരു പ്രതിവിധിയായാണ് കാണുന്നത്.
വാസ്തു ശാസ്ത്രത്തിലെ അലങ്കാര മൽസ്യങ്ങൾക്കുള്ള പ്രാധാന്യം എന്തൊക്കെയാണ് ?
വീട്ടില്‍ കൃത്യമായ സ്ഥാനത്ത് അക്വേറിയം സ്ഥാപിച്ചാല്‍ കുടുംബാംഗങ്ങളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രം പറയുന്നത്. അക്വേറിയത്തിലൂടെ മത്സ്യം വേഗത്തില്‍ നീങ്ങുമ്പോള്‍ പോസിറ്റീവ് ഊര്‍ജത്തെ ഉത്തേജിപ്പിക്കുകയാണെന്നാണ് പറയപ്പെടുന്നത്.
പ്രഞ്ചത്തിലെ എല്ലാ വസ്തുക്കളുമായും ഊര്‍ജവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാം അതിന്റെ ശരിയായ സ്ഥാനത്ത് ക്രമീകരിക്കണം എന്ന് മാത്രം. എങ്കില്‍ മാത്രമാണ്, അവ പുറന്തള്ളുന്ന എനര്‍ജി നമുക്ക് യോജിച്ച രീതിയില്‍ കിട്ടുകയുള്ളു.
ഫിഷ് അക്വേറിയങ്ങള്‍ക്കും ഇതേ പ്രാധാന്യമാണുള്ളത്. അതുകൊണ്ട് തന്നെ ഇന്ന് വാസ്തു ശാസ്ത്രത്തില്‍ ഏറെ പ്രാധാന്യമുള്ള അരോവന മത്സ്യത്തെക്കുറിച്ചറിയാം.
ഓസ്റ്റിയോഗ്ലോസിഡേ കുടുംബത്തിലെ ശുദ്ധജല മത്സ്യങ്ങളാണ് സാധാരണയായി അസ്ഥി നാവുകള്‍ എന്നറിയപ്പെടുന്ന ആരോവനകള്‍. ഇതിനെ ബോണി ട്ടംഗ് എന്നും പറയുന്നു.
നീളമേറിയ ശരീരമോടെയുള്ള, ഗോള്‍ഡ് ഫിഷ് പോലെ തോന്നിക്കുന്ന അരോവന മത്സ്യവും വാസ്തു ശാസ്ത്രത്തില്‍ ശുഭസൂചകമായാണ് കണക്കാക്കുന്നത്.
ഭാഗ്യം നേടിത്തരുന്ന ഗോള്‍ഡന്‍ ഡ്രാഗണ്‍ എന്നാണ് അറോവോണയെ വാസ്തുശാസ്ത്രം വിശേഷിപ്പിക്കുന്നത്. അറോവോണ മത്സ്യങ്ങളെ വളര്‍ത്തിയാല്‍ കുടുംബത്തില്‍ ആരോഗ്യം, സമ്പത്ത്, തുടങ്ങിയവ ഏറുമെന്നുമാണ് പറയുന്നത്.മാത്രമല്ല ഇതിന് ജലോപരിതലത്തിൽ നിന്ന് അന്തരീക്ഷ വായു അഥവാ ഓക്സിജൻ ശ്വസിക്കാനാകും,
അരോണ മത്സ്യത്തിന് ഒരു കിലോയ്ക്ക് 5,000 മുതല്‍ 15,000 രൂപ വരെയാണ് ചിലവ് വരുന്നത്; ഈ മത്സ്യം നല്ല ആരോഗ്യം, സന്തോഷം, സമൃദ്ധി, സമ്പത്ത്, ശക്തി എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. മോശം ശക്തികളെ അകറ്റി നിർത്തുന്നു. ഇനി നിങ്ങൾക്ക് വീട്ടില്‍ ജീവനുള്ള മത്സ്യം സൂക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു പരിഹാരമുണ്ട്. അതിനായി വീട്ടില്‍, ഒരു സ്വര്‍ണ്ണ അരോവാന മത്സ്യ വിഗ്രഹം സൂക്ഷിക്കാവുന്നതാണ്. ഈ വിഗ്രഹം നിങ്ങളുടെ വീടിന്റെ വടക്കുകിഴക്കോ കിഴക്കോ ദിശയില്‍ സ്ഥാപിക്കാം.
എന്നരുന്നാൽ തന്നെയും ആരോവനകൾ ഇരപ്പിടുത്തക്കാരാണ് അത്കൊണ്ട് തന്നെ അവയ്ക്ക് വലിയ ടാങ്ക് ആവശ്യമാണ്.
അക്വേറിയം എവിടെ സ്ഥാപിക്കണം
ഒരു വീടിന്റെ കേന്ദ്രസ്ഥാനമായ ലിവിങ് റൂമിലാണ് അക്വേറിയം സ്ഥാപിക്കേണ്ടത്. വീട്ടിലെ അക്വേറിയത്തില്‍ ഒന്‍പത് മത്സ്യങ്ങള്‍ ഉണ്ടായിരിക്കണം. ഈ സംഖ്യയില്‍ നിന്ന് കൂടാനും കുറയാനും പാടില്ല. എട്ട് മത്സ്യങ്ങള്‍ സമാനവര്‍ഗത്തില്‍ ഉള്‍പ്പെട്ടവയും പലനിറങ്ങളില്‍ ഉള്ളവയുമായിരിക്കണം. ഒന്‍പതാമത്തേത് ഡ്രാഗണ്‍ ഫിഷായിരിക്കണമെന്നും പറയപ്പെടുന്നു. നിറങ്ങളുള്ള മത്സ്യങ്ങളെ വളര്‍ത്തുന്നതാണ് ഉത്തമം. ഇവ പോസിറ്റീവ് ഊര്‍ജത്തെ വര്‍ധിപ്പിക്കും. കൂടാതെ വാസ്തുദോഷങ്ങള്‍ക്ക് പരിഹാരമാകുമെന്നും വാസ്തുശാസ്ത്രം പറയുന്നു.
NB: പ്രസിദ്ധീകരിച്ച ലേഖനം വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടുള്ളതാണ്.
ബന്ധപ്പെട്ട വാർത്തകൾ : അക്വേറിയത്തിൽ ചെടി വളർത്താൻ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്