Updated on: 5 June, 2022 11:19 PM IST
വളർത്തോമനകൾക്കുമുണ്ട് വാസ്തുവിൽ ചില നിബന്ധനകൾ

നിങ്ങൾ വാസ്തു ശാസ്ത്രത്തിലും (Vastu Shastra) ഫെങ് ഷൂയിയിലും വിശ്വസിക്കുന്നവരാണോ? അങ്ങനെയെങ്കിൽ വീട്ടിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. വാസ്തു ശാസ്ത്രത്തിൽ ചെടികൾ എങ്ങനെയാണ് വളർത്തേണ്ടത്, ഏതൊക്കെ സമ്പത്തിനെ ആകർഷിക്കും, അവയെ ഏതൊക്കെ ദിശയിൽ ക്രമീകരിക്കണം എന്നെല്ലാം നിർദേശിക്കാറുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മണി പ്ലാന്റുകള്‍ വീട്ടിലെ ഐശ്വര്യേമാ? എങ്ങനെ വളര്‍ത്താം

എന്നാൽ, ചെടികളിൽ നൽകുന്ന അതേ ശ്രദ്ധ നിങ്ങളുടെ വളർത്തുമൃഗങ്ങളുടെ കാര്യത്തിലും നൽകണമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. നിങ്ങളുടെ ഓമന മൃഗങ്ങളോ പക്ഷികളോ ആയ പൂച്ചയോ നായയോ പശുവോ മീനോ തത്തയോ എന്തുമാകട്ടെ, അത് വാസ്തു ശാസ്ത്രത്തിൽ നിർദേശിക്കുന്ന തരത്തിൽ (Vastu tips) വളർത്തിയാൽ വീട്ടിൽ പോസിറ്റീവ് എനർജി സൃഷ്ടിക്കും.

ഓരോ വളർത്തുമൃഗത്തിനും സന്തോഷവും ആരോഗ്യവും ഉണ്ടായിരിക്കണം. അതുപോലെ വാസ്തു ശാസ്ത്ര പ്രകാരം അവയെ പരിപാലിക്കുകയാണെങ്കിൽ അത് വീട്ടിന് ഐശ്വര്യം കൊണ്ടു വരും. ഇത്തരത്തിൽ വാസ്തു ശാസ്ത്രത്തിൽ എന്തെല്ലാമാണ് പറയുന്നതെന്ന് നോക്കാം.

  • നായയുടെ കിടക്ക ക്രമീകരിക്കാൻ ശ്രദ്ധിക്കേണ്ടത്

എല്ലാവരുടെയും പ്രിയപ്പെട്ട മൃഗമാണ് നായ. നിങ്ങളുടെ വളർത്തുമൃഗം നായ ആണെങ്കിൽ അതിന്റെ കിടക്ക എവിടെ ഒരുക്കണമെന്നത് ശ്രദ്ധിക്കുക. വടക്ക്-പടിഞ്ഞാറ്, കിഴക്ക് അല്ലെങ്കിൽ വടക്ക് ദിശയിൽ കിടക്ക വയ്ക്കുന്നതാണ് നല്ലത്. ഇത് നായകളിൽ സന്തോഷം കൊണ്ടുവരുമെന്നതിന് പുറമെ, അവ നല്ല പെരുമാറ്റവുമുള്ളവരായിരിക്കും. എന്നാൽ, അവരുടെ കിടക്ക മറ്റ് ദിശകളിൽ സ്ഥാപിക്കുകയാണെങ്കിൽ, അവർ കൂടുതൽ അസ്വസ്ഥരും അനാരോഗ്യകരവുമാകും.

  • പക്ഷിക്കൂട് സ്ഥാപിക്കൽ

നിങ്ങൾ പക്ഷികളെ വളർത്താനും അവരെ പരിപാലിക്കാനും താൽപ്പര്യപ്പെടുന്നവർ ആണെങ്കിൽ, അവയുടെ കൂട് ക്രമീകരിക്കുന്നതിന് മുൻപ് ഇത് കൂടി മനസിലാക്കുക. അതായത്, പക്ഷികളുടെ കൂട് വടക്ക്, വടക്ക്- കിഴക്ക് അല്ലെങ്കിൽ കിഴക്ക് ദിശയിൽ സ്ഥാപിക്കുക. ഇത് പക്ഷികളെ സജീവവും ആരോഗ്യകരവുമായി നിലനിർത്തുന്നതിന് സഹായിക്കും.

  • മത്സ്യത്തിന്റെ അക്വേറിയം

മത്സ്യം പലരുടെയും ഓമനയാണ്. വീട്ടിൽ ഒരു അക്വേറിയം സൂക്ഷിക്കാത്തവരും വിരളമെന്ന് പറയാം. മത്സ്യങ്ങളെ അലങ്കാരത്തിനായും മറ്റും വളർത്തുന്നവർ അക്വേറിയം വടക്ക്-കിഴക്ക് ദിശയിൽ മാത്രം സൂക്ഷിക്കുക. ഇതിലൂടെ അവർ കൂടുതൽ കാലം ജീവിക്കുകയും സന്തോഷകരമായ ജീവിതം നയിക്കുകയും ചെയ്യും. എന്നാൽ എതിർ ദിശകളിലാണ് അക്വേറിയം ക്രമീകരിക്കുന്നതെങ്കിൽ, അത് വളരെ ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകും.

  • പശുക്കൾ

കൃഷിയ്ക്കായി മാത്രമല്ല, പലരും വളർത്തോമനായി കൂടി കാണുന്ന മൃഗമാണ് പശു. വാസ്തു പ്രകാരം, നിങ്ങൾ എപ്പോഴും കിഴക്ക് അല്ലെങ്കിൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ അവരുടെ വിശ്രമസ്ഥലം ഉണ്ടാക്കണം. ഇത് വീടിന് ഐശ്വര്യവും സമൃദ്ധിയും നൽകും.

  • കറുത്ത നായ്ക്കൾ നല്ലത്

കറുത്ത നിറത്തിലുള്ള നായ വീടിന് നല്ലതാണെന്ന് വാസ്തു ശാസ്ത്രം പറയുന്നു. അതായത്, രാഹു, കേതു, ശനി ഗ്രഹങ്ങളുടെ ദോഷഫലങ്ങൾ കുറയ്ക്കാൻ നിങ്ങളുടെ നായ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: വീട്ടിനഴക് പൂന്തോട്ടം! ചെടി നടുമ്പോഴും പരിചരണത്തിലും ഇവ ശ്രദ്ധിക്കുക

  • തവളകൾ

അപൂർവ്വമാണെങ്കിലും, ചിലരുടെ വളർത്തോമനയാണ് തവളകൾ. ഇവയെ കൂടുതൽ സ്വതന്ത്രരായി വീട്ടുപരിസരത്തെ കുളത്തിൽ വളർത്തുക. ഭാഗ്യം നൽകുന്നവരായി കണക്കാക്കപ്പെടുന്നതിനാൽ ഇങ്ങനെ ചെയ്യുന്നത് തവളകളെ സന്തോഷിപ്പിക്കും. വീടിന് ഇത് സമ്പത്തും സമൃദ്ധിയും നൽകുന്നതിന് സഹായിക്കും.

English Summary: Vastu Tips: You Must Be Aware Of These Vastu Tips For Pets, Will Give You Prosperity
Published on: 05 June 2022, 08:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now