യു.എസിൽ ഇന്ന് ദേശീയ തണ്ണിമത്തൻ ദിനമാണ്, വളരെ ഗുണങ്ങൾ ഉള്ള ഒരു പഴുത്ത പഴമാണ് തണ്ണി മത്തൻ. വേനൽക്കാലത്ത് തണുത്ത തണ്ണി മത്തൻ കഴിക്കുന്നത് വളരെ ആശ്വാസകരമാണ്, എന്നാൽ രുചിക്ക് പുറമേ, ധാരാളം പോഷക ഗുണങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
എന്തൊക്കെയാണ് തണ്ണിമത്തൻ്റെ ആരോഗ്യ ഗുണങ്ങൾ?
തണ്ണിമത്തന്റെ ചരിത്രം
ഏകദേശം 5,000 വർഷങ്ങൾക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് തണ്ണിമത്തൻ ആദ്യമായി ഉത്ഭവിച്ചത്, കാട്ടു തണ്ണിമത്തൻ ഈജിപ്തുകാർ വളർത്തിയതായി പറയപ്പെടുന്നു. 4,000 വർഷം പഴക്കമുള്ള ഈജിപ്തിലെ ശവകുടീരങ്ങളിൽ നിന്ന് തണ്ണിമത്തന്റെ വിത്തുകളും പെയൻ്റിംഗുകളും കണ്ടെത്തി. ഏഴാം നൂറ്റാണ്ടിൽ ഇത് ഇന്ത്യയിലെത്തി, അന്നുമുതൽ ഈ രുചികരമായ ചുവന്ന പഴം വേനൽക്കാലത്തെ പ്രധാന ഭക്ഷണമായി മാറി.
ആരോഗ്യ ഗുണങ്ങൾ
തണ്ണിമത്തൻ 92% വെള്ളത്തിൻ്റെ അംശമാണ്, ഇത് ശരീരത്തിനെ ജലാംശവും ഉന്മേഷദായകവുമാക്കാൻ സഹായിക്കുന്നു. മാത്രമല്ല ഇതിൽ
ഫലപ്രദമായ ആന്റിഓക്‌സിഡന്റായ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ എ, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി എന്നിവയും ഈ പഴത്തിൽ വലിയ അളവിൽ അടങ്ങിയിരിക്കുന്നു. ഒരു കപ്പ് തണ്ണിമത്തന് 46 കലോറി മാത്രമാണ് നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. ക്യാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വീക്കം എന്നിവയ്‌ക്കെതിരായ പോരാട്ടത്തിൽ ഇത് ആരോഗ്യപരമായി സഹായിക്കുമെന്നും പറയപ്പെടുന്നു.
തണ്ണിമത്തനെക്കുറിച്ചുള്ള രസകരമായ വസ്തുതകൾ
തണ്ണിമത്തൻ ഒരു പഴം മാത്രമല്ല പച്ചക്കറിയുമാണ് എന്ന് നിങ്ങൾക്കറിയാമോ? ലോകമെമ്പാടും 1,200-ലധികം തണ്ണിമത്തൻ ഇനങ്ങൾ ഉണ്ട്, ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ഇതുവരെയുള്ള ഏറ്റവും ഭാരമേറിയ തണ്ണിമത്തൻ 350.5 പൗണ്ട് (159 കിലോഗ്രാം) ഭാരമുള്ളതാണ്.
വീട്ടിൽ എങ്ങനെ വളർത്താം
ചൂടുള്ള കാലാവസ്ഥയിലും പശിമരാശി മണ്ണിലും ഒരു തണ്ണിമത്തൻ നന്നായി വളരുന്നു. നിങ്ങളുടെ കൃഷിത്തോട്ടത്തിൽ കുറച്ച് വിത്തുകൾ വിതച്ച് അതിന് ആവശ്യത്തിന് സൂര്യപ്രകാശവും വളരാൻ ഇടവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പതിവായി നനയ്ക്കുക, പക്ഷേ അമിതമായി വെള്ളം നൽകരുത്.
കളകൾ നീക്കം ചെയ്യുക, തയ്യാറാകുമ്പോൾ വിളവെടുക്കുക.
കൃഷി രീതികളെക്കുറിച്ച് അറിയുന്നതിന് വായിക്കുക :തണ്ണിമത്തൻ ഇപ്പോൾ നട്ടാൽ, വേനൽച്ചൂടിൽ പറിച്ചുകഴിയ്ക്കാം!
പാചകക്കുറിപ്പ്
നിങ്ങൾക്ക് തണ്ണി മത്തൻ കൊണ്ട് വ്യത്യസ്ഥങ്ങളായ എന്നാൽ രുചികരമായ പാചകങ്ങൾ ഉണ്ടാക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് തണ്ണി മത്തൻ ജ്യൂസ്.
തണ്ണി മത്തൻ നന്നായി കട്ട് ചെയ്ത് എടുക്കുക. ഒരു ജ്യൂസ് ജാറിൽ ഇട്ട് ആവശ്യത്തിന് പഞ്ചസാരയും അതിൻ്റെ കൂടെ നാരങ്ങാ നീരും, അതിൻ്റെ കൂടെ ഇഞ്ചിയും ചേർക്കുക. ഐസ് ക്യൂബ് കൂടി ഇട്ട് നന്നായി അരച്ച് എടുക്കുക.
ശേഷം തണുപ്പിച്ച് കഴിക്കാവുന്നതാണ്.
കൂടുതൽ തണ്ണി മത്തൻ റെസിപ്പികളെക്കുറിച്ച് അറിയാൻ :തണ്ണിമത്തൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ, വേനൽച്ചൂടിൽ നിന്നും രക്ഷ നേടാം
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.