അമിതമായ ശരീരഭാരം എല്ലാവർക്കും ബുദ്ധിമുട്ട് ആണല്ലെ? ശരീരഭാരം കൂടുന്നതിനനുസരിച്ച് നമ്മുടെ ആരോഗ്യത്തിനേയും അത് ബാധിക്കുന്നു. അത്കൊണ്ട് തന്നെ ശരീരഭാരത്തിനെ കുറയ്ക്കുന്നതിന് പല മാർഗങ്ങളും നമ്മൾ ചെയ്തിട്ടുണ്ടാകും. എന്നാൽ ശരീരഭാരം കുറയ്ക്കുന്നതിന് കൃത്യമായ പ്ലാൻ വേണം. വ്യായാമങ്ങൾ ചെയ്യണം, ആരോഗ്യകരമായ ഭക്ഷണം കഴിക്കണം.
ശരീരഭാരം കുറയ്ക്കുന്നതിന് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം!
ഉയർന്ന പ്രോട്ടീൻ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
മുട്ടകൾ കൊണ്ട് ഉണ്ടാക്കിയ പ്രഭാതഭക്ഷണം നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച മാർമാണ്. അതിന് കാരണം മുട്ടയിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന് കൊണ്ടാണ്, അതിനാൽ അവ നിങ്ങളെ മണിക്കൂറുകളോളം ആരോഗ്യകരമായി നിലനിർത്തുന്നതിന് സഹായിക്കുന്നു, അങ്ങനെ അനാരോഗ്യകരമായ ലഘുഭക്ഷണത്തിൽ നിങ്ങളെ അകറ്റി നിർത്തുന്നതിനും സഹായിക്കുന്നു.
തൈര്
ഏറ്റവും ആരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങളിൽ ഒന്നാണ് തൈര്. തൈരിൽ പ്രോട്ടീൻ മാത്രമല്ല, നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് നല്ല പ്രോബയോട്ടിക്സും ഇതിൽ അടങ്ങിയിട്ടുണ്ട്. അതെ, ആരോഗ്യമുള്ള കുടൽ എന്നാൽ സന്തുലിതമായ ഭാരം എന്നാണ് അർത്ഥമാക്കുന്നത്. എന്നിരുന്നാലും കൃത്രിമ മധുരപലഹാരങ്ങൾ അടങ്ങിയ ഫ്ലേവർഡ് തൈര് നിങ്ങൾ കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക, കാരണം അത് നിങ്ങളെ തടി കൂട്ടുവാൻ മാത്രമേ പോകുന്നുള്ളൂ, അത്കൊണ്ട് തന്നെ തൈര് നോക്കി വാങ്ങുക.
പഴങ്ങൾ
ദൈനംദിന ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നവർക്ക് അമിതവണ്ണത്തിനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പഴങ്ങളിൽ സ്വാഭാവികമായും പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും, അത് നിങ്ങളുടെ ശരീരത്തിന് ഒരു തരത്തിലും പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നില്ല. അത് ഫിറ്റ്നെസ് പ്ലാനുകൾക്ക് നല്ലതാണ്. നിങ്ങൾ കഴിക്കുന്ന അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾക്ക് പകരമായി പഴങ്ങൾ ചേർക്കുന്നതാണ് നല്ലത്, അത് തീർച്ചയായും ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.
ഉരുളക്കിഴങ്ങ്
നിങ്ങളുടെ ശരീരത്തിനാവശ്യമായ പോഷകങ്ങളുടെ ഒരു വലിയ ശ്രേണി ഉരുളക്കിഴങ്ങിൽ ഉണ്ട്.കൂടാതെ, വേവിച്ച ഉരുളക്കിഴങ്ങുകൾ നല്ല ആരോഗ്യപ്രദമാണ്, അതുവഴി അനാരോഗ്യകരമായ ലഘുഭക്ഷണവും അമിതഭക്ഷണവും ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്നു.
നട്‌സ്
നിങ്ങൾക്ക് ലഘുഭക്ഷണം കഴിക്കണം എന്ന് നിർബന്ധമുണ്ടെങ്കിൽ അത് ആരോഗ്യകരമായ രീതിയിൽ കഴിക്കണം, ധാരാളം പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ അണ്ടിപ്പരിപ്പ് ആരോഗ്യത്തിന് വളരെ മികച്ചതാണ്. എന്നിരുന്നാലും അമിതമായി നട്സ് കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്. കാരണം ഇത് ആനാരോഗ്യകരവുമാണ്.
ശരീരഭാരം കുറയ്ക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങൾ നിങ്ങളുടെ പ്ലാനുമായി പൊരുത്തപ്പെടേണ്ടത് മുഖ്യമാണ്. പ്രധാനമായും, പരിപ്പ്, പഴങ്ങൾ, മുട്ട, വേവിച്ച ഉരുളക്കിഴങ്ങ് തുടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണമാണ്.
ബന്ധപ്പെട്ട വാർത്തകൾ: വായ്പ്പുണ്ണ്! പ്രതിരോധിക്കുന്നതിനും വേദന കുറയ്ക്കുന്നതിനും ചില പൊടിക്കൈകൾ