അതിജീവനത്തിന് ആവശ്യമായ ക്രിട്ടിക്കൽ കെയറിൽ പരിശീലനം നേടിയ ഡോക്ടർമാരും മെഡിക്കൽ പ്രൊഫഷണലുകളും ഒരു അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരിക്കും. ഇവർ വൈദഗ്ധ്യമുള്ളവരും അത്തരം സന്ദർഭങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് അറിയുന്നവരുമായിരിക്കും. ആശുപത്രിയിലെ മറ്റ് വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്‌തമായി 24 മണിക്കൂറും പരിചരണം നൽകുന്നതാണ് അത്യാഹിത വിഭാഗം.
ബന്ധപ്പെട്ട വർത്തകൾ: ഹോം ഐസൊലേഷൻകാർക്കായി ട്രയാജ് സംവിധാനം
എന്നാൽ അപകടത്തിൽപെട്ട രോഗിയുടെ ജീവൻ രക്ഷിക്കാനും ആവശ്യമായ ചികിൽസ ഉറപ്പു വരുത്താനും നിർണായ പങ്ക് വഹിക്കുന്ന ഒരു ഘടകമാണ് സമയം. റോഡപകടമോ, ഹൃദയാഘാതമോ എന്തായാലും തക്ക സമയത്തുള്ള വൈദ്യസഹായം നൽകുന്നതിലൂടെ ജീവൻ തന്നെ രക്ഷിക്കാൻ കഴിയും. അടിയന്തിര വൈദ്യസഹായം ആവശ്യമുള്ള രോഗികളെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഈ സന്ദർഭങ്ങളിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെകുറിച്ചാണ് പങ്ക് വയ്ക്കുന്നത്.
ബന്ധപ്പെട്ട വർത്തകൾ: പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ഭക്ഷണ ക്രമം ഇങ്ങനെ ആയിരിക്കണം
- അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടതെപ്പോൾ? - ഹൃദയാഘാതം, പക്ഷാഘാതം, നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവയിൽ ഏതെങ്കിലും ഉണ്ടായാൽ അത്യാഹിത വിഭാഗത്തിൽ എത്തിക്കാൻ മടിക്കേണ്ടതില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അപകടം മൂലമോ മറ്റേതെങ്കിലും കാരണത്താലോ രോഗിക്ക് ബോധം നഷ്ടപ്പെട്ടാൽ, എത്രയും വേഗം അവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റണം. ഇതുകൂടാതെ, ഒരാൾക്ക് എന്തെങ്കിലും അലർജി പ്രശ്നങ്ങളോ മരുന്നിന്റെ റിയാക്ഷനോ വിഷബാധയോ ഉണ്ടായാൽ എത്രയും വേഗം വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. ഗർഭാവസ്ഥയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സങ്കീർണതകളുള്ള സ്ത്രീകളെയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അത്യാഹിത വിഭാഗത്തിൽ എത്തിക്കണം.
ബന്ധപ്പെട്ട വർത്തകൾ: മാവില ഇങ്ങനെ കഴിച്ചാൽ പ്രമേഹം മാറും
- ഡോക്ടറെ കാണുന്നതിനു മുൻപ് ചെയ്യേണ്ടത് - പലരും അടിയന്തിര സാഹചര്യങ്ങളിൽ പരിഭ്രാന്തരാകാറുണ്ട്. എന്നാൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കുന്നതിനു മുൻപ് നിങ്ങൾ ചെയ്യേണ്ട ചിലതുണ്ട്. രോഗിക്ക് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന ചില കാര്യങ്ങളാണിത്. അത്യാഹിത വിഭാഗത്തിലേക്ക് പോകുന്നതിന് മുമ്പ്, രോഗിക്ക് ഇതിനു മുൻപ് നടത്തിയ ചികിത്സകളും അദ്ദേഹം കഴിക്കുന്ന മരുന്നുകളും ഉൾപ്പെടുന്ന മെഡിക്കൽ റെക്കോർഡ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് കയ്യിൽ കരുതുക. ഈ മെഡിക്കൽ റെക്കോർഡ് വഴി രോഗിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർമാർക്ക് മനസിലാക്കാൻ സാധിക്കുകയും ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് അവരെ അറിയിക്കാനും കഴിയും.
- ഡിസ്ചാർജ് ചെയ്യുമ്പോൾ ചെയ്യേണ്ടത് - മിക്ക രോഗികളും ആശുപത്രി വിട്ടശേഷം പാലിക്കേണ്ട നിർദ്ദേശങ്ങളെക്കുറിച്ച് അറിയാതെ പോകാറാണ് പതിവ്. ചിലർക്കത് അറിയാമെങ്കിലും വേണ്ട വിധം പാലിക്കുന്നില്ല. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് നിർദ്ദേശങ്ങളുടെ ഒരു പ്രിന്റ് ഔട്ട് എടുത്ത് ഡോക്ടറുമായി അക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുന്നത് നല്ലതാണ്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.