വ്യത്യസ്ത സുഗന്ധ വ്യഞ്ജനങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവയെല്ലാം താരതമേന്യ വേലയേറിയതുമാണ്. എന്നാൽ കുങ്കുമപ്പൂവ് എന്ന സുഗന്ധ വ്യഞ്ജനം ഇവയിൽ ഭൂരിഭാഗത്തോടും താരതമ്യം ചെയ്യാൻ പോലുമാവാത്ത വിധം വിലപിടിപ്പുള്ളതാണ്. ഗുണനിലവാരമേറിയ ഒരു കിലോഗ്രാം കുങ്കുമപ്പൂവിന് 10,000 ഡോളർ വിലയുണ്ട്. അതായത് 7 ലക്ഷം രൂപ. എന്തുകൊണ്ടാണ് കുങ്കുമപ്പൂവ് ഇത്രയും വിലപ്പിടിപ്പുള്ള സുഗന്ധവ്യഞ്ജനമായത്?
ആയിരകണക്കിന് വർഷങ്ങൾക്ക് മുൻപ് മുതലേ കുങ്കുമപ്പൂവ് പേരുകേട്ട ഒരു സുഗന്ധദ്രവ്യമാണ്. സുഗന്ധവ്യഞ്ജനമായും, മരുന്നായും ഒപ്പം നിറത്തിനും കാലാകാലമായി കുങ്കുമപ്പൂവ് ഉപയോഗിച്ചുവരുന്നു.
Crocus Sativus എന്ന ചെറു സസ്യത്തിൻറെ പൂവിനകത്ത് കാണുന്ന ചുവന്ന തന്തുകമാണ് സാഫ്രോൺ. ഓരോ പുഷ്‌പത്തിലും 3 തന്തുക്കളാണ് ഉള്ളത്. കിഴങ്ങുകളിൽ നിന്നാണ് കുങ്കുമചെടി വളരുന്നത്. എറിയാത് ഒരടി ഉയരം വെയ്ക്കും.
ഒരു ഗ്രാം സാഫ്രോൺ ശേഖരിക്കുന്നതിനായി 150 പൂക്കളെങ്കിലും ആവശ്യമാണ്. ഒരു കിലോഗ്രാം ശേഖരിക്കണമെങ്കിൽ കുറഞ്ഞത് 150000 പൂക്കൾ വേണം. എന്നാൽ ഇവ ശേഖരിക്കന്നതിനായി പ്രത്യേകം മെഷിനുകളൊന്നും ലഭ്യമല്ല. ഒരു വർഷത്തിൽ ഒരാഴ്ച കൊണ്ടാണ് കുങ്കുമപ്പൂക്കൾ വിടരുന്നത്. പൂക്കൾ വിടുന്നതിന് മുൻപ് തന്നെ ശ്രദ്ധാപൂർവ്വം ഇവ പറിച്ചെടുക്കണം. മറ്റു സുഗന്ധദ്രവ്യങ്ങൾ ഒരേക്കറിൽ നിന്ന് നൂറുകണക്കിന് ക്വിന്റിൽ വിളവ് തരുമ്പോൾ സാഫ്രോൺ വെറും രണ്ട് കിലോയോളം മാത്രമാണ് ലഭിക്കുന്നത്.
ഇവയുടെ പരിപാലനം, കാലാവസ്ഥ, മഴയുടെ ലഭ്യത എന്നിവയെ ആശ്രയിച്ചാണ് സഫ്രോണിന്റെ ഗുണനിലവാരം വ്യത്യസ്തപ്പെടുന്നത്. വിളവെടുപ്പുസമയം അടുക്കാറാകുമ്പോൾ മഴ ലഭിച്ചാൽ വലിയ പൂക്കൾ ലഭിക്കും. എന്നാൽ ഈ സമയത്ത് വരണ്ട കാലാവസ്ഥയാണെങ്കിൽ പൂക്കളുടെ വലുപ്പം കുറവായിരിക്കും.
ലോകത്തിൽ തന്നെ ഏറ്റവും ഗുണനിലവാരമുള്ള സാഫ്രോൺ വിടരുന്നത് കാശ്മീരിലാണ്. കാലാവസ്ഥ വ്യതിയാനം മൂലം കാശ്മീരടക്കം കുങ്കുമപ്പൂവിൻറെ ഉൽപാദനം നന്നേ കുറഞ്ഞിട്ടുണ്ട്. ഒപ്പം കൃഷിയിടങ്ങൾ വാസസ്ഥലമായി മാറുകയും ചെയ്യുന്നു. എന്നിരുന്നാലും ഓരോ വർഷവും കുങ്കുമപ്പൂവിൻറെ demand വർദ്ധിച്ചുവരികയാണ്. അപ്പോൾ പിന്നെ യഥാർത്ഥ കുങ്കുമപ്പൂവ് കുറഞ്ഞ വിലയിൽ എങ്ങനെ ലഭിക്കും.