Updated on: 1 December, 2021 11:18 AM IST
രോഗപ്രതിരോധശേഷിയ്ക്ക് ആരോഗ്യകരമായ ഭക്ഷണരീതി

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം. മാരകമായ എച്ച്ഐവി അഥവാ എയ്ഡ്‌സ് മനുഷ്യനിലേക്ക് എത്തിയ നാൾ മുതൽ വേദനയിലൂടെയും, സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളിലൂടെയും രോഗികൾക്ക് കടന്നുപോകേണ്ടി വന്നു. എയ്ഡ്‌സ് പകർച്ചവ്യാധിയാണെന്ന മിഥ്യാധാരണകൾ തുടച്ചുനീക്കുന്നതിനായി 2021ലെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം 'അസമത്വങ്ങൾ അവസാനിപ്പിക്കുക, എയ്ഡ്സ് അവസാനിപ്പിക്കുക', എന്നതാണ്.

എച്ച്ഐവി പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെ കുറിച്ച് അവബോധമുണ്ടാക്കുക, എയ്ഡ്‌സ് രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ഇന്നത്തെ ദിവസത്തിലൂടെ ലക്ഷ്യമിടുന്നത്.

ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭക്ഷണവും ജീവിതശൈലിയുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, അണുബാധയെ തടയുന്നതിനും ഇത് സഹായിക്കും.

ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ ശാരീരിക ആരോഗ്യവും ഒപ്പം ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ അസുഖങ്ങളിൽ നിന്ന് പരിഹാരം കണ്ടെത്താനും സാധിക്കും.

ഇതിനർഥം എച്ച്ഐവി രോഗബാധിതർ അവരുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തണം എന്നല്ല, എന്നാല്‍ ശരിയായ ഭക്ഷണത്തിലൂടെ ആരോഗ്യം പരിപോഷിപ്പിക്കണമെന്നതാണ് മുഖ്യം.

ഭക്ഷണം എങ്ങനെ?

എച്ച്ഐവി ബാധിതർ എന്തൊക്കെ ഭക്ഷണം കഴിക്കണമെന്നുള്ളത് ഭൂരിഭാഗത്തിനും അറിയില്ല. എന്നാൽ ചില വിദഗ്ധരുടെ അഭിപ്രായത്തിൽ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ നന്നായി കഴിക്കണമെന്നാണ്. അതായത് ഓരോ ദിവസവും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്ന് അന്നജം അടങ്ങിയ ഭക്ഷണമായിരിക്കണം.

ബ്രെഡ്, മരച്ചീനി, ധാന്യങ്ങള്‍, പച്ച വാഴപ്പഴം, തിന, ചോളം, ഉരുളക്കിഴങ്ങ്, പാസ്ത, കസ്‌കസ്, അരി, ചേന എന്നിവയാണ് ഇത്തരത്തിൽ കഴിക്കാവുന്ന അന്നജം അടങ്ങിയ ഏതാനും ഭക്ഷണങ്ങൾ.

പഴങ്ങൾ, പച്ചക്കറികൾ, പയര്‍വര്‍ഗങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, പരിപ്പ്, ബീന്‍സ്, മത്സ്യം, മുട്ട, മാംസം, കൊഴുപ്പ് പഞ്ചസാരയും ധാരാളമായുള്ള ഭക്ഷണങ്ങൾ പരിമിതപ്പെടുത്തി, രോഗപ്രതിരോധശേഷി വർധിപ്പിക്കാനാകും. ദൈനംദിന ഭക്ഷണത്തിൽ നാരുകള്‍, കാല്‍സ്യം, ഇരുമ്പ്, ബി വിറ്റാമിനുകള്‍ എന്നിവയും ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.

ഗ്ലൂറ്റന്‍ അലര്‍ജി, സെലിയാക് രോഗം എന്നീ രോഗങ്ങൾ ഉണ്ടെങ്കില്‍, നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഗ്ലൂറ്റന്‍ ഒഴിവാക്കണം. കാര്‍ബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണം കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക.

നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ദഹന പ്രക്രിയ ത്വരിതപ്പെടുത്താനാകും. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, കുടല്‍ കാന്‍സര്‍ എന്നിവയ്ക്കും ഇത് ഗുണകരമാണ്. ഗ്ലോസറി, പ്രോട്ടീന്‍, കാന്‍സര്‍, പ്രമേഹം, കൊളസ്‌ട്രോള്‍, അതിസാരം എന്നിവയെ നിയന്ത്രിക്കുന്നതിനുള്ള ഗുണങ്ങളും ഇത്തരം ഭക്ഷണത്തിലൂടെ ലഭിക്കും. ഓരോ ദിവസവും അഞ്ചിലധികം പഴങ്ങളോ പച്ചക്കറികളോ കഴിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

ആപ്പിള്‍, പിയര്‍, ഓറഞ്ച്, പ്ലം, പൈനാപ്പിള്‍ തുടങ്ങിയ പഴങ്ങൾ കൃത്യമായ അളവിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തണം.

പാല്‍, ചീസ്, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങളിൽ വിറ്റാമിനുകളും ധാതുക്കളും കാല്‍സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. പാലുല്‍പ്പന്നങ്ങളില്‍ പൂരിത കൊഴുപ്പ് അധികമായുള്ളതിനാൽ ഇവയുടെ അമിത ഉപയോഗം നിയന്ത്രിക്കണം. ഇതിന് പകരം സോയ, പരിപ്പ്, അരി, ഓട്‌സ് അല്ലെങ്കില്‍ തേങ്ങ എന്നിവ ഉപയോഗിക്കുന്നതും നല്ലതാണ്.

കൊഴുപ്പും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങൾ ശരീരഭാരം വർധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുപോലെ ഉപ്പിട്ട ഭക്ഷണങ്ങളുടെ അധിക ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും കാരണമാകും. ഇത് ഹൃദയാഘാതത്തിനും വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വഴിവക്കും.

അതിനാൽ തന്നെ നിങ്ങളുടെ ഭക്ഷണക്രമത്തിൽ കാര്യമായ ശ്രദ്ധ നൽകിയാൽ, രോഗങ്ങളെ ചെറുക്കാനും രോഗബാധ കൂടുതൽ വഷളാവാതിരിക്കാനും സഹായിക്കും.

English Summary: World AIDS Day; important diets for increasing immunity power in HIV patients
Published on: 01 December 2021, 11:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now