Updated on: 21 June, 2022 2:33 PM IST
യോഗ ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം (International Yoga Day). ജീവിത ശൈലി രോഗങ്ങളുടെ നിയന്ത്രണത്തിലും മാനസിക-ശാരീരിക ഉന്മേഷം മെച്ചപ്പെടുത്തുന്നതിലും യോഗയുടെ പ്രാധാന്യം വളരെ വലുതാണെന്ന് നമുക്കറിയാം. എല്ലാ പ്രായത്തിലുള്ളവർക്കും അനായാസം യോഗ പരിശീലിക്കാൻ സാധിക്കും. ദിനവും യോഗ പരിശീലിക്കുന്ന ഒരാൾക്ക് മരുന്നിന്റെ ആവശ്യം വരുന്നില്ല എന്നാണ് യോഗികൾ പറയുന്നത്.

ബന്ധപ്പെട്ട വാർത്തകൾ : International Yoga Day 2022: യോഗ – ‘ഇന്ത്യൻ പാരമ്പര്യത്തിന്റെ അമൂല്യ സമ്മാനം’

യോഗ ചെയ്യും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Consider these things before doing yoga)

  • വീട്ടിലായാലും പുറത്തായാലും യോഗ ചെയ്യാൻ ആദ്യം ശുദ്ധവായു (Fresh air) ലഭിക്കുന്ന വൃത്തിയായ ഒരു സ്ഥലം കണ്ടുപിടിക്കുക.
  • തറയിൽ യോഗ മാറ്റോ പായയോ വിരിച്ച് യോഗ ചെയ്യാം.
  • യോഗ ചെയ്യുമ്പോൾ ശരീരവും മനസും ശുദ്ധിയായിരിക്കണം. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് നല്ലത്.
  • കിഴക്ക് ദിക്കിന് നേരെ നിന്ന് വേണം യോഗ ചെയ്യാൻ.
  • ഭക്ഷണം കഴിച്ചതിന് നാല് മണിക്കൂറിന് ശേഷം മാത്രം യോഗ ചെയ്യുക.
  • രാവിലെയാണ് യോഗ ചെയ്യുന്നത് എങ്കിൽ പ്രഭാത കർമങ്ങൾക്ക് ശേഷം ശുദ്ധിയായി യോഗ ആരംഭിക്കാം.
  • അതുപോലെ തന്നെ യോഗ ചെയ്യുന്നതിന് മുമ്പും ഇടയ്ക്കും അധികമായി വെള്ളം കുടിയ്ക്കാൻ പാടില്ല.
  • രാവിലെ ആണെങ്കിൽ നാല് മണി മുതൽ ഏഴ് മണി വരെ, വൈകിട്ടാണെങ്കിൽ നാലര മുതൽ ഏഴ് മണി വരെ യോഗയ്ക്ക് ഉത്തമമാണ്.
  • യോഗ ചെയ്യാൻ തുടങ്ങുമ്പോൾ ഒരിക്കലും നേരിട്ട് ആസനങ്ങളിലേക്ക് കടക്കരുത്. പ്രാർഥനയോ ധ്യാനമോ ചെയ്തതിന് ശേഷം യോഗ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കും.
  • മാരക രോഗമോ, മാനസികമായി സംഘർഷം (Mental Stress) അനുഭവിക്കുന്ന സമയത്തോ യോഗ ഒഴിവാക്കുക.
  • യോഗ ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ കഠിനമായ ആസനങ്ങൾ ചെയ്യാൻ പാടില്ല.
  • യോഗ ചെയ്യുന്നതിനിടയ്ക്ക് എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ വിശ്രമിക്കുക.
  • ശരീരത്തിന്റെയും മനസിന്റെയും ഓരോ ബുദ്ധിമുട്ടുകൾക്കും വ്യത്യസ്തമായ യോഗയാണ് ചെയ്യേണ്ടത്.
  • യോഗ പരിശീലകന്റെ (Yoga trainer) നിർദേശ പ്രകാരം മാത്രം പ്രത്യേക തരം യോഗകളോ കഠിനമായ യോഗാ മുറകളോ പരിശീലിക്കാൻ പാടുള്ളൂ.

യോഗ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Things to look out for when practicing yoga)

  • യോഗാഭ്യാസ വേളകളിൽ പാട്ട് കേൾക്കാനോ, മറ്റൊരാളുമായി സംസാരിക്കാനോ, മറ്റ് കാര്യങ്ങൾ ചിന്തിക്കാനോ പാടില്ല.
  • മറ്റ് ശാരീരിക വ്യായാമ മുറകളുമായി (Exercise) യോഗയ്ക്ക് വലിയ വ്യത്യാസമുണ്ട്. രണ്ടും ഒരുമിച്ച് ചെയ്യരുത്.
  • ഗർഭിണികളും പ്രായമായവരും പരിശീലകന്റെ മേൽനോട്ടത്തിൽ യോഗ ചെയ്യുന്നത് നല്ലതാണ്.
  • യോഗ ചെയ്ത് അര മണിക്കൂറിന് ശേഷം കുളിക്കുക.
  • ദിനംപ്രതി യോഗ ചെയ്യുന്നവർ ശരിയായ ഭക്ഷണ ക്രമം (Diet) പാലിക്കേണ്ടതാണ്.
  • പുകവലി (Smoking), മദ്യപാനം (Alcohol consumption) എന്നിവ ഉപേക്ഷിക്കുന്നത് ശരീരത്തിന് കൂടുതൽ ഗുണം നൽകും.
English Summary: Yoga Tips: Important things you should know when you are doing yoga
Published on: 21 June 2022, 02:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now