Updated on: 27 January, 2020 5:19 PM IST
ശ്രീ .ജി ജയകുമാർ ആർട്ട് ഓഫ് ലിവിങ് അധ്യാപകൻ

ജാതിമത വർണ്ണ ലിംഗങ്ങൾക്കതീതമായി ഭാരതീയ സംസ്കാരം ലോകത്തിനു നൽകിയ സംഭാവനകളിൽ ഒന്നാണ് യോഗ. നമ്മുടെ സാധാരണ ജീവിതത്തിൽ ശരീരത്തിനെയും മനസ്സിനെയും ഒരേ ദിശയിലൂടെ സഞ്ചരിക്കുവാൻ മനുഷ്യനെ പ്രാപ്തനാക്കുന്ന ഒരു ശാസ്ത്രവിദ്യയാണ് യോഗ. ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ വർദ്ധിച്ചു വരികയും ജീവിതശൈലി രോഗങ്ങൾ ക്രമാതീതമായി കൂടുകയും ചെയ്യുന്ന ഇന്നത്തെ കാലഘട്ടത്തിൽ യോഗയുടെ പ്രസക്തി ഏറിവരികയാണ്. യോഗ എന്ന് പറയുന്നത് ജീവാത്മാവിന്റെയും പരമാത്മാവിന്റെയും കൂടിച്ചേരലാണ് അല്ലെങ്കിൽ ഐക്യപ്പെടലാണ്. ശരിക്കുപറഞ്ഞാൽ ജീവോര്‍ജത്തിന്റെയും പ്രാപഞ്ചിക ഊർജ്ജത്തിന്‍റെയും കൂടിച്ചേരൽ കൂടിയാണ് യോഗ. യോഗാസനത്തിലൂടെ ശരീരത്തിനും പ്രാണായാമത്തിലൂടെ മനസ്സിനും ഉന്മേഷവും കുളിർമയും നൽകാൻ യോഗയ്ക്ക് കഴിയുന്നു.

യോഗ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു . അത് നമ്മുടെ ശരീര ശാസ്ത്രത്തെ നിയന്ത്രിക്കുകയും പുതിയ കോശങ്ങളിൽ പ്രതിഫലിക്കുകയും ചെയ്യുന്നു. യോഗ കാര്യക്ഷമമായതും പൂർണ്ണവുമായ രക്തചംക്രമണം ഉറപ്പുവരുത്തുന്നു. ഇതുതന്നെയാണ് ജീവശാസ്ത്രത്തിൻറെ തത്വവും. അതായത് വികാസവും വിശ്രമവും ശരീരത്തിൻറെ ശക്തി വർധിപ്പിക്കുകയും അതുവഴി രോഗങ്ങളെ ശരീരത്തിൽ നിന്നും പൂർണ്ണമായി ഒഴിവാക്കുകയും ചെയ്യുന്നു. എല്ലാ രീതിയിലും യോഗ നമ്മെ സഹായിക്കുന്നു. മനഃസംഘർഷം ഒഴിവാക്കുന്നു. രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്നു. അതോടൊപ്പം തന്നെ പ്രായം സംബന്ധിച്ച് പ്രശ്നങ്ങൾ ലഘൂകരിക്കുന്നു. ശരീരത്തിന് പൊതുവേ ഒരു വഴക്കവും ശക്തിയും നമ്മുടെ ശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ സംബന്ധിച്ച് ഒരു ധാരണയും ഉണ്ടാക്കുന്നു.

നമ്മുടെ ശരീരത്തിലെ ഓരോ വ്യവസ്ഥയേയും എങ്ങനെയാണ് യോഗ സ്വാധീനിക്കുന്നത് എന്ന് നോക്കാം. അസ്ഥി വ്യവസ്ഥയെ സംബന്ധിച്ച് പറയുമ്പോൾ കൂടുതൽ ശക്തിയുള്ള വ്യായാമം ചെയ്യുമ്പോൾ അസ്ഥിസംബന്ധമായ രോഗങ്ങൾക്ക് സാധ്യതയേറുന്നു. നമ്മുടെ ശരീരം പലരീതിയിലും തരത്തിലുമുള്ള യോഗാസനങ്ങൾക്കായി പ്രവർത്തിക്കുമ്പോൾ എല്ലാ ഭാഗത്തുമുള്ള എല്ലുകൾക്ക് കൂടുതൽ ശക്തി ഉണ്ടാകുന്നു. നിന്നുകൊണ്ട് ചെയ്യുന്ന ആസനങ്ങൾ ശരീരത്തിൻറെ സ്ഥിരത നിലനിർത്തുന്നതിനൊപ്പം അരക്കെട്ട് ,കാൽമുട്ടുകൾ ,കണങ്കാൽ എന്നിവിടങ്ങളിൽ നല്ല വഴക്കവും, താഴോട്ട് കുനിഞ്ഞു ചെയ്യുന്ന ആസനങ്ങൾ തോള് എല്ലുകൾക്ക് നല്ല ബലവും നൽകുന്നു. വളഞ്ഞും കുനിഞ്ഞും നിവർന്നും ചെയ്യുന്നവ ശരീരത്തിൻറെ സുഷുമ്നാനാഡിക്ക് കരുത്തും ബലവും നൽകുന്നു. യോഗ ചെയ്യുക വഴി അസ്ഥിവ്യവസ്ഥയുമായി ബന്ധപ്പെട്ട മസിലുകൾ വളരെ ശക്തിമത്തായി മാറുന്നു. ഭൗതിക വ്യായാമങ്ങളിൽ ഒന്നായ യോഗ മസിലുകൾക്ക് ശക്തിയും വഴക്കവും നൽകുന്നു. ഈ രംഗത്ത് നടത്തപ്പെട്ട ഗവേഷണങ്ങളില്‍ നിന്നും മനസ്സിലാക്കാൻ സാധിച്ചത് തുടർച്ചയായി രണ്ടുമാസത്തെ യോഗാഭ്യാസം കൊണ്ട് മസിലുകൾക്ക് ഉണ്ടായ ശക്തി 31 ശതമാനവും, വഴക്കം 188 ശതമാനവും ആകുന്നു എന്നാണ്. ഗുണത്തിലും നിലവാരത്തിലും ജീവിതത്തിനും മെച്ചം ഉണ്ടാകാൻ സാധിക്കുന്നു. ഉദാഹരണമായി പറഞ്ഞാൽ കസേരയിൽ നിന്നും എഴുന്നേൽക്കുന്നതിനും , കോണിപ്പടികൾ കയറുന്നതിനും ചുരുക്കത്തിൽ വലിയ ശ്രമം ഇല്ലാതെ പലതും ചെയ്യുന്നതിനും സാധിക്കുന്നു. ആരോഗ്യമുള്ളതും ശക്തി ഉള്ളതുമായ പേശീ വ്യവസ്ഥ കാത്തു സൂക്ഷിക്കുക വഴി യോഗ നമ്മുടെ ചലനം സുഗമമാക്കുകയും പരിക്കുകളിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു.

 

ദഹന വ്യവസ്ഥയ്ക്ക് അധികം പ്രാധാന്യം കൊടുക്കാത്ത ഒരു രീതിയാണ് നാമിന്ന് കണ്ടുവരുന്നത്. എന്നാൽ യോഗാസനങ്ങൾ ചെയ്യുകവഴി ആമാശയത്തിലെ പേശികളെയും ദഹനേന്ദ്രിയങ്ങളെ തന്നെയും ഉത്തേജിപ്പിക്കാൻ നമുക്ക് കഴിയും. നമ്മൾ നമ്മുടെ ശരീരത്തെ പുറകിലേക്ക് വളക്കുക വഴി ആമാശയവും അന്നനാളവും തമ്മിലുള്ള അകലം കൂട്ടാനും ഡയഫ്രത്തിന് ചലനം ഉണ്ടാക്കാനും സാധിക്കുന്നു .ദഹനേന്ദ്രിയത്തിന്റെ വലിച്ചു നീട്ടലും ചലിപ്പിക്കലും കൊണ്ട് ചെറുകുടലും മറ്റും മസാജ് ചെയ്യപ്പെടുകയും, പെരിസ്റ്റാല്‍റ്റിക് പ്രവർത്തനം ത്വരിതഗതിയിൽ ആവുകയും ചെയ്യും. ഇത് പോഷക വസ്തുക്കളുടെ ആഗിരണം ദ്രുതഗതിയിൽ ആകാന്‍ സഹായിക്കും. വശങ്ങളിലേക്ക് ട്വിസ്റ്റ് ചെയ്യുകയും മുൻപോട്ടും പുറകോട്ടും വളയുകയും ചെയ്യുമ്പോള്‍ ദഹനേന്ദ്രിയ ഭാഗങ്ങളിലേക്കുള്ള രക്തസഞ്ചാരം വർദ്ധിക്കും. ഒരു നല്ല അത്‌ലറ്റ് എത്രമാത്രം ഓക്സിജൻ ഉള്ളിലേക്ക് എടുക്കുന്നുവോ അതേ അളവിൽ അല്ലെങ്കിൽ കുറച്ച് ഉയർന്ന അളവിൽ തന്നെയോ നിത്യേന യോഗ പ്രാക്ടീസ് ചെയ്യുന്നതുവഴി സാധിക്കും. തത്വത്തിൽ ഇതിന് കാരണം ഇൻറർ റിബ് മസിലുകളുടെ ഇലാസ്റ്റിസിറ്റി യോഗ ചെയ്യുക വഴി വികസിക്കുകയും അതുവഴി ശ്വാസകോശങ്ങളുടെ കപ്പാസിറ്റി വളരെയധികം കൂടുകയും ചെയ്യുന്നു എന്നതാണ്. പ്രത്യേകിച്ച് മുന്നോട്ടു കുനിയുമ്പോഴും പ്രാണായാമം ചെയ്യുമ്പോഴും ശ്വാസകോശത്തിലെ അല്‍വിയോളെ ( മുന്തിരിയുടെ പോലെയുള്ള ശ്വാസകോശത്തിലെ ഭാഗങ്ങൾ) വികസിക്കുകയും വായുകൈമാറ്റം പുരോഗമിക്കുകയും ചെയ്യുന്നു. പ്രായമേറുന്തോറും ശ്വാസകോശത്തിലെ ഓക്സിജൻ സംഭരണശേഷി കുറയുകയും , വാരിയെല്ലുകൾ കട്ടിയാവുകയും ചെയ്യുന്നു. നിരന്തരം മുടങ്ങാതെ യോഗ ചെയ്യുക വഴി ഈ മസിലുകളുടെ കട്ടി കുറയും, പ്രായക്കുറവ് അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യും. യോഗ ചെയ്യുകവഴി ഹൃദയം കൂടുതൽ ശക്തിപ്പെടുകയും ഹൃദയത്തിനും രക്തക്കുഴലുകൾക്കും കൂടുതൽ വഴക്കം ഉണ്ടാവുകയും ചെയ്യുന്നു. പ്രാക്ടീസ് ചെയ്യുമ്പോൾ പ്രത്യേകിച്ച് പലതരം യോഗ ചെയ്യുമ്പോൾ അതിനനുസരിച്ച് ഹൃദയത്തിനും നേരിയ തോതിൽ രൂപമാറ്റം കാണാവുന്നതാണ്. യോഗ ചെയ്യുക വഴി ഒഴുക്ക് സുഗമമാകുകയും തലച്ചോറിന്റെ ഉള്ളിലേക്കുള്ള രക്തപ്രവാഹം വർദ്ധിക്കുകയും ചെയ്യുന്നു

ഹോർമോൺ ഉൽപ്പാദിപ്പിക്കുകയും അതുവഴി എല്ലാ ശാരീരിക പ്രവർത്തനങ്ങളും നിയന്ത്രിക്കുകയുമാണ് അന്തസ്രാവി വ്യവസ്ഥ ചെയ്യുന്നത്.ഈ വ്യവസ്ഥ പ്രധാനമായും നമ്മുടെ രണ്ടു ശരീരഭാഗങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതായത് തൈമസ് ഗ്രന്ഥി നെഞ്ചിന്‍റെ മധ്യഭാഗത്തായും , തൈറോയ്ഡ് ഗ്രന്ഥി കഴുത്തിലും. ഈ വ്യവസ്ഥ നന്നായിട്ട് പ്രവർത്തിക്കുമ്പോൾ ശരീരത്തിനുള്ളിൽ രോഗപ്രതിരോധശക്തി കൂടുകയും അതുവഴി രോഗങ്ങളെ ചെറുത്തു നിൽക്കാനുള്ള ശക്തി വർദ്ധിക്കുകയും ചെയ്യുന്നു. നമ്മൾ പലതരത്തിലുള്ള ആസനങ്ങളും മറ്റും ചെയ്യുമ്പോൾ അവയവങ്ങളും പേശികളും ഗ്രന്ഥികളും നല്ലതുപോലെ വലിയുകയും വികസിക്കുകയും ചെയ്യുകവഴി അശുദ്ധ രക്തത്തിനു പകരം പൂർണ്ണമായും ശുദ്ധ വായു നിറഞ്ഞ രക്തം സ്വീകരിക്കപ്പെടുന്നു. ഇങ്ങനെ കോടാനുകോടി ബാക്ടീരിയകളുടെ ആവാസസ്ഥലമായ മനുഷ്യ ശരീരം സന്തുലനപ്പെടുന്നതുവഴി സമ്പൂർണ്ണ ആരോഗ്യവാനായി ജീവിക്കാൻ കഴിയുന്നു

നേച്ചർ യോഗ സെന്റർ , കൊല്ലം
പൗരാണിക ജ്ഞാനം ആയ യോഗ വിശുദ്ധിയോടെ പകർന്നുനൽകാൻ കഴിവുള്ള യോഗ അദ്ധ്യാപകരിൽ ഒരാളാണ് കൊല്ലത്തെ നേച്ചർ യോഗയുടെ സ്ഥാപകനായ യോഗാചാര്യ ശ്രീ സുജിത് കുമാർ. ഏകദേശം പത്ത് വർഷത്തോളമായി യോഗ അധ്യാപനത്തിൽ പരിചയമുള്ള അദ്ദേഹം യോഗ ഒരു തൊഴിലായി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്കായി സർട്ടിഫിക്കറ്റ് കോഴ്സും നടത്തുന്നുണ്ട് നേച്ചര്‍ യോഗ സെന്‍ററില്‍.

English Summary: Yoga to prevent life style disease
Published on: 27 January 2020, 05:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now