Updated on: 16 February, 2022 10:00 AM IST
സദ്യ വിളമ്പുന്ന രീതി

നാടൻ സദ്യ, വീട്ടിലെ ഊണ്, ഇല ചോറ് തുടങ്ങിയ വാക്കുകൾ എല്ലാം മോഡേൺ കാലത്ത് ഭക്ഷണപ്രിയരെ ആകർഷിക്കുവാൻ പലരും ഉപയോഗപ്പെടുത്തുന്ന വാക്കുകളാണ്. എന്നാൽ നമ്മുടെ കേരളത്തനിമയുള്ള ഭക്ഷണ വിഭവങ്ങൾക്ക് എല്ലാവരുടെയും രുചി മുകുളങ്ങളെ ത്രസിപ്പിക്കുന്ന തരത്തിൽ സ്വാദും, ഭംഗിയും ഉണ്ടെന്നകാര്യം പറയാതെ വയ്യ.

എന്നാൽ സദ്യ ഒരു ചികിത്സ കൂടിയാണെന്ന് എത്രപേർക്കറിയാം. പുളിച്ച തൈര് ദഹനത്തിന് നല്ലതാണ്. കറിവേപ്പില, കടുക്, ഉലുവ തുടങ്ങിയവ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. പായസത്തിലെ ശർക്കര ഊർജ്ജമാണ്. എരിശ്ശേരി ത്രികോപം ഇല്ലാതാക്കുന്നു. കാളനിലെ കുരുമുളക് പിത്ത ദോഷങ്ങളെ ഇല്ലായ്മ ചെയ്യുന്നു. അത്തരത്തിൽ ആരോഗ്യദായകമായ ഈ സദ്യ വിളമ്പാനും ഒരു രീതിയുണ്ട്.

സദ്യ വിളമ്പുന്ന രീതി

ഇലയുടെ അഗ്ര ഭാഗം ഉണ്ണാൻ ഇരിക്കുന്ന വ്യക്തിയുടെ ഇടതുവശത്തേക്ക് ഇട്ടു വേണം വിഭവങ്ങൾ ഓരോന്നായി വിളമ്പുവാൻ. ഇലയുടെ ഇടതുവശത്ത് ഏറ്റവും അറ്റത്താണ് ചെറുപഴം വിളമ്പേണ്ടത്. അതിനോടു ചേർന്നു വേണം ശർക്കര വരട്ടിയും, പലതരം ഉപ്പേരികളും, പപ്പടവും വിളമ്പേണ്ടത്.

But how many people know that Sadya is also a treatment? Sour yogurt is good for digestion. Curry leaves, mustard and fenugreek eliminate digestive problems.

ഇനി മറ്റു വിഭവങ്ങൾ ഇലയുടെ മുകളിലത്തെ പകുതിയിൽ വിളമ്പണം. ഇലയുടെ വലതു ഭാഗത്തു നിന്ന് നാരങ്ങ കറി, മാങ്ങ കറി, പുളിഞ്ചി, മറ്റു അച്ചാറുകൾ ഉണ്ടെങ്കിൽ അതും വിളമ്പണം. അതിനുശേഷം തോരൻ വിളമ്പാം. തോരന് സമീപമാണ് ഓലൻ വിളമ്പേണ്ടത്. അതിനുശേഷം കാളൻ, അവിയൽ, കൂട്ടുകറി, പച്ചടി, കിച്ചടി. അതിനുശേഷം അതിഥികളെ ഊണിന് ഇരുത്താം. ഇലക്കും മുൻപിൽ ആ വ്യക്തി വന്നതിനുശേഷം മാത്രം ഇലയുടെ താഴത്തെ പകുതിയിൽ മധ്യഭാഗത്ത് ചോറ് വിളമ്പാം. ചോറിന്റെ വലത്തെ പകുതിയിൽ ആദ്യം പരിപ്പും നെയ്യും ഒഴിക്കണം. ഇതിൽ പപ്പടം പൊടിച്ച് ഊണ് ആരംഭിക്കാം. പരിപ്പിന് പിന്നാലെ സാമ്പാർ വിളമ്പണം. എല്ലാത്തിനും ഒടുവിൽ പായസം വിളമ്പാം. ശർക്കര പ്രഥമൻ ആണ് ആദ്യം വിളമ്പുന്നത്.

ഇതിനുവേണ്ടി പഴമോ, ഗോതമ്പോ, പരിപ്പോ ഉപയോഗപ്പെടുത്താം. ശേഷം പാൽ പായസം. എല്ലാത്തിനും ശേഷം മോരു കുടിക്കുന്നവർ അനവധിയാണ്. മോര് കൂട്ടി കഴിച്ചാൽ വായുകോപം ഇല്ലാതെ ദഹിക്കും. പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും നാരകത്തിൻറെ ഇലയും ചതച്ചിട്ട് ഉപ്പു ചേർത്ത് വരുന്ന സംഭാരത്തിന് ദഹനപ്രക്രിയ എളുപ്പമാക്കാനുള്ള കഴിവുണ്ട്.

English Summary: You also need to know exactly how to serve the dishes in Kerala Sadya, the location of each dish is as follows
Published on: 16 February 2022, 09:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now