എക്കൽ മണ്ണിലും മണൽ മണ്ണിലും മനോഹരമായി വളരുന്ന നിത്യഹരിത വൃക്ഷമാണ് പുന്ന. മുന്തിയതരം പ്ലൈവുഡുകൾ നിർമ്മിക്കുവാൻ കേരളത്തിൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്ന വൃക്ഷമാണ് ഇത്. കൂടാതെ പോസ്റ്റുകൾ, ബീമുകൾ, ഫർണിച്ചറുകൾ തുടങ്ങിയവയുടെ നിർമാണത്തിനും ഇതിൻറെ തടി അത്യുത്തമമാണ്. വ്യാവസായിക അടിസ്ഥാനത്തിൽ ഇതര സംസ്ഥാനങ്ങൾ ഇതിൽനിന്ന് ബയോഡീസൽ വരെ നിർമിക്കുന്നുണ്ട്. ഈ മരത്തിൽ നിന്ന് ലഭ്യമാകുന്ന എണ്ണ നിരവധി രോഗങ്ങൾ പരിഹരിക്കാൻ മികച്ചതാണ്.
ബന്ധപ്പെട്ട വാർത്തകൾ : യൂക്കാലിപ്റ്റസ് -മികച്ച ഔഷധ മരം
ഇത് പിണ്ണാക്ക് വളമായി ഉപയോഗിക്കാൻ കഴിയുന്നതാണ്. ഇതിൻറെ തടിക്ക് മങ്ങിയ ചുവപ്പ് കലർന്ന വെള്ള നിറമാണ്. ഇരുണ്ട വരകളോടുകൂടിയ കാണപ്പെടുന്ന ഇതിൻറെ തടി നല്ല ഉറപ്പും ഈടും ഉള്ളതാണ്. അതുകൊണ്ടുതന്നെ ഫർണിച്ചറുകളും മറ്റും പണിയാൻ ഇതിലും മികച്ച വൃക്ഷം ഇല്ല. ഇത് വള്ള നിർമ്മാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിൻറെ ഒരു ക്യുബിക് മീറ്റർ തടിയുടെ ഭാരം 655 കിലോഗ്രാം വരുന്നു. വീട്ടിൽ രണ്ട് പുന്ന മരം നട്ടാൽ ഭാവിയിൽ നല്ലൊരു വരുമാനം ലഭ്യമാക്കാം.
ബന്ധപ്പെട്ട വാർത്തകൾ : സപ്പോട്ട മരം വച്ച് പിടിപ്പിക്കാം തണൽ മരമായും പഴം കഴിക്കാനും
എങ്ങനെ കൃഷി ചെയ്യാം
വിത്ത് നേരിട്ട് പാകിയും നഴ്സറികളിൽ തൈകൾ നട്ടും കൃത്രിമ പുനരുൽപാദനം നടത്താവുന്നതാണ്. മാർച്ച് മാസത്തിൽ വിത്തുകൾ ശേഖരിച്ച് കൃഷിക്ക് ഒരുങ്ങാം. വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്യുമ്പോൾ ഇവ 12 മണിക്കൂർ നേരം തണുത്ത വെള്ളത്തിലിട്ട് വെക്കുകയും ചെറിയ ചൂടുള്ള വെള്ളത്തിൽ 40 മിനിറ്റ് നേരം ഇട്ടു വയ്ക്കുകയും ചെയ്താൽ ഇതിൻറെ പുറംതോട് പെട്ടെന്ന് നീക്കം ചെയ്യാം. അങ്കുരണശേഷി വർദ്ധിപ്പിക്കുവാൻ സൾഫ്യൂറിക് അമ്ലത്തിൽ 20 മിനിറ്റ് നേരം ഇട്ടു വയ്ക്കുന്നത് നല്ലതാണ്. മഴ കൂടുതൽ ലഭ്യമാകുന്ന മാസങ്ങളിലാണ് ഇത് കൃഷി ചെയ്യാൻ അനുയോജ്യം. ഇതിനുവേണ്ടി 3*3 മീറ്റർ അകലത്തിൽ തയ്യാറാക്കിയ കുഴികളിൽ ചെടികൾ നട്ടു കൃഷി ആരംഭിക്കാം.ഈ മരം ഇടവിളയായും കൃഷി ചെയ്യാം. പുതയിട്ട് കൊടുക്കുന്നതും കളകൾ ഇല്ലാതാക്കുന്നതും വളർച്ചയ്ക്ക് സഹായകരമാകുന്ന കാര്യങ്ങളാണ്.
മികച്ച വളർച്ചയ്ക്ക് 30 ഗ്രാം നൈട്രജൻ, 20 ഗ്രാം ഫോസ്ഫറസ്, 25 ഗ്രാം പൊട്ടാഷ് എന്നിവ ചേർത്ത് കൊടുക്കണം. ഏകദേശം മാർച്ച്- ഏപ്രിൽ മാസങ്ങളിലാണ് ഇത് പൂവിടുന്നത്. മേയ്- ജൂൺ മാസങ്ങളിൽ കഴിയുമ്പോഴേക്കും കായ്കൾ പാകമാകും. പ്രധാനമായും ഈ വർഷത്തെ ബാധിക്കുന്നത് ചീയൽ രോഗങ്ങൾ ആണ്. ട്രൈക്കോഡർമ വിഭാഗത്തിൽപ്പെട്ട കുമിളുകൾ ഈ വൃക്ഷത്തെ പൂർണമായും നശിപ്പിച്ചുകളയുന്നു. ഇത്തരം രോഗ സാധ്യതകൾ ഇല്ലാതാക്കാൻ 0.1 ശതമാനം വീര്യത്തിൽ ബോർഡോമിശ്രിതം തളിച്ചു കൊടുത്താൽ മതി.
ബന്ധപ്പെട്ട വാർത്തകൾ : മരങ്ങൾ അവയുടെ സ്വഭാവം അനുസരിച്ച് നടുന്ന തൈകൾ തമ്മിൽ അകലം ക്രമീകരിക്കണം
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.