Updated on: 16 October, 2023 11:59 AM IST
You can make some homemade scrubs to make your skin glow and smooth

ചർമ്മം എപ്പോഴും സുന്ദരമായിരിക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ അതിന് വേണ്ടി പണം മുടക്കുന്നത് അത്ര ഇഷ്ടമല്ല താനും. അത്കൊണ്ട് തന്നെ വീട്ടിൽ തന്നെ ഉണ്ടാക്കിയ പ്രകൃതിദത്ത ഫേസ് പാക്കുകൾ ഉപയോഗിക്കാം, അത് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും നൽകില്ല എന്ന് മാത്രമല്ല ചർമ്മത്തിൻ്റെ സ്വാഭാവിക നിറം, ചുളിവുകൾ പോലുള്ള സാധാരണ ചർമ്മപ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

അത്തരത്തിൽ ഒന്നാണ് പഞ്ചസാര സ്‌ക്രബുകൾ. നിങ്ങളുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ പഞ്ചസാര സ്ക്രബുകൾ ഉണ്ടാക്കാൻ സാധിക്കും. അവ ചർമ്മത്തിന് തിളക്കവും മിനുസവും നൽകുന്നതിന് സഹായിക്കുന്നു. ആഴ്ചയിൽ ഒരിക്കൽ ഷുഗർ സ്‌ക്രബ് ഉപയോഗിക്കാവുന്നതാണ്. ഇത് മോശം ചർമ്മത്തിനെ പുറം തള്ളുന്നതിന് സഹായിക്കുന്നു.

ഒരു പഞ്ചസാര സ്‌ക്രബ് എന്തിനുവേണ്ടിയാണ്?

പഞ്ചസാര സ്‌ക്രബുകൾ നമ്മുടെ മോശം ചർമ്മത്തെ മൃദുവായി പുറംതള്ളുന്നതിന് സഹായിക്കുന്നു. ചർമ്മത്തിലെ എണ്ണ അഴുക്ക് എന്നിവ നീക്കം ചെയ്യുന്നു, അത് ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഷുഗർ സ്‌ക്രബുകൾ മൃതചർമ്മം നീക്കം ചെയ്യുന്നത് വളരെ ഫലപ്രദമായി നമ്മുടെ ചർമ്മത്തെ തിളക്കമുള്ളതും മിനുസമുള്ളതുമാക്കുന്നു.

ഷുഗർ സ്‌ക്രബിന് ഏത് തരത്തിലുള്ള പഞ്ചസാരയാണ് ഉപയോഗിക്കുന്നത്?

പഞ്ചസാര സ്‌ക്രബുകളിൽ നിന്ന് മികച്ച ഫലം ലഭിക്കുന്നതിന്, ഏത് തരത്തിലുള്ള പഞ്ചസാരയാണ് ഉപയോഗിക്കേണ്ടതെന്ന് നമ്മൾ അറിഞ്ഞിരിക്കണം. ഇന്ത്യയിൽ സാധാരണയായി മൂന്ന് തരം പഞ്ചസാരയാണ് നമുക്ക് ലഭിക്കുന്നത്.

കാപ്പിയും ചായയും മധുരമാക്കാൻ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന സാധാരണ വെള്ള പഞ്ചസാരയാണ് ആദ്യത്തേത്. വെളുത്ത പഞ്ചസാര പരലുകൾ വലുതാണ്, അവ പഞ്ചസാര സ്‌ക്രബുകൾക്ക് അനുയോജ്യമല്ല.

ശർക്കര പൊടിച്ച് കിട്ടുന്ന ബ്രൗൺ ഷുഗർ ആണ് രണ്ടാമത്തെ ഇനം. ഇത്തരത്തിലുള്ള പഞ്ചസാര പ്രധാനമായും ഇന്ത്യയിൽ കാണപ്പെടുന്നു, ഇത് ഉപയോഗിക്കാമെങ്കിലും കാസ്റ്റർ പഞ്ചസാരയാണ് ചർമ്മത്തിന് ഏറ്റവും നല്ലത്. നിങ്ങൾക്ക് വെളുത്ത പഞ്ചസാര പൊടിച്ചും ഉപയോഗിക്കാവുന്നതാണ്.

പഞ്ചസാര സ്‌ക്രബ് എങ്ങനെ ഉണ്ടാക്കാം?

നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും ദ്രാവകത്തിൽ പഞ്ചസാര കലർത്തി ഷുഗർ സ്‌ക്രബ് ഉണ്ടാക്കാം. ഇത് നിങ്ങളുടെ ചർമ്മത്തിന്റെ തരത്തെയും ആശ്രയിച്ചിരിക്കുന്നു. നിങ്ങൾക്ക് വരണ്ട ചർമ്മമുണ്ടെങ്കിൽ, വെളിച്ചെണ്ണ അല്ലെങ്കിൽ എക്സ്ട്രാ വെർജിൻ ഓയിൽ പോലെയുള്ള ശുദ്ധീകരിക്കാത്ത എണ്ണകൾ നിങ്ങൾക്ക് ഉപയോഗിക്കാം. നിങ്ങൾക്ക് എണ്ണമയമുള്ള ചർമ്മമുണ്ടെങ്കിൽ, നിങ്ങൾക്ക് റോസ് വാട്ടറോ അരി വെള്ളമോ ഉപയോഗിക്കാം. അവശ്യ എണ്ണകൾ പോലുള്ള മറ്റ് ചേരുവകളും ചേർക്കാം.

3 മികച്ച ഷുഗർ സ്‌ക്രബുകളുടെ ചർമ്മ ഗുണങ്ങൾ:

1. മൃതചർമ്മം ഫലപ്രദമായി നീക്കം ചെയ്യുന്നു:

പഞ്ചസാര സ്‌ക്രബുകൾ ചർമ്മത്തെ വളരെ ഫലപ്രദമായി പുറംതള്ളുന്നു. ആഴ്‌ചയിലൊരിക്കൽ ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചർമ്മത്തെ മൃദുവും തിളക്കവുമുള്ളതാക്കുകയും, ഫലപ്രദമായി മൃതചർമ്മം നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

2. ബ്ലാക്ക്ഹെഡ്സ് തടയുന്നു:

ചർമ്മത്തെ പുറംതള്ളുന്നു, അഴുക്കും എണ്ണമയവും വളരെ ഫലപ്രദമായി നീക്കംചെയ്യുന്നു. അമിതമായ സെബം കൊണ്ട് നമ്മുടെ സുഷിരങ്ങൾ അടയുമ്പോഴാണ് ബ്ലാക്ക്ഹെഡ്സ് ഉണ്ടാകുന്നത്. ഷുഗർ സ്‌ക്രബുകൾ ഇത് നീക്കം ചെയ്യുന്നതിനാൽ, ബ്ലാക്ക്‌ഹെഡ്‌സ് രൂപപ്പെടുന്നതിൽ നിന്ന് ഇത് വളരെയധികം തടയുന്നു.

3. ചർമ്മത്തെ മിനുസവും മൃദുവും ആക്കുന്നു:

പഞ്ചസാരയ്‌ക്കൊപ്പം തേൻ, വെളിച്ചെണ്ണ, ശുദ്ധമായ വാനില, ഒലിവ് ഓയിൽ തുടങ്ങിയ കണ്ടീഷനിംഗ് ചേരുവകൾ ഉപയോഗിക്കുന്നത് ചർമ്മത്തെ വളരെയധികം മിനുസപ്പെടുത്താനും മൃദുവാക്കാനും സഹായിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: വെള്ളം കുടിക്കുന്നത് അമിതമായാൽ ശരീരത്തിൽ എന്ത് സംഭവിക്കും?

English Summary: You can make some homemade scrubs to make your skin glow and smooth
Published on: 16 October 2023, 11:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now