Updated on: 15 April, 2022 9:00 AM IST
സദ്യ വിഭവങ്ങൾ

സദ്യ വിഭവങ്ങളെ പ്രധാനമായും നാല് വിധത്തിലാണ് തിരിക്കുന്നത്.

ഭോജ്യം

ഭോജ്യം അഥവാ ഭോജനം ചെയ്യപ്പെടുന്നത്. തുമ്പപ്പൂ പോലുള്ള ചോറാണ് സദ്യയിൽ പ്രധാനം. അരി വേവിക്കുന്നത്തിന് രണ്ടു പാകം ആണ് ഉള്ളത്. അതിൽ ആദ്യത്തേത് ദേവ പാകം. സദ്യക്കുള്ള പാകമാണ് അത്. ചോറ് കുഴഞ്ഞു പോകാതെ ക്രമമായി വെന്ത ചോറിന് ദേവപാകം എന്നു പറയുന്നു. ചോറ് നന്നായി വേവിച്ചശേഷം കഞ്ഞിവെള്ളം പാത്രത്തിൽ കിടന്നു വറ്റാൻ അനുവദിച്ചാൽ പിതൃ പാകമായി.

Sadya dishes are divided into four main types.

ബന്ധപ്പെട്ട വാർത്തകൾ: വിഷു സദ്യ കേമമാക്കാൻ വെട്ടിക്കൂട്ട് അവിയൽ

ഖാദ്യം

ഖാദ്യം എന്നാൽ ഖധാനം ചെയ്യുന്നത്. ഉദാഹരണത്തിന് എരിച്ച കറി,പുളിച്ച കറി.നാല് കറികൾ ആണ് ഇവിടെ പ്രധാനം എരിശ്ശേരി, കാളൻ, ഓലൻ, മധുരക്കറി. മധുരക്കറി എന്നാൽ ശർക്കര ഉപ്പേരി.

ബന്ധപ്പെട്ട വാർത്തകൾ: സദ്യവട്ടങ്ങളിൽ സാമ്പാറും രസവും അവയിലുമെല്ലാം കടന്നുവന്ന ചരിത്ര വഴികൾ

ലേഹ്യം

ലേഹ്യം എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത് തൊട്ടു നക്കാവുന്ന കറികൾ. ഇതിൽ പായസവും ഉൾപ്പെടുന്നു. പ്രധാനമായും പായസത്തിൽ എല്ലാവർക്കും പ്രിയം പാൽപ്പായസത്തിനോട് ആണ്. പാൽപ്പായസം കുറുകിവരുമ്പോൾ ചുരുണ്ടിയെടുത്ത ഇളം കരിക്ക് ചേർക്കുന്നത് അതിസ്വാദിഷ്ടമാണ്. അതുപോലെ പാലടപ്രഥമൻ തയ്യാറാക്കുമ്പോൾ വാങ്ങിവച്ചശേഷം കുറച്ച് വെണ്ണ തൂക്കുന്നത് രുചി വർദ്ധിപ്പിക്കാൻ മികച്ചതാണ്. പ്രഥമൻ ഉണ്ടാക്കുമ്പോൾ വാങ്ങിയാൽ ഉടൻ മറ്റു പാത്രങ്ങളിലേക്ക് പകരരുത്. അത് കുറച്ചു നേരം ഉരുളിയിൽ ഇരുന്ന് കൊഴുക്കണം. ചക്കപ്രഥമൻ ഇഷ്ടമുള്ളവർക്ക് തേൻ വരികയാണ് മികച്ചത്.

പേയം

പേയം എന്നാൽ കുടിക്കുന്നത്. ഇതിൽ ചുടുവെള്ളവും സംഭാരവും ഉൾപ്പെടുന്നു. മുളകും കറിവേപ്പിലയും ചേർത്ത് ഉണ്ടാക്കുന്ന സംഭാരം അതി രുചികരം മാത്രമല്ല ദഹനപ്രക്രിയ വേഗത്തിൽ ആക്കുവാനും ഗുണം ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ:വിഷുവിന് ഒരുക്കാം കൊതിയൂറും പഴപ്രഥമനും പാൽപ്പായസവും

English Summary: You may know how to divide Sadya dishes into four
Published on: 15 April 2022, 09:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now