Updated on: 30 April, 2021 9:21 PM IST
നീർവാഴ്ചയുള്ള മണ്ണാണ് കറ്റാർവാഴക്ക് ഏറ്റവും അനുയോജ്യം

ആലപ്പുഴ: പരന്പരാഗത കാർഷിക രീതികളിൽ നിന്നും വ്യത്യസ്ഥമായി ചിന്തിക്കുന്നവർക്ക് കറ്റാർവാഴകൃഷി ആദായകരമായി നടത്താവുന്നതാണ്. കറ്റാർവാഴ കർഷകരെ തേടി വൻകിട മരുന്നു കമ്പനികളും കോസ്മെറ്റിക് കമ്പനികളും അലയുന്ന അവസ്ഥയാണ് നിലവിലുള്ളത്. അന്താരാഷ്ട്ര വിപണികളിൽ അത്രമാത്രം ഡിമാന്‍റാണ് ഒൗഷധമൂല്യങ്ങളുടെ കലവറയായ കറ്റാർവാഴ കൃഷിക്കുള്ളത്. അതു പോലെ തന്നെ കറ്റാർവാഴകൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയുമാണ് കേരളത്തിലുള്ളത്. Kerala has a favorable climate for aloe vera cultivation.

കൃഷി ചെയ്യേണ്ടതെങ്ങിനെ?..

നീർവാഴ്ചയുള്ള മണ്ണാണ് കറ്റാർവാഴക്ക് ഏറ്റവും അനുയോജ്യം. കറുത്തമണ്ണാണ് ഇവ വളരാൻ ഏറ്റവും അനുയോജ്യമായത്. നല്ല വെയിലും ഇവ വളരാൻ ആവശ്യമാണ്. ചെടിച്ചട്ടികളിൽ പൊട്ടിവളരുന്ന കന്നുകൾ 45 സെന്‍റിമീറ്റർ അകലത്തിലൊരുക്കുന്ന വാരങ്ങളിൽ നടണം. തെങ്ങിൻതോപ്പിലും റബർത്തോട്ടത്തിലും ഇടവിളയായി കറ്റാർവാഴ വളർത്താം. ചാണകമാണു പ്രധാനവളമായി ഉപയോഗിക്കുന്നത്. ഇതു ഹെക്ടറിന് അഞ്ചു ടൺ എന്ന തോതിൽ പ്രയോഗിക്കണം. ആറു മാസത്തിനു ശേഷം പോളകൾ ചെടിയുടെ അടിഭാഗത്തുനിന്നു മുറിച്ചെടുക്കാം. ഒരു ചെടിയിൽനിന്നു 10 കിലോഗ്രാം വരെ വിളവു ലഭിക്കും. ഒരേക്കർ സ്ഥലത്തുനിന്നു പ്രതിവർഷം പത്തു ടൺ വിളവു ലഭിക്കും.
മണ്ണ് കിളച്ചൊരുക്കി ചാണകമോ ആട്ടിന്‍കാഷ്ഠമോ അടിവളമായി ചേര്‍ക്കാം. ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം കറ്റാര്‍വാഴ നടാം.50 സെന്‍റിമീറ്റര്‍ അകലത്തിലായിരിക്കണം തൈകള്‍ നടേണ്ടത്. വേര് മാത്രം മണ്ണിനടിയില്‍ ഉറപ്പിച്ച് വെച്ചാണ് തൈകള്‍ നടേണ്ടത്. വേരുകള്‍ മുറിയാത്ത രീതിയില്‍ ചെറുതായി മണ്ണിളക്കിക്കൊടുത്താല്‍ നന്നായി വളരും. ഒരു വര്‍ഷം മൂന്ന് തവണ പോള മുറിച്ചെടുക്കാം. ആറ് മാസം പ്രായമായ ചെടിയില്‍ നിന്ന് വിളവെടുക്കാം. മൂന്നു വർഷം വരെ ഇവയിൽ നിന്നും വിളവെടുക്കാം.

 

സൗന്ദര്യ ലേപനങ്ങളും, സൺസ്‌ക്രീൻ ലോഷനുകളും നിർമ്മിക്കാൻ കറ്റാർവാഴയുടെ കുഴമ്പ് ഉപയോഗിക്കും

 

 

വ്യാവസായിക സാധ്യതകൾ


കറ്റാര്‍വാഴയുടെ സാധ്യത ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് മരുന്നുല്‍പ്പാദനവുമായി ബന്ധപ്പെട്ട വിപണിയിലാണ്. അതു പോലെ തന്നെ സൗന്ദര്യസംരക്ഷണത്തിന്‍റെ അവസാന വാക്കായും കറ്റാർവാഴ പരിഗണിച്ചു പോരുന്നു. സൗന്ദര്യ ലേപനങ്ങളും, സൺസ്‌ക്രീൻ ലോഷനുകളും നിർമ്മിക്കാൻ കറ്റാർവാഴയുടെ കുഴമ്പ് ഉപയോഗിക്കും. വിദേശ രാജ്യങ്ങളിലും ഇവയ്ക്ക് വളരെയേറെ ഡിമാന്‍റുണ്ട്.
നാട്ടുമരുന്നായും ആയുർവേദ ഔഷധകൂട്ടായും, ഹോമിയോ മരുന്ന് നിർമ്മാണത്തിനും ഇവ ഉപയോഗിക്കാറുണ്ട്. കറ്റാർവാഴയുടെ പോളയിൽ അടങ്ങിയിട്ടുള്ള 16 ഘടകങ്ങളാണ് മരുന്നുനിർമ്മാണത്തിനായി വേർതിരിച്ച് ഉപയോഗിക്കുന്നത്. ഒരു കിലോ കറ്റാർവാഴ പോളക്ക് 500 രൂപയിൽ കൂടുതലാണ് വിപണിവില.

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കറ്റാര്‍വാഴ ഔഷധങ്ങളുടെ കലവറ

#Medicinalplants #Aloevera #Krishi #Marketprice

English Summary: Aloe vera cultivation has great potential in Kerala-kjaboct2920
Published on: 29 October 2020, 10:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now